Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തലസ്ഥാനത്ത് വീണ്ടും വന്‍കവര്‍ച്ച; കൊള്ളയടിച്ചത് 135 പവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2013, 10:47 pm IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനനഗരിയെ നടുക്കി വീണ്ടും വന്‍കവര്‍ച്ച. വ്യവസായിയുടെ വീട്ടില്‍ നിന്നും 135 പവന്‍ കവര്‍ന്നു. തലസ്ഥാനത്തെ പ്രമുഖ ഫാന്‍സിഷോയായ വെറൈറ്റി ഫാന്‍സി ഉടമ കുന്നുകുഴി മിരാന്‍ഡാ ജംഗ്ഷനില്‍ ജോണ്‍സിയില്‍ ജോണിന്റെ വീട്ടിലാണ് വന്‍കവര്‍ച്ച നടന്നത്. ജോണിന്റെ മരുമകള്‍ ദീപ്തിയുടെയും കുഞ്ഞിന്റെയും സ്വര്‍ണാഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്. പട്ടം മരപ്പാലത്തെ വീട്ടില്‍ നിന്നും രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആഡംബരകാറുള്‍പ്പെടെ 29.72 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തതിന്റെ നടുക്കം മാറുംമുമ്പ് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് നടന്ന കവര്‍ച്ച നാട്ടുകാരെയും പോലീസിനെയും ഞെട്ടിച്ചു.ഇന്നലെ രാവിലെയാണ് വീട്ടുകാര്‍ മോഷണവിവരമറിയുന്നത്. രാത്രി ജോണും ഭാര്യ സ്റ്റെല്ലയും മകള്‍ റെജീനാജോണും മരുമകള്‍ ദീപ്തിയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോണിന്റെ മൂത്തമകന്‍ മില്‍ട്ടണും ഇളയമകന്‍ റെക്‌സ് ജോണും മൂന്നുദിവസംമുമ്പ് മുംബൈയില്‍ പര്‍ച്ചേസിംഗിനായി പോയിരുന്നു. മില്‍ട്ടണും ഭാര്യ ദീപ്തിയും കുഞ്ഞും വീടിന്റെ മുകള്‍നിലയിലെ ബെഡ്‌റൂമാണ് സാധാരണ ഉപയോഗിച്ചിരുന്നത്. മില്‍ട്ടണ്‍ ഇല്ലാതിരുന്നതുമാകരമം ദീപ്തിയും കുഞ്ഞും രെജീനാജോണും താഴത്തെ നിലയിലെ ഒരു മുറിയിലും ജോണും ഭാര്യയും മറ്റൊരു മുറിയിലുമായിരുന്നു. രാത്രി ഒരു മണിവരെ ജോണ്‍ പുസ്തകവായനയിലായിരുന്നു. ഈ സമയത്ത് സംശയകരമായി ഒന്നും തോന്നിയിരുന്നില്ലെന്ന് ജോണ്‍ പറയുന്നു. വെളുപ്പിന് 6.30ന് ദീപ്തം എഴുന്നേറ്റ് കുഞ്ഞിന് പാലുകാച്ചാനായി അടുക്കളയിലെത്തിയപ്പോഴാണ് അടുക്കളവാതിലുകള്‍ തുറന്നുകിടക്കുന്നത് കണ്ടത്. ഇതോടെ പരിഭ്രമിച്ച ദീപ്തി മുകള്‍നിലയിലെ ബെഡ്‌റൂമില്‍ എത്തിയപ്പോള്‍ കബോര്‍ഡുകള്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. കബോര്‍ഡുകള്‍ക്കുള്ളില്‍ നാല് ബോക്‌സുകളിലായി സൂക്ഷിച്ച 135 പവനോളം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. മുമ്പ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ അടുത്തകാലത്ത് കുടുംബത്തില്‍ നടന്ന കല്യാണങ്ങളില്‍ പങ്കെടുക്കുന്നതിനുവേണ്ടി ലോക്കറില്‍ നിന്നെടുക്കുകയായിരുന്നു. മുകള്‍നിലയിലെ മൂന്ന് ബെഡ്‌റൂമുകളിലെയും കബോര്‍ഡുകള്‍ തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ടനിലയിലായിരുന്നു. എന്നാല്‍ മുകള്‍നിലയിലും താഴത്തെ നിലയിലും ലാപ്‌ടോപ്പുകള്‍ ഉണ്ടായിരുന്നിട്ടും കവര്‍ച്ച ചെയ്യപ്പെട്ടില്ല. മുകള്‍നിലയില്‍ നിന്നിറങ്ങി അടുക്കളവാതില്‍ വഴി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ആധുനിക സുരക്ഷാസംവിധാനങ്ങള്‍ക്കുള്ള സംവിധാനമുണ്ടായിരുന്നുവെങ്കിലും വീട്ടില്‍ അതൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല. വീടിനു മുന്നിലെ കൂട്ടിലെ പട്ടിയെ മയക്കിക്കിടത്തിയാണ് മോഷ്ടാവ് അകത്തുകടന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പട്ടിക്കൂടിനുസമീപം ചെറിയ പൊടിഞ്ഞ ബ്രഡിന്റ് കഷണങ്ങള്‍ കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കിലും ഗൗരവത്തിലെടുത്തിരുന്നില്ല. സംഭവമറിഞ്ഞ് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വീട്ടിനുള്ളില്‍ മോഷ്ടാവ് കടന്നതെങ്ങനെയെന്നതിനെപ്പറ്റി പോലീസ് ആദ്യം ആശയക്കുഴപ്പത്തിലായി. അടുക്കളവാതില്‍വഴിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത് കണ്ടെത്തിയെങ്കിലും വാതിലുകള്‍ പൊളിക്കുകയോ ജനലുകള്‍ പൊളിക്കുകയോ ചെയ്തിരുന്നില്ല. ഇത് ദുരൂഹതയുണര്‍ത്തി. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ വീടിന്റെ പിന്‍വശംവഴി വിന്‍ഡോയുടെ ഗ്രില്‍ അറുത്തുമാറ്റി അകത്തു കടക്കുകയായിരുന്നുവെന്ന് കണ്ടെത്തി. അറുത്തുമാറ്റിയ കമ്പികള്‍ പെട്ടെന്ന് കണ്ണില്‍പ്പെടാത്തവിധം താല്‍ക്കാലികമായി ചേര്‍ത്തുവച്ചിരുന്നു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ വീടിനുചുറ്റും മണംപിടിച്ചശേഷം മടങ്ങി. പ്രൊഫഷണല്‍ മോഷ്ടാക്കളാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. വീടിനെപ്പറ്റി വ്യക്തമായി അറിയാമായിരുന്ന ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. സിറ്റിപോലീസ് കമ്മീഷണര്‍ പി.വിജയന്‍, ഡിസിപി മഞ്ജുനാഥ്, കന്റോണ്‍മെന്റ് എസി ഹരിദാസ്, ക്രൈം ഡിറ്റാച്ച്‌മെന്റ് എസി കെ.ഇ.ബൈജു, മ്യൂസിയം സിഐ മോഹനന്‍നായര്‍, എസ്‌ഐ ശിവകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. വിശദ അന്വേഷണം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

Kerala

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

India

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Vicharam

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.