Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മകനെ ഭയപ്പെടുത്തിയ ഇന്ത്യന്‍ ദമ്പതിമാര്‍ക്ക്‌ തടവ്‌ ശിക്ഷ നല്‍കണമെന്ന്‌ നോര്‍വെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2012, 09:16 pm IST
inWorld

ഓസ്ലോ: ഏഴു വയസ്സുകാരനായ മകനെ ഭയപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ നോര്‍വെയില്‍ അറസ്റ്റിലായ ആന്ധ്രാപ്രദേശ്‌ സ്വദേശി വി. ചന്ദ്രശേഖരനും ഭാര്യ അനുപമയ്‌ക്കും 33 മാസം തടവ്‌ ശിക്ഷ നല്‍കണമെന്ന്‌ പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ കേസില്‍ ഡിസംബര്‍ മൂന്നിന്‌ കോടതി വാദം കേള്‍ക്കും.

നോര്‍വേയിലെ ശിക്ഷാനിയമം 219 പ്രകാരമാണ്‌ ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്‌. കുട്ടിയെ വേണ്ടവണ്ണം പരിപാലിച്ചില്ല. പേടിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌. ചന്ദ്രശേഖറിന്‌ 18 മാസവും അനുപമയ്‌ക്ക്‌ 15 മാസവുമ തടവ്‌ ശിക്ഷ നല്‍കണമെന്നാണ്‌ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്‌. കഴിഞ്ഞ ദിവസമാണ്‌ നോര്‍വേയിലെ ടിസിഎസ്‌ ജീവനക്കാരന്‍ ചന്ദ്രശേഖറും ഭാര്യയും അറസ്റ്റിലായത്‌.

കടുത്ത കുസൃതിക്കാരനായ മകന്‍ സ്കൂള്‍ ബസില്‍ മൂത്രമൊഴിച്ചത്‌ കണ്ടുപിടിച്ച അധികൃതര്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതിനെ തുടര്‍ന്ന്‌ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇന്ത്യയിലേക്ക്‌ തിരിച്ചയക്കുമെന്ന്‌ മകനെ ചന്ദ്രശേഖര്‍ പേടിപ്പിച്ചു. ഭയന്നുപോയ കുട്ടി അധ്യാപകരോട്‌ പരാതി പറഞ്ഞു. തുടര്‍ന്ന്‌ സ്കൂള്‍ അധികൃതര്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസെത്തി ഇരുവരെയും അറസ്റ്റ്‌ ചെയ്യുകയായിരുന്നു. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്‌. വിചാരണയില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ ദമ്പതികള്‍ നാട്ടിലേക്ക്‌ തിരിക്കുമെന്ന്‌ ഭയന്നാണ്‌ ഇരുവരെയും റിമാന്‍ഡില്‍ അയച്ചതെന്ന്‌ ഓസ്ലോ പോലീസ്‌ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, നോര്‍വേയില്‍ അറസ്റ്റിലായ ഇന്ത്യന്‍ ദമ്പതികളുടെ കാര്യത്തില്‍ ഇടപെടില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്‌. അറസ്റ്റിലായ അന്ധ്ര ദമ്പതികളുടെ ഭാഗത്ത്‌ തെറ്റുള്ളതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കിയതായി ഒരു ദേശീയ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. ഓസ്ലോയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഈ ദമ്പതികളുമായി കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്‌.

ആന്ധ്രയിലെ കൃഷ്ണ ജില്ലക്കാരനായ ചന്ദ്രശേഖരനെ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ വര്‍ഷമാണ്‌ കമ്പനി ഓസ്ലോയിലേക്ക്‌ അയച്ചത്‌. കഴിഞ്ഞ ജൂലൈയില്‍ നാട്ടില്‍ വന്നതിന്‌ ശേഷം നവംബര്‍ 23 നാണ്‌ ചന്ദ്രശേഖരന്‍ വീണ്ടും ഓസ്ലോയിലേക്ക്‌ തിരിച്ചത്‌. ചന്ദ്രശേഖറും ഭാര്യയും അറസ്റ്റിലായ വിവരമറിഞ്ഞ്‌ നാട്ടില്‍ ബന്ധുക്കള്‍ പരിഭ്രാന്തിയിലാണ്‌. പ്രശ്നത്തില്‍ ഇടപെടണമെന്ന്‌ ബന്ധുക്കള്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളോട്‌ അപേക്ഷിച്ചു. ഇതേത്തുടര്‍ന്ന്‌ ദമ്പതികളുടെ മോചനത്തിന്‌ ആവശ്യമായ നടപടികള്‍ ആരായാന്‍ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടാന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ചീഫ്‌ സെക്രട്ടറി മിനി മാത്യുവിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

കുറച്ചുമാസങ്ങള്‍ക്ക്‌ മുമ്പ്‌ മക്കള്‍ക്ക കൈകൊണ്ട്‌ ഭക്ഷണം വാരി നല്‍കിയെന്ന്‌ ആരോപിച്ച്‌ ഇന്ത്യാക്കാരായ അനുരൂപ്‌ -സാഗരിക ദമ്പതിമാരെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയും കുഞ്ഞുങ്ങളെ നോര്‍വേയിലെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത സംഭവത്തിന്‌ പിന്നാലെയാണ്‌ ഈ സംഭവം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.