Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റെയില്‍വെ പദ്ധതികള്‍: ഉന്നതതലയോഗം ഇന്ന്‌ കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2013, 10:28 pm IST
in Ernakulam

കൊച്ചി: സംസ്ഥാനത്തെ വിവിധ റെയില്‍വെ പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ഇന്ന്‌ ഉന്നതതലയോഗം ചേരും. ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും കൊച്ചി മെട്രോ റെയില്‍ മാനേജിങ്‌ ഡയറക്ടറുമായ ഏലിയാസ്‌ ജോര്‍ജിന്റെ അധ്യക്ഷതയിലാണ്‌ യോഗം. ഉച്ചയ്‌ക്ക്‌ മൂന്നിന്‌ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ ഓഫീസില്‍ ചേരുന്ന യോഗത്തില്‍ വ്യവസായം, തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളുടെ സെക്രട്ടറിമാര്‍, ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍, വ്യവസായ വാണിജ്യ വകുപ്പ്‌ ഡയറക്ടര്‍, റെയില്‍വെ ചീഫ്‌ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, ഇടുക്കി ജില്ലകളുടെ കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

മണ്ണ്‌ ഖാനനവും ടിപ്പര്‍ ലോറികളിലുള്ള മണ്ണടിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം എറണാകുളത്തു നിന്നും കായംകുളത്തേക്കുള്ള പാത ഇരട്ടിപ്പിക്കല്‍ നേരിടുന്ന പ്രതിസന്ധി യോഗം ചര്‍ച്ച ചെയ്യും. കോട്ടയം റൂട്ടില്‍ ചെങ്ങന്നൂര്‍ – തിരുവല്ല, ആലപ്പുഴ റൂട്ടില്‍ അമ്പലപ്പുഴ – ഹരിപ്പാട്‌ ഭാഗങ്ങളിലെ ഇരട്ടിപ്പിക്കലാണ്‌ മണ്ണ്‌ ലഭിക്കാത്തത്‌ മൂലം സ്തംഭിച്ചിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ റെയില്‍വെ ജോലികള്‍ക്ക്‌ മണ്ണ്‌ ലഭ്യമാക്കാന്‍ പ്രത്യേക നയരൂപീകരണം വേണമെന്ന നിര്‍ദേശമാണ്‌ ഇന്നത്തെ യോഗം പരിഗണിക്കുക. അങ്കമാലി – അഴുത ശബരി റെയില്‍ അലൈന്‍മെന്റ്‌, നിര്‍ദിഷ്ട ഗുരുവായൂര്‍ – തിരുനാവായ പാത എന്നിവ സംബന്ധിച്ചും ഉന്നതതലയോഗം ചര്‍ച്ച ചെയ്യും.

മണ്ണ്‌ ലഭിക്കാത്തത്‌ മൂലം റെയില്‍വെ നിര്‍മാണ ജോലികള്‍ നേരിടുന്ന പ്രതിസന്ധി ദക്ഷിണ റെയില്‍വെ അധികൃതര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കിയതിന്റെ വിലയിരുത്തല്‍ യോഗത്തില്‍ നടക്കും. ഖാനനം, മണ്ണടിക്കല്‍ എന്നിവയ്‌ക്കുള്ള അനുമതി, ടിപ്പറുകളുടെ സമയക്രമീകരണം എന്നിവയില്‍ റെയില്‍വെയ്‌ക്ക്‌ പ്രത്യേക പരിഗണന നല്‍കണമെന്നാണ്‌ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

അങ്കമാലി – അഴുത പാതയില്‍ തൊടുപുഴ മുതല്‍ എരുമേലി വരെയുള്ള ഭാഗത്തിനായി നിശ്ചയിച്ച അലൈന്‍മെന്റിനെതിരെ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തിയിരുന്നു. എതിര്‍പ്പ്‌ മൂലം കോട്ടയം ജില്ലയില്‍ പദ്ധതിയുടെ സര്‍വെ ജോലികള്‍ നടക്കുന്നില്ല. അലൈന്‍മെന്റ്‌ സംബന്ധിച്ച്‌ അന്തിമതീരുമാനത്തിലെത്തുന്നതിനുള്ള നിര്‍ദേശങ്ങളും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. ഗുരുവായൂര്‍ – തിരുനാവായ പാതയുടെ സര്‍വെ ജോലികളും പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ സ്തംഭനത്തിലാണ്‌. പൊന്നാനി തുറമുഖത്തേക്ക്‌ ഈ ലൈന്‍ നീട്ടുന്നത്‌ സംബന്ധിച്ച നിര്‍ദേശവും യോഗം ചര്‍ച്ച ചെയ്യും. ഷൊര്‍ണൂര്‍ ഒഴിവാക്കി കോംഗ്കണ്‍ പാതയിലൂടെ മുംബൈയിലെത്തുന്നതിനുള്ള ബൈപ്പാസ്‌ എന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള പദ്ധതിയാണ്‌ ഗുരുവായൂര്‍ – തിരുനാവായ പാത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

പുതിയ വാര്‍ത്തകള്‍

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.