Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റിസര്‍വ്‌ ബാങ്ക്‌ വായ്‌പാ നിരക്കുകള്‍ കുറച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2012, 10:31 pm IST
in Business

ന്യൂദല്‍ഹി: സാമ്പത്തിക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിസര്‍വ്‌ ബാങ്കിന്റെ മധ്യ പാദ വായ്‌പാ അവലോകന നയം പുറത്ത്‌ വന്നപ്പോഴും ഫലം നിരാശതന്നെ. ആര്‍ബിഐ മുഖ്യ വായ്‌പാ നിരക്കുകള്‍ കുറയ്‌ക്കാന്‍ തയ്യാറായില്ല. കരുതല്‍ ധനാനുപാത നിരക്കിലും മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക്‌ എട്ട്‌ ശതമാനമായും റിവേഴ്സ്‌ റിപ്പോ നിരക്ക്‌ ഏഴ്‌ ശതമാനമായും തുടരും. സിആര്‍ആര്‍ നിരക്കില്‍ ഈ അവലോകനത്തിലും കുറവ്‌ വരുത്തുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും 4.25 ശതമാനമായിത്തന്നെ നിലനിര്‍ത്തി.

പണപ്പെരുപ്പ നിരക്ക്‌ ഉയരാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിരക്കുകള്‍ ഉടന്‍ കുറയ്‌ക്കാന്‍ സാധ്യമല്ലെന്ന്‌ ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു വ്യക്തമാക്കി. വ്യാവസായിക ലോകത്തുനിന്നും ധന മന്ത്രാലയത്തില്‍ നിന്നും നിരക്കുകളില്‍ കുറവ്‌ വരുത്തണമെന്നാവശ്യപ്പെട്ട്‌ റിസര്‍വ്‌ ബാങ്കിനുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നിരക്കുകള്‍ കുറച്ചാല്‍ വളര്‍ച്ച വീണ്ടെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഈ ആവശ്യം ഉന്നയിച്ചിരുന്നത്‌. റിപ്പോ നിരക്ക്‌ എട്ട്‌ ശതമാനമായി നിലനില്‍ക്കുന്നത്‌ വ്യാവസായിക വളര്‍ച്ച മന്ദഗതിയിലാക്കുമെന്നാണ്‌ വിദഗ്ധരുടെ അഭിപ്രായം. ബാങ്കുകള്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ വായ്‌പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ്‌ റിപ്പോ നിരക്ക്‌. ബാങ്കുകളുടെ അധിക ഫണ്ട്‌ റിസര്‍വ്‌ ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശയാണ്‌ റിവേഴ്സ്‌ റിപ്പോ നിരക്ക്‌. ബാങ്കുകള്‍ അവരുടെ നിക്ഷേപത്തിന്റെ ചെറിയൊരു ഭാഗം റിസര്‍വ്‌ ബാങ്കില്‍ കരുതല്‍ ധനമായി നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതുണ്ട്‌. ഇതാണ്‌ സിആര്‍ആര്‍.

റിസര്‍വ്‌ ബാങ്കിന്റെ മൂന്നാം പാദ വായ്‌പാ നയ അവലോകന യോഗം ജനുവരി 29 നാണ്‌ നടക്കുക. പണപ്പെരുപ്പ നിരക്കില്‍ നേരിയ തോതില്‍ ഇടിവ്‌ പ്രകടമാകുന്നുണ്ടെങ്കിലും റീട്ടെയില്‍ പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്നാണ്‌ നില്‍ക്കുന്നത്‌. ഭക്ഷ്യേതര വസ്തുക്കളുടെ വിലയിലുള്ള വര്‍ധനവും തുടര്‍ന്നും പണപ്പെരുപ്പം നിലനില്‍ക്കുമെന്നതിന്റെ സൂചനയാണ്‌ നല്‍കുന്നതെന്ന്‌ ആര്‍ബിഐ അഭിപ്രായപ്പെട്ടു. അടുത്ത രണ്ട്‌ മാസവും പണപ്പെരുപ്പം ഉയരത്തില്‍ തന്നെ തുടരുമെന്നാണ്‌ ആര്‍ബിഐയുടെ വിലയിരുത്തല്‍.

അതേസമയം ജനുവരിയില്‍ നടക്കുന്ന മൂന്നാം പാദ വായ്‌പാ അവലോകന നയത്തില്‍ നിരക്കുകള്‍ കുറയ്‌ക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ സി.രംഗരാജന്‍ പറഞ്ഞു. പണപ്പെരുപ്പം ചെറുക്കുക എന്നതാണ്‌ ആര്‍ബിഐയുടെ പ്രധാന ലക്ഷ്യമെന്ന്‌ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്‌ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. നവംബറില്‍ പണപ്പെരുപ്പ നിരക്ക്‌ പത്ത്‌ മാസത്തെ ഏറ്റവും താഴ്‌ന്ന നിലയിലെത്തിയിരുന്നു. 7.24 ശതമാനമായിരുന്നു നവംബറില്‍ പണപ്പെരുപ്പ നിരക്ക്‌. തൊട്ട്‌ മുമ്പത്തെ മാസം ഇത്‌ 7.45 ശതമാനമായിരുന്നു. പണപ്പെരുപ്പ നിരക്ക്‌ താഴ്‌ന്നതിനെ തുടര്‍ന്ന്‌ ആര്‍ബിഐ നിരക്കുകള്‍ കുറയ്‌ക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. അതേസമയം സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ നടപ്പ്‌ സാമ്പത്തിക വര്‍ഷം ആദ്യപകുതിയില്‍ 5.4 ശതമാനമായി താഴ്‌ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 7.3 ശതമാനമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.