Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസ്ട്രേലിയക്ക്‌ തകര്‍പ്പന്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2013, 09:15 pm IST
in Cricket

മെല്‍ബണ്‍: ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയക്ക്‌ ഉജ്ജ്വല വിജയം. 107 റണ്‍സിനാണ്‌ ഓസീസ്‌ ലങ്കയെ കീഴടക്കിയത്‌. ഇതോടെ അഞ്ച്‌ മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ്‌ 1-0ന്‌ മുന്നിലെത്തി. അരങ്ങേറ്റ മത്സരം കളിച്ച ഫിലിപ്പ്‌ ഹ്യൂഗ്സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും ക്ലിന്റ്‌ മകായിയുടെ മികച്ച ബൗളിംഗുമാണ്‌ ഓസീസ്‌ വിജയം വേഗത്തിലാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 305 റണ്‍സെടുത്തു. 112 റണ്‍സെടുത്ത ഫിലിപ്പ്‌ ഹ്യൂഗ്സും 89 റണ്‍സെടുത്ത ബെയ്‌ലിയും 60 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ബ്രാഡ്‌ ഹാഡിനും ഓസീസ്‌ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. തുടര്‍ന്ന്‌ ബാറ്റിംഗ്‌ ആരംഭിച്ച ശ്രീലങ്ക 40 ഒാ‍വറില്‍ 198 റണ്‍സിന്‌ ഓള്‍ ഔട്ടായി. 51 റണ്‍സെടുത്ത തിലകരത്നെ ദില്‍ഷനും 73 റണ്‍സെടുത്ത ചണ്ഡിമലും മാത്രമാണ്‌ ലങ്കന്‍നിരയില്‍ മികച്ച പ്രകടനം നടത്തിയത്‌. എന്നാല്‍ ഓസ്ട്രേലിയക്ക്‌ വേണ്ടി അരങ്ങേറ്റം കുറിച്ച ആരോണ്‍ ഫിന്‍ച്ചിനും ഉസ്മാന്‍ കവാജയ്‌ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല. ഹ്യൂഗ്സാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

നേരത്തെ ടോസ്‌ നേടിയ ഓസീസ്‌ ക്യാപ്റ്റന്‍ ബെയ്‌ലി ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. 15.4 ഓവറില്‍ 72 റണ്‍സെടുക്കുന്നതിനിടെ രണ്ട്‌ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അരങ്ങേറ്റക്കാരന്‍ ഹ്യൂഗ്സും ബെയ്‌ലിയും ഒത്തുചേര്‍ന്നതോടെ ഓസ്ട്രേലിയ മത്സരത്തിലേക്ക്‌ തിരിച്ചെത്തി. ഇരുവരും ചേര്‍ന്ന്‌ മൂന്നാം വിക്കറ്റില്‍ 140 റണ്‍സ്‌ അടിച്ചുകൂട്ടി. ഒടുവില്‍ സ്കോര്‍ 212-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. ഇതിനിടെ ഹ്യൂഗ്സ്‌ തകര്‍പ്പന്‍ സെഞ്ച്വറിയും സ്വന്തമാക്കി.
123 പന്തില്‍ നിന്ന്‌ 12 ബൗണ്ടറികളോടെയാണ്‌ ഹ്യൂഗ്സ്‌ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്‌. വ്യക്തിഗത സ്കോര്‍ 112-ല്‍ എത്തിയപ്പോള്‍ മലിംഗയുടെ പന്തില്‍ ചണ്ഡിമലിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ ഹ്യൂഗ്സ്‌ മടങ്ങിയത്‌. തുടര്‍ന്ന്‌ ക്രീസിലെത്തിയ ഡേവിഡ്‌ ഹസ്സിയും മികച്ച ഫോമിലായിരുന്നു. എന്നാല്‍ സ്കോര്‍ 241-ല്‍ എത്തിയപ്പോള്‍ ബെയ്‌ലിയും മടങ്ങി. 79 പന്തുകളില്‍ നിന്ന്‌ 8 ബൗണ്ടറിയും ഒരു സിക്സറുമടക്കം 89 റണ്‍സെടുത്ത ബെയ്‌ലിയെ മാത്യൂസിന്റെ ബൗളിംഗില്‍ അജാന്ത മെന്‍ഡിസ്‌ പിടികൂടി. 7 റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ചാം വിക്കറ്റും ഓസ്ട്രേലിയക്ക്‌ നഷ്ടമായി. 5 റണ്‍സെടുത്ത മാക്സ്‌വെല്ലിനെ കുലശേഖരയുടെ പന്തില്‍ മെന്‍ഡിസ്‌ പിടികൂടുകയായിരുന്നു. ഇന്നിംഗ്സ്‌ അവസാനിക്കുമ്പോള്‍ വെറും 34 പന്തില്‍ നിന്ന്‌ 6 ബൗണ്ടറിയും ഒരു സിക്സറുമടക്കം 60 റണ്‍സുമായി ഡേവിഡ്‌ ഹസ്സിയും 10 റണ്‍സുമായി ബ്രാഡ്‌ ഹാഡിനുമായിരുന്നു ക്രീസില്‍.

306 റണ്‍സ്‌ എന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ശ്രീലങ്കക്ക്‌ ഒരുഘട്ടത്തിലും വിജയപ്രതീക്ഷ ഉയര്‍ത്താനായില്ല. 17 റണ്‍സിനിടെ രണ്ട്‌ വിക്കറ്റുകള്‍ നഷ്ടമായ ലങ്കക്ക്‌ വേണ്ടി ദില്‍ഷനും ചണ്ഡിമലും മാത്രമാണ്‌ അര്‍ദ്ധസെഞ്ച്വറി നേടിയത്‌. ഇരുവര്‍ക്കും പുറമെ 20 റണ്‍സ്‌ നേടിയ അജാന്ത മെന്‍ഡിസും 18 റണ്‍സ്‌ നേടിയ കുലശേഖരയുമാണ്‌ ലങ്കന്‍ നിരയില്‍ രണ്ടക്കം പിന്നിട്ടത്‌. ഓസ്ട്രേലിയയുടെ കരുത്തുറ്റ പേസ്‌ ബൗളിംഗിനെതിരെ ലങ്കന്‍ ബാറ്റിംഗ്‌ നിര പൂര്‍ണ്ണമായും പരാജയപ്പെട്ടതാണ്‌ അവര്‍ക്ക്‌ കനത്ത തിരിച്ചടിയായത്‌. നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ മക്കായിക്ക്‌ പുറമെ ജോണ്‍സണ്‍ രണ്ട്‌ വിക്കറ്റും സ്റ്റാര്‍ക്ക്‌ ഒരു വിക്കറ്റും വീഴ്‌ത്തി. മൂന്നുപേര്‍ ഓസീസ്‌ താരങ്ങളുടെ ഫീല്‍ഡിംഗ്‌ മികവിന്‌ മുന്നില്‍ റണ്ണൗട്ടാവുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

India

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

India

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

India

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

Kerala

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.