Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസ്‌ഐക്കെതിരെ കേസെടുക്കാനാകില്ലെന്ന്‌ യുഎസ്‌ കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2012, 08:48 pm IST
in World

ന്യൂയോര്‍ക്ക്‌: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസ്‌ പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയെ ബാധിക്കില്ലെന്ന്‌ യുഎസ്‌ ഭരണകൂടം ന്യൂയോര്‍ക്ക്‌ കോടതിയില്‍ അറിയിച്ചു. ഐഎസ്‌ഐയ്‌ക്ക്‌ നിയമപരമായ പരിരക്ഷയുണ്ടെന്നാണ്‌ യുഎസ്‌ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്‌. മുംബൈ ഭീകരാക്രമണക്കേസില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ്‌ യുഎസിന്റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ സ്റ്റുവര്‍ട്ട്‌ ഡെലിവറി ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്‌. ഫോറിന്‍ സോവറിന്‍ നിയമപ്രകാരമാണ്‌ പാക്‌ ചാരസംഘടനയെ കേസ്‌ ബാധിക്കാത്തത്‌.

കേസുമായി ബന്ധപ്പെട്ട്‌ ഐഎസ്‌ഐ മുന്‍ തലവന്മാരായ അഹമ്മദ്‌ ഷൂജ പാഷ, നദീം താജ്‌ എന്നിവര്‍ക്കും ഈ പരിരക്ഷ ലഭിക്കും. 12 പേജുള്ള റിപ്പോര്‍ട്ടിലാണ്‌ സറ്റുവര്‍ട്ട്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌. എന്നാല്‍ മുംബൈ ആക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ലഷ്കറെതൊയ്ബയെ ഇല്ലാതാക്കണം,ഭീകരവാദ വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയെ സഹായിക്കണമെന്നും പാക്കിസ്ഥാനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മുംബൈ ആക്രമണത്തിന്‌ പിന്നില്‍ ഐഎസ്‌ഐ ഉണ്ടെന്നും ഐഎസ്‌ഐയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍മാരെയും മറ്റ്‌ ഉദ്യോഗസ്ഥരെയും ലഷ്കര്‍ നേതാക്കളായ മുഹമ്മദ്‌ ഹാഫിസ്‌ സയിദ്‌, സക്കീര്‍ ഉര്‍ റഹ്മാന്‍, സാജിദ്‌ മിര്‍, അസം ചീമ എന്നിവരെയും കേസില്‍ പ്രതികളാക്കണമെന്നാവശ്യപ്പെട്ടാണ്‌ ആക്രമണത്തില്‍ മരിച്ച അമേരിക്കക്കാരുടെ ബന്ധുക്കള്‍ ന്യൂയോര്‍ക്ക്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ ആറ്‌ അമേരിക്കക്കാരാണ്‌ കൊല്ലപ്പെട്ടത്‌.

മുംബൈ ഭീകരാക്രമണക്കേസില്‍ ഐഎസ്‌ഐയ്‌ക്ക്‌ വ്യക്തമായ പങ്കുണ്ടെന്ന്‌ ഇന്ത്യ പലതവണ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഭീകരന്‍ അബു ജുണ്ടാലും നേരത്തെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നതാണ്‌.ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന നിലപാടാണ്‌ അമേരിക്കയ്‌ക്ക്‌ ഇതുവരെ ഉണ്ടായിരുന്നത്‌. ഭീകരരെ സംരക്ഷിക്കുകയും ഇവര്‍ക്ക്‌ സ്വര്‍ഗ താവളങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത്‌ പാക്കിസ്ഥാനാണെന്നും അമേരിക്ക അടിക്കടി പറയാറുണ്ട്‌. മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ നിലപാടിനോട്‌ യോജിക്കുന്ന ഉത്തരവാണ്‌ യുഎസ്‌ കോടതിയില്‍ നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌.

മുംബൈ ഭീകരാക്രമണം നടത്തിയ ലഷ്കര്‍ ഭീകരരെ നിയന്ത്രിച്ചതും ഇവര്‍ക്ക്‌ സാമ്പകത്തിക സഹായങ്ങള്‍ നല്‍കിയതും ഐഎസ്‌ഐ ആണെന്ന്‌ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത ഭീകരെ റിക്രൂട്ട്‌ ചെയ്തത്‌ ഐഎസ്‌ഐ ജനറല്‍ പാഷയായിരുന്നുവെന്നും ആക്രമണത്തിലൂടെ തങ്ങള്‍ക്ക്‌ ഉണ്ടായ നഷ്ടത്തിന്‌ പാരിതോഷികം നല്‍കണമെന്നും ബന്ധുക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഐഎസ്‌ഐയ്‌ക്ക്‌ നിയമപരിരക്ഷ ഉണ്ടെന്ന്‌ ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ യുഎസ്‌ കോടതിയില്‍ അറിയിച്ചിരുന്നു. പാക്ക്‌ സര്‍ക്കാരിന്റെ ഭാഗമായ ഐഎസ്‌ഐയ്‌ക്ക്‌ നിയമപരിരക്ഷയുണ്ടെന്നും ഇതില്‍ നിന്നും ഇവരെ ഒഴിച്ച്‌ നിര്‍ത്താനാകില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ യുഎസ്‌ സര്‍ക്കാരിന്റെ നിലപാട്‌ അറിയിക്കണമെന്ന്‌ ഈ വര്‍ഷം ഏപ്രില്‍ 23നാണ്‌ കോടതി നിര്‍ദ്ദേശിച്ചത്‌. ഈ മാസം 17നായിരുന്നു നിലപാട്‌ അറിയിക്കണ്ട അവസാന ദിവസം.

ഫോറിന്‍ സോവറിന്‍ ഇമ്മ്യൂണിറ്റി നിയമപ്രകാരം ഐഎസ്‌ഐയെ പാക്‌ സര്‍ക്കാരിന്റെ ഒരു ഭാഗമായാണ്‌ കണക്കാക്കുന്നത്‌. പ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലായതിനാല്‍ ഇവര്‍ക്ക്‌ നിയമപരിരക്ഷ ലഭിക്കുന്നുണ്ടെന്നാണ്‌ യുഎസ്‌ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അറിയിച്ചത്‌. എന്നാല്‍ പാക്ക്‌ സര്‍ക്കാരിന്റെ ഭാഗമല്ല ഐഎസ്‌ഐ എന്നും പാക്‌ നിയമങ്ങള്‍ പ്രകാരമാണ്‌ ഇത്‌ പ്രവര്‍ത്തിക്കുന്നതെന്നുമാണ്‌ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയില്‍ അറിയിച്ചത്‌. പാക്ക്‌ സര്‍ക്കാരിന്റെ ഭാഗമാണ്‌ ഐഎസ്‌ഐ എന്നാണ്‌ യുഎസ്‌ കോണ്‍ഗ്രസ്‌ പോലും അംഗീകരിച്ചിരിക്കുന്നത്‌.

മുംബൈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പറഞ്ഞ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ പാക്കിസ്ഥാനിലെ ലഷ്കര്‍ ഭീകരരെ ഉന്മൂലനം ചെയ്യുന്നതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും അറിയിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്ന്‌ പ്രതീക്ഷയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

Bollywood

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

News

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

സദാചാര പോലീസ് ചമഞ്ഞ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി, ഒപ്പം ലൈംഗികാതിക്രമവും: ചെന്നൈയിൽ പോലീസുകാരൻ അറസ്റ്റിൽ

കേരളത്തില്‍ മത്തി കൂടിയതായി സിഎംഎഫ്ആര്‍ഐ; കഴിഞ്ഞ വര്‍ഷം ഭാരത തീരങ്ങളില്‍ നിന്ന് പിടിച്ചത് 35.7 ലക്ഷം ടണ്‍ മത്സ്യം

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി നാവികസേനയ്‌ക്ക് കൈമാറി

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.