Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ന്‌ നാലാം യുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2013, 10:43 pm IST
in Cricket

മൊഹാലി: പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും തിരിച്ചുവരവിനായി ഇംഗ്ലണ്ടും ഇന്ന്‌ വീണ്ടും നേര്‍ക്കുനേര്‍. അഞ്ച്‌ മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന്‌ മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യക്ക്‌ ഇന്ന്‌ വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. മറിച്ച്‌ ഇംഗ്ലണ്ടിന്‌ ഇന്ന്‌ വിജയിച്ചാല്‍ മാത്രമേ അതിന്‌ കഴിയുകയുള്ളൂ. ഇന്ത്യ-ഇംഗ്ലണ്ട്‌ പരമ്പരയിലെ നാലാമത്തെ പോരാട്ടമാണ്‌ ഇന്ന്‌ മൊഹാലി ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ അരങ്ങേറുന്നത്‌. ഉച്ചക്ക്‌ 12ന്‌ മത്സരം തുടങ്ങും. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി കഠിന പരിശീലനത്തിലാണ്‌ ഇരു ടീമുകളും.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ കൊച്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തോടെയാണ്‌ വിശ്വരൂപം പൂണ്ടത്‌. ആര്‍ത്തുവിളിച്ച പതിനായിരങ്ങള്‍ക്ക്‌ മുന്നില്‍ ടീം ഇന്ത്യ വീണ്ടും പുലിക്കുട്ടികളായി മാറി. ഈ ആവേശം കെടാതെ സൂക്ഷിച്ച ഇന്ത്യ ധോണിയുടെ സ്വന്തം നാട്ടില്‍ നടന്ന മൂന്നാം ഏകദിനത്തിലും വിജയം ആവര്‍ത്തിച്ചു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ധോണിപ്പടി മിന്നുന്ന പ്രകടനമാണ്‌ കാഴ്ചവെച്ചത്‌.

അതേസമയം ഓപ്പണര്‍മാരുടെ ഫോമില്ലായ്‌മയാണ്‌ ഇന്ത്യയെ അലട്ടുന്നത്‌. കഴിഞ്ഞ ഏകദിനത്തില്‍ 33 റണ്‍സെടുത്ത ഗംഭീര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും സഹതാരം രഹാനെ പൂജ്യത്തിന്‌ പുറത്തായി. എന്നാല്‍ വിരാട്‌ കോഹ്ലി കഴിഞ്ഞ മത്സരത്തോടെ ഫോമിലേക്ക്‌ തിരിച്ചെത്തിയത്‌ ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്‌. ഒപ്പം ഉജ്ജ്വല ഫോമിലുള്ള നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി, യുവരാജ്സിംഗ്‌, സുരേഷ്‌ റെയ്ന, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരും മികച്ച ഫോമിലാണ്‌. മികച്ച ബൗളിംഗ്‌ നിരയും ഇന്ന്‌ ഇന്ത്യയ്‌ക്കുണ്ട്‌. നല്ല നിയന്ത്രണത്തോടെ പന്തെറിയുന്ന യുവതാരങ്ങളായ ഭുവനേശ്വര്‍ കുമാറും ഷാമി അഹമ്മദും പരിചയസമ്പന്നനായ ഇഷാന്ത്‌ ശര്‍മ്മയും സ്പിന്നര്‍ അശ്വിനും കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്‌. ഇത്‌ ടീം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന്‌ തീര്‍ച്ചയാണ്‌. ഇന്നത്തെ പോരാട്ടത്തില്‍ കഴിഞ്ഞ മത്സരങ്ങളില്‍ കളിച്ച ടീമില്‍ നിന്നും കര്യമായ മാറ്റങ്ങളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. തീര്‍ത്തും നിറം മങ്ങിയ പ്രകടനം നടത്തുന്ന അജിന്‍ക്യ രഹാനെക്ക്‌ പകരം ചേതേശ്വര്‍ പൂജാര ഇന്ന്‌ ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്‌.

മറുവശത്ത്‌ കഴിഞ്ഞ മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ബാറ്റ്സ്മാന്മാര്‍ അമ്പേ പരാജയപ്പെട്ടതാണ്‌ തിരിച്ചടിയായത്‌. അലിസ്റ്റര്‍ കുക്കും ഇയാന്‍ ബെല്ലും പീറ്റേഴ്സണും ഉള്‍പ്പെട്ട മുന്‍നിര താരങ്ങള്‍ രാജ്കോട്ടില്‍ നടന്ന ആദ്യ ഏകദിനത്തില്‍ മാത്രമാണ്‌ വിശ്വരൂപം പൂണ്ടത്‌. തുടര്‍ന്ന്‌ നടന്ന രണ്ടെണ്ണത്തി പീറ്റേഴ്സണും റൂട്ടും ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ടീമിനെ വിജയത്തിലെക്കാന്‍ കഴിയുന്നതായിരുന്നില്ല. എന്നാല്‍ ഒരുപരിധിവരെ ഫിന്നും ഡെന്‍ബാഷും ട്രെഡ്‌വെല്ലും ഉള്‍പ്പെടുന്ന ബൗളിംഗ്നിര മികച്ച പ്രകടനം നടത്തുന്നുണ്ട്‌.

അതേസമയം ഇംഗ്ലണ്ട്‌ ടീമില്‍ മാറ്റമുണ്ടാകുമെന്നാണ്‌ സൂചന. വെടിക്കെട്ട്‌ ബാറ്റ്സ്മാന്‍ ജോസ്‌ ബട്ട്ലറിനെ വിക്കറ്റ്‌ കീപ്പറുടെ റോള്‍ കൂടി നല്‍കുമെന്നാണ്‌ അറിയുന്നത്‌. ബട്ട്ലര്‍ ടീമിലെത്തിയാല്‍കഴിഞ്ഞ മത്സരങ്ങളില്‍ കീപ്പറായിരുന്ന ക്രെയ്ഗ്‌ കീസ്‌വെറ്റര്‍ പുറത്തിരിക്കേണ്ടി വരും. ബാറ്റിംഗ്‌ കോച്ച്‌ ഗ്രഹാം ഗൂച്ചുമായി ജോസ്‌ ബട്ട്ലര്‍ ഏറെ നേരം ബാറ്റിംഗ്‌ പരിശീലനം നടത്തിയിരുന്നു. പരുക്കില്‍നിന്നു മോചിതനായ പേസര്‍ സ്റ്റുവര്‍ട്ട്‌ ബ്രോഡ്‌ ടീമിനൊപ്പം ചേരാനിരുന്നതാണെങ്കിലും പിന്നീടു തീരുമാനം മാറ്റി. മോശം കാലാവസ്ഥ മൂലം നാലാം ഏകദിനത്തിന്‌ മുന്‍പു ലണ്ടനില്‍നിന്നു മൊഹാലിയില്‍ എത്താനാകില്ലെന്നു ബോധ്യപ്പെട്ടതിനാലാണു തീരുമാനം മാറ്റിയതെന്നു ബ്രോഡ്‌ ട്വിറ്ററില്‍ കുറിച്ചു.

മൊഹാലിയി ഇന്ത്യയുടെ 12-ാ‍മത്‌ പോരാട്ടമാണ്‌ അരങ്ങേറുന്നത്‌. ഇതിന്‌ മുമ്പ്‌ നടന്ന 11 മത്സരങ്ങളില്‍ ഏഴെണ്ണത്തിലും ഇന്ത്യ വിജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ പരാജയപ്പെട്ടു. അവസാനം നടന്ന രണ്ട്‌ മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. ഇംഗ്ലണ്ടിനെതിരെ രണ്ടാം തവണയാണ്‌ ഇന്ത്യ മൊഹാലിയില്‍ കളിക്കാനിറങ്ങുന്നത്‌. 2011 ഒക്ടോബര്‍ 20ന്‌ നടന്ന മത്സരത്തില്‍ ഇന്ത്യ അഞ്ച്‌ വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇതും ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

പരമ്പരാഗതമായി പേസര്‍മാരെ പിന്തുണക്കുന്ന പിച്ചാണ്‌ മൊഹാലിയിലേത്‌. നിലവിലെ തണുപ്പന്‍ സാഹചര്യവും പേസര്‍മാര്‍ക്കാണു കൂടുതല്‍ അനുകൂലം. ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍, ഇംഗ്ലണ്ടിന്റെ ഡെന്‍ബാഷ്‌, ഫിന്‍ തുടങ്ങിയവര്‍ക്ക്‌ തിളങ്ങാന്‍ പറ്റിയ പിച്ചാണിതെന്നും പിസിഎ വക്താവ്‌ അവകാശപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.