Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കടുത്ത ചൂടും പൊടിക്കാറ്റും ജനങ്ങളെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2013, 09:55 pm IST
in Kollam

അഞ്ചല്‍: വേനല്‍ കടുത്തതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടു തുടങ്ങി. കുളത്തൂപ്പുഴ, ഏരൂര്‍, അഞ്ചല്‍, അലയമണ്‍, ഇടമുളയ്‌ക്കല്‍, കരവാളൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ അടങ്ങിയ പ്രദേശത്ത്‌ ജനങ്ങള്‍ കുടിവെള്ളത്തിന്‌ പ്രധാനമായും ആശ്രയിച്ചിരുന്ന കിണറുകള്‍ പൂര്‍ണമായും വറ്റിക്കഴിഞ്ഞു. വീശിയടിക്കുന്ന പൊടിനിറഞ്ഞ കാറ്റില്‍ ബുദ്ധിമുട്ടുകയാണ്‌ ജനങ്ങള്‍. കടുത്ത വേനല്‍ക്കാലത്തും വറ്റാതിരുന്ന കിണറുകള്‍ പോലും വറ്റിവരണ്ടത്‌ ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്‌. ഉപരിതല ജലനിരപ്പ്‌ നിയന്ത്രണാധീതമായി താഴ്‌ന്നതാണ്‌ കിണറുകള്‍ വറ്റാന്‍ കാരണം. കിണറുകളില്‍ വെള്ളം ലഭിക്കാതായതോടെ ജനം വെള്ളമുള്ള പ്രദേശങ്ങളിക്ക്‌ പാലായനം തുടങ്ങി.

അഞ്ചല്‍ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്‌ അനധികൃത ജലവിതരണ മാഫിയകള്‍ പിടിമുറുക്കിക്കഴിഞ്ഞു. രണ്ടായിരം ലിറ്റര്‍ കുടിവെള്ളത്തിന്‌ 600-700 രൂപാ വീതമാണ്‌ ഈടാക്കുന്നത്‌. ലോറികളില്‍ വലിയ ടാങ്കറുകളില്‍ നിറച്ച ജലം ആവശ്യക്കാര്‍ക്ക്‌ മോട്ടോര്‍ ഉപയോഗിച്ച്‌ വീട്ടിലെ ടാങ്കിലോ കിണറ്റിലോ നിറച്ചു നല്‍കും. ഇടമുളയ്‌ക്കല്‍ പഞ്ചായത്തിലെ മതുരപ്പാ പ്രദേശത്ത്‌ കൂറ്റന്‍ കുഴല്‍കിണര്‍ നിര്‍മ്മിച്ച്‌ സ്വകാര്യവ്യക്തി ജലവിതരണം നടത്തിവരുന്നു.

കല്ലട ജലസേചന പദ്ധതിയുടെ ഇടതുകര കനാല്‍ തുറന്നതോടെ കനാല്‍ പരിസരങ്ങളില്‍ ജലവിതരണം ഉയര്‍ന്നു തുടങ്ങി. എന്നാല്‍ ഒരുമാസത്തേക്കുള്ള ജലം മാത്രമേ ഡാമില്‍ അവശേഷിക്കുന്നുള്ളു എന്നാണ്‌ അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്‌. കനാലില്‍ നിന്നും ഇഷ്ടികക്കളങ്ങളില്‍ ഉപയോഗിക്കുന്ന പമ്പ്‌ ഉപയോഗിച്ച്‌ വെള്ളം ശേഖരിച്ച്‌ വിതരണം നടത്തുന്നുണ്ട്‌. വെള്ളത്തിന്റെ ദൗര്‍ലഭ്യം മൂലം മുടങ്ങിയ കെട്ടിടനിര്‍മ്മാണ മേഖല കനാല്‍ജലം കിട്ടിത്തുടങ്ങിയതോടെ ശക്തമായിട്ടുണ്ട്‌.

കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കള്‍ക്കരിക്കം, കഴുവെട്ടാംകുഴി, കുഴിവിളക്കരിക്കം തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ളത്തിനായി ആളുകള്‍ വിദൂരസ്ഥലങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. ഒട്ടേറെപ്പേര്‍ ഉപയോഗിച്ചിരുന്ന കുളത്തൂപ്പുഴയാര്‍ ചെറിയ നീരൊഴുക്ക്‌ മാത്രമായി മാറി. മുന്‍പ്‌ ജലസേചനവകുപ്പുമായി ബന്ധപ്പെട്ട്‌ കുളത്തൂപ്പുഴയാറില്‍ ശിവക്ഷേത്രത്തിനു സമീപം ചെക്ക്ഡാമോ തടയണയോ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്‌ രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ തടയിട്ടു കഴിഞ്ഞു. കുളത്തൂപ്പുഴ പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന്‌ പദ്ധതികളില്ല.

ഏരൂര്‍ പഞ്ചായത്തിലെ തൃക്കോയിക്കല്‍, പാണയം, തുമ്പോട്‌, അയിലറ, വിളക്കുപാറ പ്രദേശങ്ങളില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്‌. അഞ്ചലിലും പരിസര പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന അഞ്ചല്‍ കുടിവെള്ളപദ്ധതി പൊട്ടിയും ഒലിച്ചും ജനങ്ങള്‍ക്ക്‌ ഉപകാരമില്ലാതെ നശിക്കുന്നു. ഈ പദ്ധതിക്ക്‌ ജലമെടുക്കുന്ന സ്ഥലം വൃത്തിഹീനമായി മാലിന്യനിക്ഷേപ സ്ഥലമായി മാറിയിട്ടുണ്ട്‌.

വടമണ്‍, ഒരുനട, അമ്പലക്കോണം, പനയംചേരി, അഗസ്ത്യക്കോട്‌ പ്രദേശങ്ങളിലെല്ലാം ജനങ്ങള്‍ കുടിവെള്ളത്തിനായി വിദൂര പ്രദേശങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. തുണി അലക്കുന്നതിനും കന്നുകാലികള്‍ക്ക്‌ കൊടുക്കുന്നതിനും വെള്ളമില്ലാതെ അലയുകയാണ്‌ ജനങ്ങള്‍. ജനുവരി മാസം കഴിഞ്ഞതോടെ അനുഭവിക്കുന്ന കുടിവെള്ളക്ഷാമവും കഠിനമായ ചൂടും വീശിയടിക്കുന്ന പൊടിക്കാറ്റും വരുംമാസങ്ങളിലെ പേടിപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ സൂചിപ്പിക്കുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിട്ടും ചെറുവിരലനക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെയും തൊട്ടതിനൊക്കെ സമരത്തിന്‌ ചാടിഇറങ്ങാറുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും പ്രതിഷേധിക്കാനാകാതെ നെട്ടോട്ടമോടുകയാണ്‌ സാധാരണ ജനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.