Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തകര്‍പ്പന്‍ വിജയവുമായി ഘാന ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2013, 08:46 pm IST
in Football

പോര്‍ട്ട്‌എലിസബത്ത്‌: ആഫ്രിക്കന്‍ കപ്പ്‌ നേഷന്‍സ്‌ ഫുട്ബോളില്‍ ഘാനയും മാലിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഘാന മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ നീഗറിനെ കീഴടക്കി ഗ്രൂപ്പ്‌ ബി ചാമ്പ്യന്മാരായും മാലി കോംഗയെ സമനിലയില്‍ പിടിച്ച്‌ രണ്ടാം സ്ഥാനക്കാരായാണ്‌ നോക്കൗട്ട്‌ റൗണ്ടിലെത്തിയത്‌. ഫെബ്രുവരി രണ്ടിന്‌ പോര്‍ട്ട്‌എലിസബത്തില്‍ നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഘാന കേപ്‌ വെര്‍ഡെയുമായും ഡര്‍ബനില്‍ നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക മാലിയുമായും ഏറ്റുമുട്ടും.

നീഗറിനെതിരായ പോരാട്ടത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ഘാന ലീഡ്‌ നേടി. ആല്‍ബര്‍ട്ട്‌ അഡോമയുടെ പാസില്‍ നിന്ന്‌ സൂപ്പര്‍താരം അസമോവ ഗ്യാനാണ്‌ ഘാനയുടെ ആദ്യ ഗോള്‍ നേടിയത്‌. തുടര്‍ന്നും നിരവധി ആക്രമണങ്ങള്‍ എതിര്‍ഗോള്‍മുഖത്തേക്ക്‌ നടത്തിയ ഘാന 23-ാ‍ം മിനിറ്റില്‍ ലീഡ്‌ ഉയര്‍ത്തി. അസമോവ ഗ്യാന്‍ നല്‍കിയ സുന്ദരമായ പാസ്‌ സ്വീകരിച്ച്‌ ക്രിസ്റ്റ്യന്‍ അറ്റ്സുവാണ്‌ നീഗര്‍ വല വീണ്ടും കുലുക്കിയത്‌. ആദ്യ പകുതിയില്‍ ഘാന 2-0ന്‌ മുന്നിട്ടുനിന്നു. രണ്ടാം പകുതി തുടങ്ങി നാല്‌ മിനിറ്റ്‌ മാത്രം പിന്നിട്ടപ്പോഴേക്കും ഘാന മൂന്നാം ഗോളും സ്വന്തമാക്കി. അവര്‍ക്ക്‌ ലഭിച്ച ഒരു ഫ്രീകിക്കിനൊടുവില്‍ ഗ്യാന്‍ തൊടുത്ത തകര്‍പ്പന്‍ ഹെഡ്ഡര്‍ നീഗര്‍ ഗോളി തട്ടിയിട്ടു. പന്ത്‌ ലഭിച്ചത്‌ ജോണ്‍ ബോയെക്ക്‌. ബോയെ നിഷ്പ്രയാസം നീഗര്‍ ഗോളിയെ കബളിപ്പിച്ച്‌ പന്ത്‌ വലയിലെത്തിച്ചു.

മറ്റൊരു മത്സരത്തില്‍ ഒരു ഗോളിന്‌ പിന്നിട്ടുനിന്നശേഷം കോംഗോയുമായി സമനില പിടിച്ചാണ്‌ മാലി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്‌. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ കോംഗോ മുന്നിലെത്തി. അവര്‍ക്ക്‌ അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്ക്‌ ലക്ഷ്യത്തിലെത്തിച്ച്‌ മൊകാനിയാണ്‌ കോംഗോക്ക്‌ ലീഡ്‌ നേടിക്കൊടുത്തത്‌. എന്നാല്‍ ലീഡ്‌ വഴങ്ങിയതോടെ ആക്രമണം ശക്തിപ്പെടുത്തിയ മാലി 14-ാ‍ം മിനിറ്റില്‍ സമനില പിടിച്ചു. ആഡം ടംബുറയുടെ പാസില്‍ നിന്ന്‌ മാമഡു സമാസയാണ്‌ മാലിക്ക്‌ വേണ്ടി സമനില ഗോള്‍ നേടിയത്‌. തുടര്‍ന്ന്‌ ഇരുടീമുകളും മികച്ച നിരവധി മുന്നേറ്റങ്ങള്‍ എതിര്‍ ബോക്സിലേക്ക്‌ നടത്തിയെങ്കിലും വിജയഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല.

ഇന്ന്‌ ഗ്രൂപ്പ്‌ ഡിയില്‍ നടക്കുന്ന അവസാന റൗണ്ട്‌ മത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ട്‌ വിജയങ്ങളോടെ നേരത്തെത്തന്നെ ക്വാര്‍ട്ടറില്‍ പ്രവേശിച്ച ഐവറികോസ്റ്റ്‌ അള്‍ജീരിയയെ നേരിടും. മറ്റൊരു മത്സരത്തില്‍ മൂന്ന്‌ പോയിന്റ്‌ വീതമുള്ള ടുണീഷ്യ ടോഗോയുമായി ഏറ്റുമുട്ടും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം ക്വാര്‍ട്ടറിലേക്ക്‌ യോഗ്യത നേടും. സമനിലയിലായാല്‍ ഗോള്‍ ശരാശരിയാണ്‌ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നിശ്ചയിക്കുക. സമനിലയിലായാല്‍ മികച്ച ഗോള്‍ ശരാശരിയുടെ മികവില്‍ ടുണീഷ്യയായിരിക്കും അവസാന എട്ടില്‍ ഇടംപിടിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

News

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Football

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.