Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്റല്‍ സിഇഒ ഒട്ടലിനി വിടവാങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2012, 10:21 pm IST
in Business

സാന്‍ഫ്രാന്‍സിസ്കോ: പ്രമുഖ കമ്പ്യൂട്ടര്‍ ചിപ്പ്‌ നിര്‍മാണ കമ്പനിയായ ഇന്റലിന്റെ ചീഫ്‌ എക്സിക്യൂട്ടീവ്‌ സ്ഥാനത്തുനിന്നും 40 വര്‍ഷത്തെ സേവനത്തിന്‌ ശേഷം പോള്‍ ഒട്ടലിനി വിടവാങ്ങുന്നു. മെയ്‌ മാസത്തോടെ സിഇഒ സ്ഥാനത്തുനിന്നും വിടവാങ്ങുമെന്ന കാര്യം ഒട്ടലിനി തന്നെയാണ്‌ തിങ്കളാഴ്ച വ്യക്തമാക്കിയത്‌. കമ്പനിയില്‍ നിന്നും പിരിയാന്‍ മൂന്ന്‌ വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ്‌ ഈ പ്രഖ്യാപനം. ഒട്ടലിനി വിടവാങ്ങുന്നുവെന്ന വാര്‍ത്ത സാങ്കേതിക ലോകത്ത്‌ ഏറെ അമ്പരപ്പുളവാക്കിയിരിക്കുകയാണ്‌.

ഒട്ടലിനി കമ്പനി വിടുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരക്കിലാണ്‌ തങ്ങളെന്ന്‌ ഇന്റല്‍ അധികൃതര്‍ പറഞ്ഞു. 2005 മെയിലാണ്‌ ഒട്ടലിനി ഇന്റലിന്റെ സിഇഒ ആയി ചുമതലയേറ്റത്‌. ഇന്റലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും കമ്പനിയുടെ വരുമാനം 57 ശതമാനം ഉയര്‍ത്തി 55 ബില്യണ്‍ ഡോളറിലെത്തിക്കുന്നതിനും ഒട്ടലിനിയ്‌ക്ക്‌ സാധിച്ചിരുന്നു. അതേസമയം ഇന്റലിന്റെ ഓഹരി വില ഇദ്ദേഹത്തിന്റെ കാലത്ത്‌ 20 ശതമാനം ഇടിഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ നിര്‍മാതാക്കളായ ഇന്റലില്‍ ഒരു ലക്ഷത്തോളം ജീവനക്കാരാണ്‌ നിലവിലുള്ളത്‌.

അതി വേഗത്തില്‍ വളരുന്ന ടാബ്ലറ്റ്‌, സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയിലെക്ക്‌ പ്രവേശിക്കാന്‍ വൈകിയതാണ്‌ ഇന്റലിന്റെ ഓഹരി വില ഇടിയാന്‍ കാരണമെന്നാണ്‌ വിലയിരുത്തുന്നത്‌. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കൊത്ത്‌ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളെയാണ്‌ ഒട്ടലിനിയുടെ പിന്‍ഗാമിയായി ഇന്റല്‍ തിരയുന്നതെന്ന്‌ ചെയര്‍മാന്‍ ആന്‍ഡ്രു ബ്രയന്റ്‌ വ്യക്തമാക്കി. കമ്പ്യൂട്ടര്‍ വിപണിയില്‍ നിന്നും അകന്ന്‌ പോകാന്‍ ഉദ്ദേശമില്ലെന്നും വിപണിയിലുണ്ടായ മാറ്റങ്ങള്‍ മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.

സുദീര്‍ഘമായ 40 വര്‍ഷത്തെ സേവനത്തിന്‌ ശേഷം പുതിയ തലമുറയിലേക്ക്‌ നേതൃസ്ഥാനം കൈമാറാന്‍ സമയമായെന്ന ചിന്തയാണ്‌ ഒട്ടലിനിയുടെ ഈ തീരുമാനത്തിന്‌ പിന്നിലെന്ന്‌ ഇന്റലിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇന്റലിന്റെ മൂന്നാം പാദ അറ്റാദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 14.3 ശതമാനം ഇടിഞ്ഞ്‌ മൂന്ന്‌ ബില്യണ്‍ ഡോളറിലെത്തിയതായി കഴിഞ്ഞ മാസം കമ്പനി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്ക്‌ ഡിമാന്റ്‌ ഇടിഞ്ഞതാണ്‌ ഇതിന്‌ കാരണം. ആഗോള തലത്തില്‍ തന്നെ ഇതിന്റെ ഡിമാന്റ്‌ 8.6 ശതമാനം ഇടിഞ്ഞ്‌ 87.8 ദശലക്ഷം യൂണിറ്റിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

India

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

Kerala

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

India

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

News

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.