തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ ഫയലുകളുടെ നീക്കം സംബന്ധിച്ച് ഇനിമുതല്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ www.kerala.gov.in നിന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഫയലുകളുടെ നീക്കം സംബന്ധിച്ച് വിവരങ്ങള്‍ അനേ്വഷിച്ച് ഇനിമുതല്‍ സെക്രട്ടേറിയറ്റില്‍ എത്തേണ്ട കാര്യമില്ല. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹായത്തോടെയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ വെബ്സൈറ്റില്‍ സെക്രട്ടേറിയറ്റ് ഫയല്‍ ട്രാക്കിംഗ് സിസ്റ്റം എന്ന ബട്ടണില്‍ നിന്നും ഫയലിന്റെ സ്ഥിതി അറിയാന്‍ കഴിയും. പരാതിക്കാരന്റെ പേരോ മേല്‍വിലാസമോ നല്കിയാല് പരാതി സംബന്ധിച്ച ഫയലിന്റെ സ്ഥിതിയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: