Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിജയം തുടരാന്‍ ഇന്ത്യ നാളെ ധര്‍മ്മശാലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2013, 08:02 pm IST
inCricket

ധര്‍മ്മശാല (ഹിമാചല്‍പ്രദേശ്‌): ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ട ടീം ഇന്ത്യ പിന്നീട്‌ തുടര്‍ച്ചയായ മൂന്ന്‌ മത്സരങ്ങളില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ഇന്നത്തെ പോരാട്ടത്തില്‍ വിജയപരമ്പര തുടരാനായി ഇന്ത്യയും വിജയത്തിനായി ഇംഗ്ലണ്ടും പൊരുതും. രാവിലെ 9ന്‌ മത്സരം ആരംഭിക്കും. മൊഹാലി ഏകദിനത്തിലെ അതേ ടീം തന്നെയാവും ഇന്ന്‌ അവസാന ഏകദിനത്തിലും ഇന്ത്യക്ക്‌വേണ്ടി ഇറങ്ങുക. ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ്‌ ക്രിക്കറ്റ്‌ അസോസിയേഷന്റെ കീഴിലുള്ള സ്റ്റേഡിയത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ മത്സരമാണ്‌ നാളെ അരങ്ങേറുന്നത്‌. 2005-ല്‍ പാക്കിസ്ഥാന്‍ ടീം ഇന്ത്യന്‍ ബോര്‍ഡ്‌ ഇലവനുമായും പിന്നീട്‌ ഐപിഎല്‍ മത്സരങ്ങളും മാത്രമാണ്‌ ഇവിടെ നടന്നിട്ടുള്ളത്‌.

സംസ്ഥാനത്ത്‌ അനുഭവപ്പെടുന്ന അതികഠിനമായ തണുപ്പാണ്‌ മത്സരത്തിന്റെ പ്രധാന വെല്ലുവിളി. മത്സരത്തിന്‌ വേണ്ട എല്ലാ വിധ തയാറെടുപ്പുകളും കഴിഞ്ഞു. ഇനി ശേഷിക്കുന്നത്‌ അവസാന വട്ട മിനുക്കു പണികള്‍ മാത്രമാണെന്ന്‌ എച്ച്പിസിഎ സെക്രട്ടറി വിശാല്‍ മാര്‍വാ പറഞ്ഞു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ കൊച്ചി ഏകദിനത്തോടെയാണ്‌ വിജയവഴിയില്‍ തിരിച്ചെത്തിയത്‌. തുടര്‍ന്ന്‌ ക്യാപ്റ്റന്‍ ധോണിയുടെ സ്വന്തം നാടായ റാഞ്ചിയിലും പിന്നീട്‌ മൊഹാലിയിലും ഉജ്ജ്വല വിജയം ഇന്ത്യ ആവര്‍ത്തിച്ചു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ധോണിപ്പടി മിന്നുന്ന പ്രകടനമാണ്‌ കാഴ്ചവെച്ചത്‌.

അതേസമയം ഓപ്പണര്‍മാരുടെ ഫോമില്ലായ്‌മയാണ്‌ ഇന്ത്യയെ അലട്ടുന്നത്‌. ആദ്യ മൂന്ന്‌ മത്സരങ്ങളിലും ഓപ്പണര്‍മാരായി ഇറങ്ങിയത്‌ ഗംഭീറും രഹാനെയുമായിരുന്നു. എന്നാല്‍ മൊഹാലി ഏകദിനത്തില്‍ രഹാനെക്ക്‌ പകരം രോഹിത്‌ ശര്‍മ്മയായിരുന്നു ഒാ‍പ്പണറുടെ റോളില്‍. ഗംഭീര്‍ ഇത്തവണയു പരാജയപ്പെട്ടുവെങ്കിലും രോഹിത്‌ ശര്‍മ്മ ഉജ്ജ്വല ഇന്നിംഗ്സാണ്‌ കാഴ്ചവെച്ചത്‌. ഇന്ത്യക്ക്‌ ശക്തമായ അടിത്തറ നല്‍കിയ രോഹിത്‌ ശര്‍മ്മ 83 റണ്‍സെടുത്തു.

ഗംഭീര്‍ പരാജയമാണെങ്കിലും ഉജ്ജ്വല ഫോമിലുള്ള നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി, സുരേഷ്‌ റെയ്ന, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരും മികച്ച ഫോമിലാണ്‌. മികച്ച ബൗളിംഗ്‌ നിരയും ഇന്ന്‌ ഇന്ത്യയ്‌ക്കുണ്ട്‌. നല്ല നിയന്ത്രണത്തോടെ പന്തെറിയുന്ന യുവതാരങ്ങളായ ഭുവനേശ്വര്‍ കുമാറും ഷാമി അഹമ്മദും പരിചയസമ്പന്നനായ ഇഷാന്ത്‌ ശര്‍മ്മയും സ്പിന്നര്‍ അശ്വിനും കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്‌. ഇത്‌ ടീം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന്‌ തീര്‍ച്ചയാണ്‌.

മറുവശത്ത്‌ കഴിഞ്ഞ മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ബാറ്റ്സ്മാന്മാര്‍ അമ്പേ പരാജയപ്പെട്ടതാണ്‌ തിരിച്ചടിയായത്‌. കുക്കും പീറ്റേഴ്സണും ഒഴികെയുള്ള മുന്‍നിര താരങ്ങള്‍ ബാറ്റിങ്ങില്‍ പരാജയപ്പെടുന്നതാണ്‌ ഇംഗ്ലണ്ടിന്‌ തിരിച്ചടിയാവുന്നത്‌.

മൊഹാലി ഏകദിനത്തില്‍ അലിസ്റ്റര്‍ കുക്കും പീറ്റേഴ്സണും ജോ റൂട്ടും മാത്രമാണ്‌ മികച്ച ബാറ്റിങ്ങ്‌ പുറത്തെടുത്തത്‌. ഇയാന്‍ ബെല്ലും മോര്‍ഗനും മികച്ച ഇന്നിംഗ്സ്‌ കെട്ടിപ്പടുക്കാന്‍ കഴിയാത്തതാണ്‌ ഇംഗ്ലണ്ട്‌ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്‌. എന്നാല്‍ ഒരുപരിധിവരെ ഫിന്നും ഡെന്‍ബാഷും ട്രെഡ്‌വെല്ലും ഉള്‍പ്പെടുന്ന ബൗളിംഗ്നിര മികച്ച പ്രകടനം നടത്തുന്നുണ്ട്‌.

ഐപിഎല്‍ മത്സരങ്ങളാണ്‌ ധര്‍മശാലക്ക്‌ രാജ്യാന്തര മത്സരങ്ങള്‍ക്ക്‌ വേദിയാകാനുള്ള കരുത്തുണ്ടെന്ന്‌ തെളിയിച്ചത്‌. ഇന്ത്യ 3-1 ന്‌ പരമ്പര നേടിയതിനാല്‍ അഞ്ചാം ഏകദിനം അപ്രസക്തമാണെങ്കിലും കാണികള്‍ ഒട്ടും കുറയില്ലെന്നാണു കരുതുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

India

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

Kerala

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

India

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

India

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.