Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശരണഗീതികള്‍ക്ക്‌ ഗിറ്റാറിന്റെ ശ്രുതിയേകി എ ആര്‍ ക്യാമ്പിലൊരു എ എസ്‌ ഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2012, 09:54 pm IST
inKollam

കൊല്ലം: ലാത്തിപിടിച്ച കരത്തില്‍ ഗിറ്റാര്‍. ഗിറ്റാറിന്റെ തന്ത്രികള്‍ മൂളുന്നത്‌ ശബരീശന്റെ ശരണഗീതം. സ്വാമിരാഗത്തിന്‌ പിന്നാലെ പള്ളിക്കെട്ടുമായി ശരണവഴിയിലാണ്‌ അബ്ദുള്‍ സത്താര്‍ ഖാന്‍ എന്ന ഓച്ചിറ സത്താര്‍.

വിശ്രുതമായ ഒമ്പത്‌ ശബരീശ ഗാനങ്ങള്‍ക്ക്‌ ഗിത്താറില്‍ ഈണം പകര്‍ന്ന്‌ സത്താര്‍ കാക്കിയ്‌ക്കുള്ളില്‍ സംഗീതത്തിനും ഇടമുണ്ടെന്ന്‌ തെളിയിക്കുകയാണ്‌. പള്ളിക്കെട്ട്‌, ആദിവ്യനാമം, മണ്ണിലും വിണ്ണിലും, തേടിവരും കണ്ണുകളില്‍, ശബരിമലയില്‍ തങ്ക സൂര്യോദയം, ഗംഗയാറു പിറക്കുന്നു, ആനകേറാമല, മകരസംക്രമ സൂര്യോദയം, ശരണമയ്യപ്പാ തുടങ്ങിയ ഒമ്പത്‌ സൂപ്പര്‍ഹിറ്റ്‌ ഗാനങ്ങളാണ്‌ വൃശ്ചികോത്സവത്തോടനുബന്ധിച്ച്‌ ഓച്ചിറയില്‍ പ്രകാശനം ചെയ്ത സത്താറിന്റെ പുതിയ സിഡിയിലുള്ളത്‌.

കൊല്ലം എആര്‍ ക്യാമ്പിലെ എഎസ്‌ഐ ആയ അബ്ദുള്‍ സത്താറിന്‌ അയ്യപ്പന്റെ പാട്ടുകളോടുള്ള ഭ്രമത്തിന്‌ കാരണം അവയിലെ ഭക്തിയാണ്‌. അകത്ത്‌ ഉറങ്ങിക്കിടക്കുന്ന ഭക്തിരസത്തെ ഉണര്‍ത്താന്‍ പര്യാപ്തമായ ലളിതമായ ഈണങ്ങളിലാണ്‌ അയ്യപ്പഭക്തിഗാനങ്ങളുടെ സൃഷ്ടിയെന്ന്‌ സത്താര്‍ പറയുന്നു. “അവ എത്ര കേട്ടാലും മതിവരില്ല. ചലച്ചിത്രഗാനങ്ങള്‍ പാടുന്നതിനേക്കാള്‍ ജനങ്ങള്‍ക്കിഷ്ടം അയ്യപ്പന്റെ പാട്ടുകള്‍ കേള്‍ക്കുന്നതിലാണ്‌.” പോലീസ്‌ ഓര്‍ക്കസ്ട്രയുടെ വിവിധ വേദികളിലെ അനുഭവം സാക്ഷി നിര്‍ത്തി ഓച്ചിറ സത്താര്‍ അടിവരയിടുന്നു.

പതിനാല്‌ വര്‍ഷം മുമ്പ്‌ തൃശൂരില്‍ ഹെഡ്കോണ്‍സ്റ്റബിള്‍ ആയിരിക്കെയാണ്‌ പ്രശസ്ത ഗാനരചയിതാവ്‌ എം.ഡി. രാജേന്ദ്രന്റെ പാട്ടുകള്‍ക്ക്‌ ഈണം പകര്‍ന്ന്‌ സത്താര്‍ ‘സ്വാമീ രാഗം’ പുറത്തിറക്കിയത്‌. അതിനിടയില്‍ പല വേദികളിലും ഗിറ്റാറിസ്റ്റായി സത്താര്‍. ‘എയ്ഡ്സ്‌’ രോഗത്തിന്റെ മാരകവശങ്ങള്‍ ചൂണ്ടിക്കാട്ടി സത്താര്‍ നിര്‍മ്മിച്ച ഡോക്യുമെന്ററി ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്‌ അര്‍ഹമായി. പ്രഗത്ഭരായ കാഥികന്മാര്‍ക്ക്‌ പിന്നണിയായി വേദികള്‍ കീഴടക്കി. ഇടവേളകളില്‍ സദസിന്‌ വേണ്ടി ഗിറ്റാറില്‍ ‘തേടിവരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി ‘ പാടി. സദസ്സിന്റെ ആവശ്യമേറിയപ്പോള്‍ പാട്ട്‌ ആവര്‍ത്തിച്ചു. അതിന്റെ പ്രേരണയിലാണ്‌ ഇപ്പോള്‍ ‘പള്ളിക്കെട്ട്‌’ പുറത്തു വരുന്നത്‌.

ഓച്ചിറ സ്വദേശിയായ സത്താറിന്റെ ഭാര്യ അമിതയാണ്‌. അമീന്‍ സത്താറും അമീര്‍ഖാനും മക്കളാണ്‌.

സ്വന്തം ലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.