Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യു.എസ് സ്കൂളിലെ വെടിവയ്‌പ്: ഒരാള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2012, 03:36 pm IST
in World

വാഷിംഗ്ടണ്‍: അമേരിക്കയിലെ കണക്ടിക്കട്ടിലെ പ്രൈമറി സ്ക്കൂളിലുണ്ടായ വെടിവെപ്പില്‍ 18 കുട്ടികള്‍ ഉള്‍പ്പെടെ 27 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ അക്രമിയുടെ സഹോദരനെ അന്വേഷണവുമായി ബന്ധപ്പെട്ട്‌ അറസ്റ്റ്‌ ചെയ്തു. ആക്രമണം നടത്തിയ ന്യൂജേഴ്സി സ്വേദേശി ആഡം ലന്‍സയെ വെടിയേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇയാളുടെ പിതാവിനെ പോലീസ്‌ ചോദ്യം ചെയ്തുവരികയാണ്‌.

കണക്ടിക്കട്ട്‌ സ്റ്റേറ്റിലെ ന്യൂടൗണ്‍ സാന്‍ഡി ഹുക്ക്‌ സ്കൂളില്‍ വെള്ളിയാഴ്‌ച്ചയാണ്‌ ദാരുണ സംഭവം അരങ്ങേറിയത്‌. ഇന്ത്യന്‍സമയം രാത്രി പത്തു മണിയോടെയാണ്‌ വെടിവെയ്‌പ്പുണ്ടായത്‌. സ്കൂളില്‍ ജോലി ചെയ്തിരുന്ന അമ്മയ്‌ക്ക്‌ നേരെ വെടിയുതിര്‍ത്ത ശേഷം അക്രമി കുട്ടികള്‍ക്ക്‌ നേരെയും നിറയൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട്‌ പോലീസ്‌ വെടിവെച്ചുകൊന്നു. തുടര്‍ന്ന്‌ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്കൂളില്‍ നിന്നു കുട്ടികളെയും അധ്യാപകരെയും ഒഴിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ദു:ഖം രേഖപ്പെടുത്തി. സംഭവം ഞങ്ങളുടെ ഹൃദയം തകര്‍ത്തുവെന്ന്‌ വൈറ്റ്‌ഹൗസില്‍ നടത്തിയ അനുശേചനത്തില്‍ ഒബാമ പറഞ്ഞു. അടിയന്തര നടപടികള്‍ സ്വീകരിക്കാനും ഒബാമ അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. സംഭവത്തില്‍ ദും:ഖം രേഖപ്പെടുത്തിയ ഒബാമ സംസാരത്തിനിടയില്‍ വിതുമ്പുകയും ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തടയുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ ദു:ഖ സൂചകമായി അമേരിക്കന്‍ പതാക താഴ്‌ത്തിക്കെട്ടാനും ഒബാമ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇത്തരം സംഭവങ്ങള്‍ ഇവിടെ അരങ്ങേറുന്നുണ്ട്‌. ഇത്‌ തടയാന്‍ നമ്മള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവവികാസങ്ങള്‍ അപ്പപ്പോള്‍ പ്രസിഡന്റിനെ അറിയിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ വൈറ്റ്‌ഹൗസ്‌ പ്രസ്‌ സെക്രട്ടറി ജെ കാര്‍ണി പറഞ്ഞു. സംഭവത്തില്‍ യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ദു:ഖം രേഖപ്പെടുത്തി. സംഭവം നടന്ന കണക്ടിക്കട്ടിലെ ഗവര്‍ണര്‍ക്ക്‌ അയച്ച കത്തിലാണ്‌ ബാന്‍ കി മൂണ്‍ സംഭവത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തിയത്‌. ഇത്തരം ആക്രമണങ്ങളില്‍ കുട്ടികളെ ലക്ഷ്യം വെയ്‌ക്കുന്നത്‌ മനുഷ്വത്യരഹിതമാണെന്നും ചിന്തിക്കാനാകാത്തതുമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ലോകരാജ്യങ്ങളും ലോകനേതാക്കളും ദു:ഖം രേഖപ്പെടുത്തി. യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര മേധാവി കാതറിന്‍ ആഷ്ടോണ്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണും ഒബാമയെ വിളിച്ച്‌ ദു:ഖം രേഖപ്പെടുത്തി. ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാങ്കോയിസ്‌ ഓലന്ത്‌, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ്‌ എന്നിവരും സംഭവത്തില്‍ നടുക്കവും, ദു:ഖവും രേഖപ്പെടുത്തി.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളും മുന്‍കരുതല്‍ എന്നനിലയ്‌ക്കു അടച്ചതായി അധികൃതര്‍ അറിയിച്ചു. ഇതിനിടെ, പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്ന്‌ ഡാന്‍ബറി മേയര്‍ മാര്‍ക്ക്‌ ബോട്ടന്‍ പറഞ്ഞു. സ്കൂളിലും പരിസരത്തും പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന തുടരുകയാണ്‌. വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമെ സംഭവം സംബന്ധിച്ച്‌ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയൂവെന്ന്‌ പോലീസ്‌ പറഞ്ഞു. സംഭവസ്ഥലത്തു നിന്നു രണ്ടു തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്‌. അതേസമയം, രണ്ടു തോക്കുധാരികളാണ്‌ ആക്രമണം നടത്തിയെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്‌.

സ്കൂളിലെ പ്രധാന ഹാളില്‍ നിന്നു നൂറിലേറെ തവണ വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച്‌ സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. കൂടാതെ ക്ലാസ്മുറികളിലും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്‌. അഞ്ചു മുതല്‍ പത്തു വരെ പ്രായമുള്ള 600ലേറെ കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ്‌ സാന്‍ഡി ഹുക്ക്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

Varadyam

കവിത: കാവിന്റെ ശാപം

News

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.