Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇന്ത്യ വീണു; പാലസ്തീന്‌ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2013, 10:58 pm IST
in Football

കൊച്ചി: ഇരമ്പിയാര്‍ത്ത ആരാധകര്‍ക്ക്‌ മുന്നിലും ഇന്ത്യ വിജയം കൈവിട്ടു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കൂടിയ 30000ത്തോളം കാണികള്‍ക്ക്‌ മുന്നില്‍ നടന്ന സൗഹൃദ മത്സരത്തില്‍ രണ്ടിനെതിരെ നാല്‌ ഗോളുകള്‍ക്കാണ്‌ ഇന്ത്യ പാലസ്തീനോട്‌ അടിയറവ്‌ പറഞ്ഞത്‌. ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ മുന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യയുടെ പരാജയം. രണ്ടാം പകുതി ആരംഭിച്ച നാല്‌ മിനിറ്റിനിടെ വീണ രണ്ട്‌ ഗോളുകളാണ്‌ ഇന്ത്യ വിധികുറിച്ചത്‌. പാലസ്തീന്റെ അഷ്‌റഫ്‌ അല്‍ഫാഗ്‌രയുടെ ഹാട്രിക്കാണ്‌ മത്സരത്തിന്റെ സവിശേഷത.

മത്സരത്തിന്റെ ഒന്നാം മിനിറ്റില്‍ തന്നെ ഇന്ത്യക്ക്‌ ഫ്രീകിക്ക്‌ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഫ്രാന്‍സിസ്‌ ഫെര്‍ണാണ്ടസ്‌ എടുത്ത കിക്ക്‌ പോസ്റ്റിന്‌ ഏറെ അകലെക്കൂടിയാണ്‌ പറന്നത്‌. എട്ടാം മിനിറ്റില്‍ ഇന്ത്യ മികച്ചൊരു മുന്നേറ്റം നടത്തി. ഫ്രാന്‍സിസ്‌ ഫെര്‍ണാണ്ടസ്‌ വലതുവിംഗില്‍ നിന്ന്‌ ചേത്രിയെ ലക്ഷ്യമാക്കി നല്‍കിയ ക്രോസ്‌ ഗോളിലേക്ക്‌ തിരിച്ചുവിടാന്‍ ഇന്ത്യന്‍ നായകന്‌ കഴിഞ്ഞില്ല. പത്താം മിനിറ്റിലാണ്‌ പാലസ്തീന്റെ ആദ്യ മുന്നേറ്റം നടന്നത്‌. അഷ്‌റഫ്‌ അല്‍ഫാഗ്‌ര ഇടതുവിംഗില്‍ കൂടി കുതിച്ചുകയറി ക്രോസ്‌ നല്‍കിയെങ്കിലും സഹതാരങ്ങള്‍ക്ക്‌ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 11-ാ‍ം മിനിറ്റില്‍ ഇന്ത്യക്ക്‌ അനുകൂലമായി ആദ്യ കോര്‍ണര്‍ ലഭിച്ചെങ്കിലും ക്ലിഫോര്‍ഡ്‌ മിറാന്‍ഡ്‌ എടുത്ത കിക്ക്‌ പാലസ്തീന്‍ ഗോളി കയ്യിലൊതുക്കി. 17-ാ‍ം മിനിറ്റില്‍ ഇന്ത്യ കാത്തിരുന്ന ഗോള്‍ പിറന്നു. പന്തുമായി കുതിച്ച്‌ ആല്‍വിന്‍ ജോര്‍ജ്‌ തൊടുത്ത ഷോട്ട്‌ പാലസ്തീന്‍ ഗോളി തട്ടിയകറ്റിയെങ്കിലും റീബൗണ്ട്‌ വന്ന പന്ത്‌ പിടിച്ചെടുത്ത്‌ ക്ലിഫോര്‍ഡ്‌ മിറാന്‍ഡ ബുള്ളറ്റ്‌ വേഗത്തില്‍ പായിച്ച ഷോട്ട്‌ പാലസ്തീന്‍ പോസ്റ്റില്‍ തറച്ചുകയറി. 1-0. എന്നാല്‍ 30-ാ‍ം മിനിറ്റില്‍ പാലസ്തീന്‍ സമനില പിടിച്ചു. അവരുടെ പ്രതിരോധനിര താരം റെയ്ദ്‌ ഫാറസ്‌ വലതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ച്‌ ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന അഷ്‌റഫ്‌ അല്‍ഫാഗ്‌രയെ ലക്ഷ്യമാക്കി മികച്ചൊരു ക്രോസ്‌ നല്‍കി. പന്ത്‌ പിടിച്ചെടുത്ത അല്‍ഫാഗ്‌ര തകര്‍പ്പനൊരു ആംഗുലര്‍ ഷോട്ടിലൂടെ ഇന്ത്യന്‍ ഗോളി സന്ദീപ്‌ നന്ദിയെ കീഴടക്കി വലയിലെത്തിച്ചു. 1-1. 39-ാ‍ം മിനിറ്റില്‍ ഇന്ത്യ വീണ്ടും മുന്നിലെത്തി. ഒരു കോര്‍ണറില്‍ നിന്നാണ്‌ ഗോള്‍ പിറന്നത്‌. ഡെന്‍സന്‍ ഫ്രാങ്കോ എടുത്ത കോര്‍ണറാണ്‌ സയിദ്‌ റഹിം നബി പാലസ്തീന്‍ വലയിലെത്തിച്ചത്‌. ആദ്യ പകുതിയില്‍ ഇന്ത്യ 2-1ന്‌ മുന്നിട്ടുനിന്നു.

രണ്ടാം പകുതി ആരംഭിച്ച രണ്ട്‌ മിനിറ്റ്‌ പിന്നിട്ടപ്പോഴേക്കും പാലസ്തീന്‍ സമനില പിടിച്ചു. ഇന്ത്യന്‍ പ്രതിരോധത്തിനും ഗോളിക്കും പറ്റിയ വീഴ്ചയില്‍ നിന്നാണ്‌ പാലസ്തീന്‍ സമനില പിടിച്ചത്‌. അഷ്‌റഫ്‌ അല്‍ഫാഗ്‌ര തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത്‌ ലഭിച്ച ഹസ്സം അബുസലയാണ്‌ ഇന്ത്യന്‍ വല കുലുക്കിയത്‌. നാല്‌ മിനിറ്റിനുശേഷം പാലസ്തീന്‍ ലീഡ്‌ നേടി. ഇന്ത്യന്‍ പ്രതിരോധനിര താരം ഗെയ്‌ക്ക്‌വാദ്‌ പാലസ്തീന്റെ അബു സലെയെ ബോക്സിനുള്ളില്‍ വീഴ്‌ത്തിയതിന്‌ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ്‌ സന്ദര്‍ശകര്‍ ലീഡ്‌ നേടിയത്‌. കിക്കെടുത്ത അഷ്‌റഫ്‌ അല്‍ഫാഗ്‌ര ഇന്ത്യന്‍ ഗോളി സന്ദീപ്‌ നന്ദിയെ നിഷ്പ്രഭനാക്കി പന്ത്‌ അനായാസം വലയിലെത്തിച്ചു. രണ്ട്‌ മിനിറ്റിനുശേഷം സുനില്‍ ഛേത്രിക്ക്‌ ഒരു അവസരം ലഭിച്ചെങ്കിലും പാലസ്തീന്‍ ഗോളി സന്ദര്‍ഭത്തിനൊത്തുയര്‍ന്ന്‌ അപകടം ഒഴിവാക്കി. അഞ്ച്‌ മിനിറ്റിനുശേഷം റഹിം നബി പന്തുമായി ഇടതുവിംഗിലൂടെ കുതിച്ച്‌ ബോക്സിനുള്ളില്‍ പ്രവേശിച്ചെങ്കിലും പാലസ്തീന്‍ ഗോളി മുഹമ്മദ്‌ ഷബിര്‍ അവസരത്തിനൊത്തുയര്‍ന്ന്‌ കോര്‍ണറിന്‌ വഴങ്ങി അപകടം ഒഴിവാക്കി. 63-ാ‍ം മിനിറ്റില്‍ പാലസ്തീന്റെ അവസരം ഇന്ത്യന്‍ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 64-ാ‍ം മിനിറ്റില്‍ ഇന്ത്യയുടെ ജപ്പാന്‍താരം ഇസൂമി അരാട്ട ലെന്നി റോഡ്രിഗസിന്‌ പകരമായി കളത്തിലിറങ്ങി. ഇതോടെ ഇന്ത്യന്‍ ടീമിന്‌ നേരിയ ഊര്‍ജ്ജം കൈവന്നെങ്കിലും മുന്നേറ്റ നിര ലക്ഷ്യബോധം മറന്നു. 66-ാ‍ം മിനിറ്റില്‍ പാലസ്തീന്റെ അഷ്‌റഫ്‌ അല്‍ഫാഗ്‌ര ഹാട്രിക്ക്‌ തികച്ചു. ഇന്ത്യന്‍ പ്രതിരോധത്തിന്‌ പറ്റിയ പിഴവ്‌ മുതലെടുത്താണ്‌ അഷ്‌റഫ്‌ അല്‍ഫാഗ്‌ര വലകുലുക്കിയത്‌. 69-ാ‍ം മിനിറ്റില്‍ ആല്‍വിന്‍ ജോര്‍ജിന്‌ പകരം ജുവല്‍ രാജയും 76-ാ‍ം മിനിറ്റില്‍ സുനില്‍ ഛേത്രിക്കും ഫ്രാന്‍സിസ്‌ ഫെര്‍ണാണ്ടസിനും പകരമായി മനന്‍ദീപ്‌ സിംഗും ജോക്വിം അബ്രരാഞ്ചസും കളത്തിലിറങ്ങി. പിന്നീട്‌ 85-ാ‍ം മിനിറ്റില്‍ ക്ലിഫോര്‍ഡ്‌ മിറാന്‍ഡക്ക്‌ പകരം മലയാളി താരം സി.കെ. വിനീത്‌ കളത്തിലിറങ്ങി. ഇറങ്ങിയ ഉടനെ വിനീത്‌ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 87-ാ‍ം മിനിറ്റില്‍ വിനീതിന്റെ പാസില്‍ നിന്ന്‌ ജുവല്‍ രാജയുടെ ഹെഡ്ഡര്‍ പുറത്തേക്കാണ്‌ പാഞ്ഞത്‌. അവസാന മിനിറ്റുകളില്‍ സര്‍വ്വവും മറന്ന്‌ ഗോള്‍ മടക്കാന്‍ പരിശ്രമിച്ചെങ്കിലും പാലസ്തീന്‍ പ്രതിരോധം ഉരക്കുകോട്ട കെട്ടിയതോടെ ഇന്ത്യയുടെ ശ്രമങ്ങളെല്ലാം വിഫലമായി.

കളിയുടെ വിധി ഫിഫ റാങ്കിങ്ങിനെ ബാധിക്കുമെന്നതിനാല്‍ അഭിമാനപ്രശ്നമായാണ്‌ രണ്ട്‌ ടീമുകളും മത്സരത്തെ കണ്ടത്‌.

ഫിഫ റാങ്കിങ്ങില്‍ 152-ാ‍ മത്‌ നില്‍ക്കുന്ന പലസ്തീന്‌ റാങ്കിങ്‌ മെച്ചപ്പെടുത്താന്‍ ഈ വിജയം അവസരമൊരുക്കും. 166-ാ‍ം സ്ഥാനക്കാരായാണ്‌ ഇന്ത്യ കൊച്ചിയില്‍ കളിക്കാനിറങ്ങിയത്‌.

വിനോദ്‌ ദാമോദരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

News

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Football

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.