കെയ്റോ: ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമദി നെജാദ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഈജിപ്തിലെത്തി. ഇസ്ലാമിക വിപ്ലവത്തിനു(1979) ശേഷം ഇറാനിയന്‍ പ്രസിഡന്റ് ഈജിപ്ത് സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്. കെയ്റോയില്‍ നാളെ ആരംഭിക്കുന്ന രണ്ടു ദിവസത്തെ ഇസ്ലാമിക ഉച്ചകോടി സമ്മേളനത്തില്‍ അഹമദി നെജാദ് സംബന്ധിക്കും.
കെയറോ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ ഇന്ന് ഈജിപ്ത് പ്രസിഡന്റ് മൊഹമ്മദ് മുര്‍സി വരവേറ്റു.
















