Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തിരുവൈരാണിക്കുളം നടതുറപ്പ്‌ മഹോത്സവത്തിന്‌ വിപുലമായ ഒരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2012, 11:16 pm IST
in Ernakulam

കൊച്ചി: ചരിത്രപ്രസിദ്ധമായ ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ്‌ മഹോത്സവത്തിന്‌ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2012 ഡിസംബര്‍ 28 ന്‌ രാത്രി 8 മണി മുതല്‍ 2013 ജനുവരി 8 ന്‌ രാത്രി 8 മണി വരെയാണ്‌ ഉത്സവം. ശ്രീ മഹാദേവനും ശ്രീപാര്‍വ്വതീദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി വാണരുളുന്ന ഇവിടെ വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന്‌ ദര്‍ശനം ലഭിക്കുകയുള്ളു വെന്നത്‌ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌. നടതുറപ്പ്‌ മഹോത്സവ വേളയില്‍ ശ്രീ മഹാദേവനേയും ശ്രീപാര്‍വതീദേവിയേയും ദര്‍ശനം നടത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ മംഗല്യ സൗഭാഗ്യവും ഇഷ്ടസന്താന ലബ്ധിയും ദീര്‍ഘ മംഗല്യവും അഭീഷ്ടവരസിദ്ധിയും കൈവരുമെന്നാണ്‌ വിശ്വാസം. ഈ വേളയില്‍ ദര്‍ശനം നടത്തുന്നത്‌ ഏറിയ പങ്കും സ്ത്രീകളായതിനാല്‍ പെരിയാറിന്റെ തീരത്തെ ഈ പുണ്യക്ഷേത്രത്തെ ‘സ്ത്രീകളുടെ ശബരിമല’ എന്ന്‌ വിശേഷിപ്പിക്കുന്നു.

നടതുറപ്പ്‌ മഹോത്സവത്തിന്‌ തുടക്കംകുറിച്ചുകൊണ്ട്‌ ഡിസംബര്‍ 28 ന്‌ വൈകിട്ട്‌ നാലിന്‌ ശ്രീ പാര്‍വ്വതീദേവിക്ക്‌ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര അകവൂര്‍ മനയില്‍ നിന്നും ആരംഭിക്കും. മനയിലെ കുടുംബപരദേവതയായ ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി കെടാവിളക്കില്‍ നിന്നും ദീപം പകര്‍ന്നതിനുശേഷം തങ്കഗോളക, തങ്കചന്ദ്രക്കല, തങ്കക്കിരീടം, തിരുമുഖം എന്നിവയുള്‍പ്പെടെയുള്ള തിരുവാഭരണങ്ങള്‍ മനയിലെ കാരണവര്‍ മഹാദേവക്ഷേത്രം ട്രസ്റ്റ്‌ ഭാരവാഹികള്‍ക്ക്‌ കൈമാറും. തുടര്‍ന്ന്‌ പറനിറയ്‌ക്കല്‍, മറ്റ്‌ ആചാരങ്ങള്‍ക്ക്‌ ശേഷം താലം, പെരുമ്പറമേളം, നാദസ്വരം തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തിലേയ്‌ക്ക്‌ പുറപ്പെടും. ക്ഷേത്രത്തിലെത്തിയ ശേഷം രാത്രി എട്ടുമണിയോടെ ആചാരപരമായ രീതിയില്‍ നടതുറപ്പ്‌ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന്‌ മൂന്ന്‌ ഊരാണ്‍മ പ്രതിനിധികളുടെയും സമുദായം തിരുമേനിയുടെയും ദേവിയുടെ തോഴിയായ പുഷ്പിണിയുടെയും അനുവാദത്തോടെ നട തുറക്കുന്നതോടെ ഉത്സവത്തിന്‌ തുടക്കമാകും.

നടതുറപ്പ്‌ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം 50,000 പേര്‍ക്ക്‌ ക്യൂ നില്‍ക്കാവുന്ന തരത്തില്‍ 15000 ചതുരശ്ര മീറ്റര്‍ വലിപ്പത്തില്‍ പന്തലിന്റെയും ഫ്ലൈ ഓവറിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്ക്‌ മെഡിക്കേറ്റഡ്‌ വാട്ടര്‍ നല്‍കുന്നതിന്‌ 150 ഓളം വാളന്റിയര്‍മാര്‍ എപ്പോഴുമുണ്ടാകും. മുപ്പതോളം സുരക്ഷാ ക്യാമറകളും ക്ഷേത്രത്തില്‍ സ്ഥാപിക്കും. ഒരേ സമയം 1500 വാഹനങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാവുന്ന തരത്തില്‍ 4 പാര്‍ക്കിംഗ്‌ ഗ്രൗണ്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. മെയിന്‍ പാര്‍ക്കിംഗ്‌ ഗ്രൗണ്ടായ കൈലാസം ഗ്രൗണ്ടില്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്റ്‌ പ്രവര്‍ത്തിക്കും. സൗപര്‍ണ്ണിക, കൃഷ്ണഗിരി തുടങ്ങിയ പാര്‍ക്കിംഗ്‌ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്‌. വാഴക്കുളത്ത്‌ രണ്ടര ഏക്കര്‍ സ്ഥലത്ത്‌ പാര്‍ക്കിംഗ്‌ സൗകര്യം, കെഎസ്‌ആര്‍ടിസി പാര്‍ക്കു ചെയ്യാന്‍ ഇരവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം പാര്‍ക്കിംഗ്‌ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്‌. ക്ഷേത്രമതില്‍ക്കകത്ത്‌ 26000 ചതുരശ്ര അടിവിസ്തീര്‍ണത്തില്‍ സ്ഥിരം നടപ്പന്തല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌.

ഒരേ സമയം 1500 പേര്‍ക്ക്‌ അന്നദാനം കഴിക്കാവുന്ന തരത്തില്‍ നലാന്റ അന്നദാന മണ്ഡപം സ്കൂളിന്‌ മുന്‍വശത്തായി ഒരുക്കിയിരിക്കുന്നു. തിരുവാതിരയുടെ പ്രാധാന്യത്തില്‍ നടതുറപ്പ്‌ ദിനമായ 28 ന്‌ ഉച്ചക്ക്‌ എല്ലാ ഭക്തജനങ്ങള്‍ക്കും ഭഗവത്പ്രസാദമായി ഗോതമ്പ്‌ കഞ്ഞിയും പുഴുക്കും നല്‍കും. ഉമാമഹേശ്വരം സ്വര്‍ണലോക്കറ്റ്‌ പൂജിച്ചത്‌ ഭക്തജനങ്ങള്‍ക്ക്‌ നല്‍കും. ലോക്കറ്റിന്റെ ബുക്കിംഗ്‌ ആരംഭിച്ചു.

ക്ഷേത്രത്തിന്‌ നൂറ്‌ മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വീടുകളിലെയും കിണറുകളില്‍ ശ്രീമൂലനഗരം സര്‍ക്കാര്‍ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടത്തി. 12 ദിവസവും മെഡിക്കല്‍ സംഘം ക്ഷേത്രത്തിലുണ്ടാകും. എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളുടെയും ഓഫീസ്‌ പ്രവര്‍ത്തനം നടതുറപ്പ്‌ വേളയില്‍ തിരുവൈരാണിക്കുളത്തുണ്ടാകും. ലക്ഷ്മി ഹോസ്പിറ്റലിന്റെ സഹായത്തോടെ സ്ഥിരം ആശുപത്രിഭക്തജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്‌. നെടുമ്പാശ്ശേരി എസിഐയുടെ നേതൃത്വത്തില്‍ സൗജന്യ ഹോമിയോ ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.

വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായ ബലിക്കല്‍പുരയും ചുറ്റമ്പലവും ഓടുകള്‍ മാറ്റി ചെമ്പോല മേയുന്ന പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. നിര്‍ദ്ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ മംഗല്യ സൗഭാഗ്യത്തിനായി സഹായിക്കുന്നതിനായി ക്ഷേത്രട്രസ്റ്റ്‌ മംഗല്യ നിധി രൂപീകരകരിച്ചിട്ടുണ്ട്‌. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ആര്‍.ശരത്‌ ചന്ദ്രന്‍ നായര്‍, സെക്രട്ടറി കെ.ജി.ദിലീപ്‌ കുമാര്‍, വൈസ്‌ പ്രസിഡന്റ്‌ പി.പി.മോഹനന്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി.നാരായണന്‍, മാനേജര്‍ പി .കെ. നന്ദകുമാര്‍, അസിസ്റ്റന്റ്‌ മാനേജര്‍ എം.കെ. കലാധരന്‍, ട്രസ്റ്റ്‌ അംഗങ്ങളായ പി. മഹേഷ്‌, വെണ്‍മണി നാരായണന്‍ നമ്പൂതിരിപ്പാട്‌, പി.വി. സജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

India

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)
India

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

Kerala

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

പുതിയ വാര്‍ത്തകള്‍

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.