Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രാജ്കോട്ടില്‍ ഇംഗ്ലീഷ്‌ രാജ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2013, 09:15 pm IST
in Cricket

രാജ്കോട്ട്‌: പാക്കിസ്ഥാനെതിരായ അവസാന ഏകദിനത്തില്‍ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിറങ്ങിയ ടീം ഇന്ത്യക്ക്‌ ആദ്യ മത്സരത്തില്‍ തോല്‍വി. 9 റണ്‍സിനാണ്‌ ടീം ഇന്ത്യ ഇംഗ്ലണ്ടിനോട്‌ കീഴടങ്ങിയത്‌. ഇതോടെ അഞ്ച്‌ മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട്‌ 1-0ന്‌ മുന്നിലെത്തി. ആദ്യം ബാറ്റ്‌ ചെയ്ത ഇംഗ്ലണ്ട്‌ നിശ്ചിത 50 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 325 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കി. 85 റണ്‍സെടുത്ത ഇയാന്‍ ബെല്ലിന്റെയും 75 റണ്‍സെടുത്ത അലിസ്റ്റര്‍ കുക്കിന്റെയും 44 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന സമിത്‌ പട്ടേലിന്റെയും 41 റണ്‍സെടുത്ത മോര്‍ഗന്റെയൂം 44 റണ്‍സെടുത്ത പീറ്റേഴ്സന്റെയും മികച്ച ബാറ്റിംഗാണ്‌ ഇംഗ്ലണ്ടിന്‌ കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്‌ 50 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 316 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക്‌ വേണ്ടി യുവരാജ്‌ 61ഉം ഗംഭീര്‍ 52ഉം സുരേഷ്‌ റെയ്ന 50ഉം രഹാനെ 47ഉം റണ്‍സെടുത്തു. നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ട്രെഡ്‌വെല്ലാണ്‌ ഇന്ത്യയെ പരാജയത്തിലേക്ക്‌ തള്ളിവിട്ടത്‌. ട്രെഡ്‌വെല്‍ തന്നെയാണ്‌ മാന്‍ ഓഫ്‌ ദി മാച്ചും.

326 റണ്‍സ്‌ എന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന്‌ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്‌ മികച്ച തുടക്കമാണ്‌ ഓപ്പണര്‍മാരായ ഗൗതം ഗംഭീറും അജിന്‍ക്യ രഹാനെയും ചേര്‍ന്ന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റ്‌ കൂട്ടുകെട്ടില്‍ 16.4 ഓവറില്‍ 96 റണ്‍സാണ്‌ ഇരുവരും ചേര്‍ന്ന്‌ നേടിയത്‌. ഏറെക്കാലത്തിനുശേഷമാണ്‌ ഇന്ത്യക്ക്‌ ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കുന്നത്‌. രഹാനെയാണ്‌ ആദ്യം പുറത്തായത്‌. 57 പന്തില്‍ നിന്ന്‌ 6 ബൗണ്ടറികളടക്കം 47 റണ്‍സെടുത്ത രഹാനെയെ ട്രെഡ്‌വെല്ലിന്റെ പന്തില്‍ ഡെന്‍ബാഷ്‌ പിടികൂടുകയായിരുന്നു. ഏറെ കഴിയും മുമ്പേ 52 പന്തില്‍ നിന്ന്‌ ഏഴ്‌ ബൗണ്ടറിയോടെ 52 റണ്‍സെടുത്ത ഗംഭീറിനെയും ഇന്ത്യക്ക്‌ നഷ്ടമായി. അനാവശ്യഷോട്ടിന്‌ മുതിര്‍ന്ന ഗംഭീറിനെ ട്രെഡ്‌വെല്ലിന്റെ പന്തില്‍ ഇയാന്‍ ബെല്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ വിരാട്‌ കോഹ്ലിക്ക്‌ ഇത്തവണയും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 22 പന്തില്‍ നിന്ന്‌ ഒരു ബൗണ്ടറിയടക്കം 22 റണ്‍സെടുത്ത കോഹ്ലിയെ ബ്രസ്നന്റെ പന്തില്‍ ക്വീസെസ്റ്റര്‍ പിടികൂടിയതോടെ ഇന്ത്യ മൂന്നിന്‌ 138 എന്ന നിലയിലായി. തുടര്‍ന്ന്‌ യുവരാജും റെയ്നയും ചേര്‍ന്ന്‌ സ്കോര്‍ 34.4 ഓവറില്‍ 198-ല്‍ എത്തിച്ചു.

എന്നാല്‍ 54 പന്തില്‍ നിന്ന്‌ 8 ബൗണ്ടറിയും ഒരു സിക്സറുമടക്കം 61 റണ്‍സെടുത്ത യുവരാജും മടങ്ങിയതോടെ ഇന്ത്യവീണ്ടും തകര്‍ച്ചയെ നേരിട്ടു. യുവിയെ ട്രെഡ്‌വെല്ലിന്റെ പന്തില്‍ ഡെന്‍ബാഷ്‌ പിടികൂടുകയായിരുന്നു. പിന്നീട്‌ സ്കോര്‍ 243-ല്‍ എത്തിയപ്പോള്‍ സുരേഷ്‌ റെയ്നയും വീണു. 49 പന്തില്‍ നിന്ന്‌ 7 ബൗണ്ടറിയോടെ 50 റണ്‍സെടുത്ത റെയ്നയെ ട്രെഡ്‌വെല്‍ സ്വന്തം ബൗളിംഗില്‍ പിടികൂടി. ഇതോടെ ഇന്ത്യക്ക്‌ എട്ട്‌ ഓവറില്‍ നിന്ന്‌ വിജയിക്കാന്‍ 83 റണ്‍സ്‌ വേണമെന്ന നിലയിലായി. പിന്നീട്‌ ധോണി ടോപ്‌ ഗിയറിലേക്ക്‌ മാറുന്നതാണ്‌ കണ്ടത്‌.

ബ്രസ്നനെയും ഡെന്‍ബാഷിനെയുമെല്ലാം സിക്സറിന്‌ പറത്തിയ ധോണി 44.2 ഓവറില്‍ സ്കോര്‍ 272-ല്‍ എത്തിച്ചു. ഇതേ സ്കോറില്‍ ധോണിയെയും ജഡേജയെയും നഷ്ടമായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. 25 പന്തില്‍ നിന്ന്‌ നാല്‌ കൂറ്റന്‍ സിക്സറിന്റെ സഹായത്തോടെ 32 റണ്‍സെടുത്ത ധോണിയെയും 7 റണ്‍സെടുത്ത രവീന്ദ്ര ജഡേജയെയും അടുത്തടുത്ത പന്തുകളില്‍ ഡെന്‍ബാഷ്‌ മടക്കിയതോടെ പരാജയം ഇന്ത്യയെ തുറിച്ചുനോക്കി. പിന്നീട്‌ സ്കോര്‍ 297-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത അശ്വിനും മടങ്ങിയതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. എന്നാല്‍ വീരോചിതമായി പൊരുതിയ ഭുവനേശ്വര്‍ കുമാറിന്റെ കരുത്തില്‍ വീണ്ടും വിജയപ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യക്ക്‌ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 319 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ടിനുവേണ്ടി ട്രെഡ്‌വെല്‍ 44 റണ്‍സ്‌ വഴങ്ങി നാല്‌ വിക്കറ്റും ഡെന്‍ബാഷും ബ്രസ്നനും രണ്ട്‌ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.

നേരത്തെ ടോസ്‌ നേടിയ ഇംഗ്ലണ്ട്‌ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്‌ ബാറ്റിങ്ങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിക്കും വിധത്തില്‍ തകര്‍പ്പന്‍ തുടക്കമാണ്‌ ഓപ്പണര്‍മാര്‍ ഇംഗ്ലണ്ടിന്‌ നല്‍കിയത്‌. ഇന്ത്യയുടെ ബൗളിംഗ്‌ ഒാ‍പ്പണ്‍ ചെയ്ത യുവതാരം ഭുവനേശ്വര്‍ കുമാറും ഇഷാന്ത്‌ ശര്‍മ്മയും മികച്ച ലൈനും ലെംഗ്ത്തും കണ്ടെത്തിയതോടെ 9.3 ഓവറിലാണ്‌ ഇംഗ്ലണ്ടിന്‌ 50 റണ്‍സ്‌ പിന്നിടാന്‍ കഴിഞ്ഞത്‌. തുടക്കത്തില്‍ കരുതലോടെ കളിച്ച ഇയാന്‍ ബെല്‍ പിന്നീട്‌ ആക്രമണകാരിയായി മാറി. ഇതിനിടെ ബെല്‍ തന്റെ അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. 60 പന്തില്‍ നിന്ന്‌ 7 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും കരുത്തിലാണ്‌ ബെല്‍ 50 പിന്നിട്ടത്‌. പിന്നീട്‌ 18.1 ഓവറില്‍ ഇംഗ്ലണ്ട്‌ സ്കോര്‍ മൂന്നക്കം കടന്നു. തുടര്‍ന്ന്‌ ഏറെ വൈകുന്നതിന്‌ മുന്നേ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 50 പന്തില്‍ നിന്ന്‌ 9 ബൗണ്ടറികളുടെ സഹായത്തോടെയാണ്‌ കുക്ക്‌ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടത്‌. തുടര്‍ന്നും ഇംഗ്ലീഷ്‌ ഓപ്പണര്‍മാര്‍ മികച്ച രീതിയില്‍ ബാറ്റ്‌ ചെയ്തതോടെ ആദ്യ വിക്കറ്റ്‌ വീഴ്‌ത്താന്‍ ഇന്ത്യക്ക്‌ 28-ാ‍ം ഓവറിലെ നാലാം പന്തുവരെ കാത്തിരിക്കേണ്ടിവന്നു. 96 പന്തുകളില്‍ നിന്ന്‌ 9 ബൗണ്ടറിയും ഒരു സിക്സറുമടക്കം 85 റണ്‍സെടുത്ത ഇയാന്‍ ബെല്ലാണ്‌ ആദ്യം മടങ്ങിയത്‌. ബെല്ലിനെ രഹാനെ റണ്ണൗട്ടാക്കുകയായിരുന്നു. അധികം വൈകുന്നതിന്‌ മുന്നേ ക്യാപ്റ്റന്‍ കുക്കിനെയും ഇംഗ്ലണ്ടിന്‌ നഷ്ടമായി. സ്കോര്‍172-ല്‍ എത്തിയപ്പോള്‍ 83 പന്തുകളില്‍ നിന്ന്‌ 11 ബൗണ്ടറിയും ഒരു സിക്സറുമടക്കം 75 റണ്‍സെടുത്ത കുക്കിനെ സുരേഷ്‌ റെയ്നയുടെ ബൗളിംഗില്‍ രഹാനെ പിടികൂടി.

പിന്നീട്‌ കെവിന്‍ പീറ്റേഴ്സണും മോര്‍ഗനും ചേര്‍ന്നാണ്‌ ഇംഗ്ലണ്ടിനെ മുന്നോട്ട്‌ നയിച്ചത്‌. ഇതിനിടെ 37.4 ഓവറില്‍ ഇംഗ്ലണ്ട്‌ സ്കോര്‍ 200 പിന്നിട്ടു. ഒടുവില്‍ 42 ഓവറില്‍ സ്കോര്‍ 248-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 38 പന്തുകളില്‍ നിന്ന്‌ നാല്‌ ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കം 41 റണ്‍സെടുത്ത മോര്‍ഗനെ ദിന്‍ഡ സ്വന്തം ബൗളിംഗില്‍ പിടികൂടുകയായിരുന്നു. തൊട്ടുപിന്നാലെ പീറ്റേഴ്സണെയും ഇംഗ്ലണ്ടിന്‌ നഷ്ടമായി. 45 പന്തുകളില്‍ നിന്ന്‌ നാല്‌ ബൗണ്ടറിയും ഒരു സിക്സറുമടക്കം 44 റണ്‍സെടുത്ത പീറ്റേഴ്സണെ ദിന്‍ഡയുടെ പന്തില്‍ കോഹ്ലി പിടികൂടി. സ്കോര്‍ 43.5 ഓവറില്‍ 255. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സമിത്‌ പട്ടേലാണ്‌ ഇംഗ്ലണ്ട്‌ സ്കോര്‍ 300 കടത്തിവിട്ടത്‌. വെറും 20 പന്തുകളില്‍ നിന്ന്‌ 6 ബൗണ്ടറികളും ഒരു സിക്സറുമടക്കം സമിത്‌ പട്ടേല്‍ 44 റണ്‍സെടുത്തപ്പോള്‍ ക്വീസെസ്റ്റര്‍ 20 പന്തില്‍ നിന്ന്‌ ഒരു ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കം 24 റണ്‍സുമെടുത്തു. ഇന്ത്യക്ക്‌ വേണ്ടി ദിന്‍ഡ എട്ട്‌ ഓവറില്‍ 53 റണ്‍സ്‌ വിട്ടുകൊടുത്ത്‌ രണ്ട്‌ വിക്കറ്റ്‌ സ്വന്തമാക്കിയപ്പോള്‍ ഇഷാന്ത്‌ ശര്‍മ്മ റണ്‍സ്‌ നല്‍കുന്നതില്‍ ധാരാളിത്തം കാട്ടി. 10 ഓവറില്‍ രണ്ട്‌ മെയ്ഡനുള്‍പ്പെടെ 86 റണ്‍സ്‌ വഴങ്ങിയ ഇഷാന്തിന്‌ വിക്കറ്റൊന്നും ലഭിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബി നല്ലത്, പൂര്‍ണമായും ഇല്ലാതാക്കുന്നത് ശരിയായ തീരുമാനമല്ല, സര്‍ക്കാരിനോട് വിയോജിച്ച് ജി. സുധാകരന്‍

News

കവി പദ്മശ്രീ പി. നരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ

Kerala

വെള്ളാപ്പള്ളി രാജിവെക്കണം: യോഗത്തിന്റെ ചരിത്രത്തില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഭാരവാഹി ഉണ്ടായിട്ടില്ലെന്ന് സംരക്ഷണസമിതി

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തോട് സഹകരിക്കുക എന്നല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കെ.ജയകുമാര്‍

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

പുതിയ വാര്‍ത്തകള്‍

കൊയിലാണ്ടിയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍: ഭര്‍ത്താവ് കസ്റ്റഡിയില്‍

ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ഇളനീർ മതി ; കേന്ദ്രത്തിന്റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധവുമായി മഹല്ല് ജമാഅത്ത് ഖാസിമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

നീറ്റ് പരീക്ഷയ്‌ക്ക് പഴുതില്ലാസുരക്ഷാ വലയം, കോക്രോച്ചുകള്‍ പെട്ടു, ഇതോടെ കലാപമുണ്ടാക്കാന്‍ ഒരുങ്ങി അഭിജീത് ദിപ്കെയും കൂട്ടരും

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് വൻ വിജയം ; എഫ്‌എടിഎഫിൽ വൈസ് പ്രസിഡന്റായി വിവേക് ​​അഗർവാൾ ; ഉറക്കമില്ലാതെ പാകിസ്ഥാൻ

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.