Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീലങ്ക 294ന്‌ പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2013, 09:57 pm IST
in Cricket

സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ്‌ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്ക 294 റണ്‍സിന്‌ പുറത്തായി. 72 റണ്‍സ്‌ നേടിയ ക്യാപ്റ്റന്‍ ജയവര്‍ദ്ധനെയുടെയും 91 റണ്‍സ്‌ നേടിയ തിരിമന്നെയുടെയും ഉജ്ജ്വല ബാറ്റിംഗാണ്‌ ലങ്കയെ മാന്യമായ സ്കോറില്‍ എത്തിച്ചത്‌.

നേരത്തെ ടോസ്‌ നേടിയ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ ലങ്കക്ക്‌ ആദ്യ വിക്കറ്റ്‌ നഷ്ടമായി. അഞ്ച്‌ റണ്‍സെടുത്ത കരുണരത്നെയെ ബേഡ്‌ അവസാന ടെസ്റ്റ്‌ കളിക്കുന്ന മൈക്ക്‌ ഹസ്സിയുടെ കൈകളിലെത്തിച്ചു. പിന്നീട്‌ ദില്‍ഷനും ജയവര്‍ദ്ധനെയും ചേര്‍ന്ന്‌ ലങ്കന്‍ സ്കോര്‍ മുന്നോട്ട്‌ നീക്കി. എന്നാല്‍ സ്കോര്‍ 72-ല്‍ എത്തിയപ്പോള്‍ ബേഡ്‌ വീണ്ടും ആഞ്ഞടിച്ചു. 34 റണ്‍സെടുത്ത ദില്‍ഷനെ വെയ്ഡിന്റെ കൈകളിലെത്തിച്ചാണ്‌ ബേഡ്‌ തന്റെ രണ്ടാം വിക്കറ്റ്‌ സ്വന്തമാക്കിയത്‌. പിന്നീട്‌ ജയവര്‍ദ്ധനെയും തിരിമന്നെയും ചേര്‍ന്ന്‌ സ്കോര്‍ 134-ല്‍ എത്തിച്ചു.

എന്നാല്‍ 110 പന്തുകളില്‍ നിന്ന്‌ 72 റണ്‍സെടുത്ത ജയവര്‍ദ്ധനെയെ സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലാര്‍ക്ക്‌ പിടികൂടിയതോടെ 72 റണ്‍സിന്റെ മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ടും പിരിഞ്ഞു. തുടര്‍ന്ന്‌ സ്കോര്‍ 167-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും ലങ്കക്ക്‌ നഷ്ടമായി. 12 റണ്‍സെടുത്ത സമരവീരയെ പീറ്റര്‍ സിഡില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കുകയായിരുന്നു. അതിനുശേഷം ആഞ്ചലോ മാത്യൂസിനെ കൂട്ടുപിടിച്ച്‌ തിരിമന്നെ ലങ്കന്‍ സ്കോര്‍ 222-ല്‍ എത്തിച്ചു. എന്നാല്‍ 15 റണ്‍സെടുത്ത മാത്യൂസിനെ സിഡില്‍ സ്റ്റാര്‍ക്കിന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. സ്കോര്‍ 250-ല്‍ എത്തിയപ്പോള്‍ ലങ്കന്‍ ഇന്നിംഗ്സിലെ ടോപ്‌ സ്കോറര്‍ തിരിമന്നെയും മടങ്ങി. 91 റണ്‍സെടുത്ത്‌ സെഞ്ച്വറിയിലേക്ക്‌ കുതിക്കുകയായിരുന്ന തിരിമന്നെയെ ലിയോണിന്റെ പന്തില്‍ വാര്‍ണര്‍ പിടികൂടുകയായിരുന്നു. ഇതോടെ ലങ്കയുടെ തകര്‍ച്ച വളരെ വേഗത്തിലായി. 44 റണ്‍സെടുക്കുന്നതിനിടെയാണ്‌ അവസാന നാല്‌ വിക്കറ്റുകളും നിലംപതിച്ചത്‌. രണ്ട്‌ റണ്‍സെടുത്ത ധമ്മിക പ്രസാദിനെ സിഡിലും അഞ്ച്‌ റണ്‍സ്‌ വീതമെടുത്ത ഹെറാത്തിനെയും ലക്മലിനെയും ബേഡും 24 റണ്‍സെടുത്ത ചണ്ഡിമലിനെ സ്റ്റാര്‍ക്കും മടക്കിയതോടെ ലങ്കന്‍ ഇന്നിംഗ്സ്‌ 294-ല്‍ അവസാനിച്ചു. ഓസ്ട്രേലിയക്ക്‌ വേണ്ടി ബേഡ്‌ 41 റണ്‍സ്‌ വഴങ്ങി നാല്‌ വിക്കറ്റും സ്റ്റാര്‍ക്ക്‌ മൂന്നു വിക്കറ്റും സിഡില്‍ രണ്ട്‌ വിക്കറ്റും സ്വന്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.