Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയയില്‍ വ്യോമാക്രമണം: 60മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2012, 11:32 pm IST
inWorld

ദമാസ്കസ്‌: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ ഞായറാഴ്‌ച്ചയുണ്ടായ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ഭരണപക്ഷമായ ഹാമാ പ്രവിശ്യയിലെ ഹല്‍ഫായ പട്ടണത്തിലെ ബേക്കറിയിലാണ്‌ വ്യോമാക്രമണം ഉണ്ടായത്‌. യുദ്ധമവസാനിപ്പിക്കുവാനുള്ള ചര്‍ച്ചകള്‍ക്കായി ഐക്യരാഷ്‌ട്രസഭയുടെ സമാധാന ദൂതന്‍ ലഖ്ദര്‍ ബ്രാഹ്മി സിറിയയിലെത്തിയ വേളയിലാണ്‌ ആക്രമണം ഉണ്ടായത്‌. നൂറ്‌ പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്‌. നിരവധിപേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഹല്‍ഫായ പട്ടണത്തില്‍ ഇതാദ്യമായാണ്‌ ആക്രമണം ഉണ്ടാകുന്നത്‌. കഴിഞ്ഞ ദിവസം ഹല്‍ഫായ പ്രദേശം സിറിയന്‍ വിമതര്‍ കയ്യടക്കിയിരുന്നു. ഇതിന്‌ തിരിച്ചടിയായാണ്‌ സിറിയന്‍ സേന വ്യോമാക്രമണം നടത്തിയത്‌. നിരവധി കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്‌.

മരണസംഖ്യ എത്രയാണെന്ന്‌ കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ കണക്കുകള്‍ പറയുന്നത്‌ 60 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്‌. മരണസംഖ്യ ഉയരുമെന്നാണ്‌ റിപ്പോര്‍ട്ട്‌. കാരണം 50ലധികം പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്‌. കഴിഞ്ഞയാഴ്‌ച്ച മുതല്‍ ഈ മേഖലയില്‍ വിമതര്‍ ആക്രമണം ആരംഭിച്ചിരുന്നു. ശനിയാഴ്‌ച്ച സിറിയന്‍ സേനയ്‌ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്തിരുന്നു.

സിറിയയിലെ പ്രതിസന്ധിക്ക്‌ പരിഹാരം കാണുവാനുള്ള ശ്രമങ്ങള്‍ ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്‌. ഇതിന്റെ ഭാഗമായാണ്‌ അറബിളെഗ്‌ സമാധാനദൂതന്‍ സിറിയ സന്ദര്‍ശിച്ചത്‌. അറബിളെഗ്‌ സമാധാദൂതന്‍ ലഖ്ദര്‍ ബ്രാഹ്മിയെ കഴിഞ്ഞ സപ്തംബറിലാണ്‌ നിയമിച്ചത്‌. രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിനായി സിറിയയിലെത്തിയ അദ്ദേഹം ഔദ്യോഗികമായി ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. മൂന്നാം തവണയാണ്‌ ബ്രാഹ്മി സിറിയ സന്ദര്‍ശിക്കുന്നത്‌. ഇതിനിടെയാണ്‌ ആക്രമണം ഉണ്ടായിരിക്കുന്നത്‌.

എന്നാല്‍ പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയോടെ സിറിയയ്‌ക്കെതിരെ ആക്രമണം നടത്തുന്ന ഭീകരരെ രാജ്യത്ത്‌ നിന്നും ഇല്ലായ്‌മ ചെയ്യുകയാണ്‌ സര്‍ക്കാരിന്റെ നിലപാടെന്നും ഇതില്‍ മാറ്റമുണ്ടായിരിക്കില്ലെന്നും ആക്രമണത്തിന്‌ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച മന്ത്രി ഒമ്രാന്‍ അല്‍ സൂബി പറഞ്ഞു. വിമതസേനയുമായി അസദ്‌ ഭരണകൂടം ചര്‍ച്ചക്ക്‌ തയ്യാറാണ്‌. എന്നാല്‍ വിമതരുടെ മറ്റ്‌ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്‌ച്ചത്തെ ആക്രമണത്തിനുശേഷം സിറിയയിലെ സ്ഥിതിഗതികള്‍ വീണ്ടും വഷളായിരിക്കുകയാണ്‌.

അതേസമയം, ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ വിമതര്‍ക്കു നേരെ സൈന്യം രാസായുധം പ്രയോഗിച്ചേക്കുമെന്ന്‌ റഷ്യയുടെ മുന്നറിയിപ്പ്‌. തന്ത്രപ്രധാന മേഖലയിലേയ്‌ക്കുള്ള വിമതരുടെ മുന്നേറ്റം തടയാന്‍ ഒന്നോ രണ്ടോ ഇടങ്ങളില്‍ സൈന്യം രാസായുധം പ്രയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന്‌ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ്‌ പറഞ്ഞു.

ആഭ്യന്തരകലാപം എത്ര രൂക്ഷമായാലും പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസാദ്‌ രാജ്യം വിടില്ലെന്നാണ്‌ സൂചനയെന്നും ലവ്‌റോവ്‌ പറഞ്ഞു. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ രാസായുധങ്ങള്‍ സിറിയയിലെ തീവ്രവാദികളുടെ കൈകളിലെത്തിയാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഊഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, രാസായുധത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന്‌ സിറിയന്‍ ഭരണകൂടം ആവര്‍ത്തിച്ചു വ്യക്തമാക്കി. കഴിഞ്ഞ 21 മാസമായി അസാദ്‌ ഭരണകൂടത്തിനെതിരെ സിറിയയില്‍ ആഭ്യന്തര കലാപം നടന്നുവരികയാണ്‌. ഇതുവരെ 44,000 ഓളം പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.