Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചക്ക ഉത്പന്നങ്ങളാല്‍ സമ്പന്നമായ സ്വദേശി ഫെസ്റ്റിവല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2012, 11:36 pm IST
in Ernakulam

കൊച്ചി: ഗാന്ധി സെന്റര്‍ ഫോര്‍ റൂറല്‍ ഡവലപ്മെന്റ്‌, കേരള ഗാന്ധി സ്മാരകനിധി, കൊച്ചിയിലെ ഗാന്ധിവിചാരകേന്ദ്രം, പൂര്‍ണോദയ ബുക്‌ ട്രസ്റ്റ്‌, ഗാന്ധിഭവന്‍കമ്മിറ്റി എന്നിവര്‍ സംയുക്തമായി എറണാകുളം കച്ചേരിപ്പടി ഗാന്ധിഭവനില്‍ സംഘടിപ്പിച്ചിരിക്കുന്ന സ്വദേശി ഫെസ്റ്റിവല്‍ ഒരേസമയം നാടന്‍ ഉത്പന്ന നിര്‍മാണരംഗത്തെക്കുറിച്ച്‌ ഒട്ടേറെ അറിവുകള്‍ പകര്‍ന്നുനല്‍കുന്നതും ഗുണമേന്മയും ഔഷധഗുണമുള്ളതുമായ നാടന്‍ ഉത്പന്നങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതുമാണ്‌.

നാടന്‍ ഉത്പന്നങ്ങളുടെ നിര്‍മാണപരിശീലനം, സ്വദേശിപ്രസ്ഥാനത്തിന്റെ അര്‍ത്ഥവ്യാപ്തിയെക്കുറിച്ചുള്ള സെമിനാറുകള്‍, സ്വദേശിയുടെ പ്രായോഗികത വിശദമാക്കുന്ന നാടന്‍ ഉത്പന്ന പ്രദര്‍ശനം എന്നിവയാണ്‌ 31 വരെ നീണ്ടുനില്‍ക്കുന്ന സ്വദേശി ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്നത്‌.

മുന്നൂറില്‍പരം നാടന്‍ ഉത്പന്നങ്ങള്‍ പലതുകൊണ്ടും ശ്രദ്ധേയമാണ്‌. അതിലേറ്റവും പ്രധാനപ്പെട്ടത്‌ വീട്ടുമുറ്റത്ത്‌ സുലഭമായി കിട്ടിക്കൊണ്ടിരിക്കുന്ന എന്നാല്‍ വെറുതെ പാഴാക്കിക്കളഞ്ഞുകൊണ്ടിരിക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ച്‌ നിര്‍മിച്ചിരിക്കുന്ന ഉത്പന്നങ്ങളാണ്‌. പോഷകാംശ ഔഷധഗുണങ്ങളാല്‍ സമ്പന്നമായ ചക്ക, പുളിഞ്ചിക്ക, ജാതിക്ക, കശുമാങ്ങ, ഇഞ്ചി, ലൗലോലിക്ക, ജാമ്പയ്‌ക്ക, പാഷന്‍ ഫ്രൂട്ട്‌, കൈതച്ചക്ക, മാമ്പഴം എന്നിവയുടെ ഉത്പന്നങ്ങള്‍ ഔഷധഗുണങ്ങളാല്‍ സമ്പന്നമാണ്‌. ചക്കയുടെ മടലില്‍നിന്നും ചകിണിയില്‍നിന്നും തയ്യാറാക്കുന്ന ജല്ലി, പോഷകമൂല്യങ്ങളാല്‍ സമ്പന്നമായ രോഗപ്രതിരോധശക്തിക്ക്‌ അത്യുത്തമമായ ചക്ക ഹെല്‍ത്ത്‌ ടോണിക്ക്‌, വളരെയേറെ രുചികരമായ പുളിഞ്ചിക്ക സ്ക്വാഷ്‌, കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിന്‌ വളരെയേറെ സഹായമായ പുളിഞ്ചിക്ക കൊളസ്ട്രോള്‍ നിവാരിണി, ജാതിക്കയുടെ പുറംതൊലിയില്‍നിന്നുണ്ടാക്കുന്ന സ്ക്വാഷ്‌, ഇഞ്ചിയും നാരങ്ങയും കൊണ്ടുള്ള ലമണ്‍ ജിഞ്ചര്‍ സ്ക്വാഷ്‌, ചക്കക്കുരു ഉത്പന്നങ്ങള്‍ എന്നിവ വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഇനങ്ങളാണ്‌.

പൂര്‍ണമായി ഗ്ലിസറിന്‍ നിലനിര്‍ത്തി വെളിച്ചെണ്ണയിലും നാച്വറല്‍ സുഗന്ധദ്രവ്യങ്ങളിലും ഉണ്ടാക്കിയിരിക്കുന്ന കുളിസോപ്പ്‌, പൈനോയിലും പുല്‍തൈലവും ഉപയോഗിച്ച്‌ നിര്‍മിച്ചിരിക്കുന്ന നാച്വറല്‍ ക്ലീനിംഗ്‌ ലോഷന്‍, ഗുണനിലവാരത്തില്‍ മികവുപുലര്‍ത്തുന്ന വാഷിംഗ്‌ സോപ്പ്‌, ഡിറ്റര്‍ജന്റ്‌ പൗഡര്‍, ഡിഷ്‌വാഷ്‌ പൗഡര്‍ , ഗുണത്തില്‍ മെച്ചപ്പെട്ടതും വിലയില്‍ കുറവുള്ളതുമായ ഹാന്‍ഡ്‌ വാഷ്‌, കാര്‍ വാഷ്‌, ഡിഷ്‌ വാഷ്‌, ക്ലോസറ്റ്‌ വാഷ്‌, ക്ലോത്ത്‌ വാഷ്‌, ഹെയര്‍ ടോണ്‍, ബ്രഹ്മി ഓയില്‍, തുള്ളി നീലം, ഷാംപൂ, ഫെയര്‍നെസ്‌ ഓയില്‍ എന്നിവയും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നവയാണ്‌.

പ്രമേഹം, മൂത്രാശയരോഗം, കാല്‍ വിണ്ടുകീറല്‍, കുഴിനഖം എന്നിവയുടെ മരുന്നുകളും കൂവപ്പൊടി, താളിപ്പൊടി, ദാഹശമിനി, നറുനീണ്ടി, ഇരട്ടിമധുരം, വയമ്പ്‌, രക്തചന്ദനം, കസ്തൂരി മഞ്ഞള്‍ എന്നിങ്ങനെ ഒട്ടേറെ ഔഷധപ്പൊടികളും അരിഷ്ടലേഹ്യങ്ങള്‍, കൈകുത്തവല്‍, കപ്പപപ്പടം, നാടന്‍ ചമ്പാകുത്തരി, അരി, ഗോതമ്പ്‌, റാഗി എന്നിവയുടെ പൊടിഉത്പന്നങ്ങള്‍, ഉരുക്കുവെളിച്ചെണ്ണ എന്നിവയും ആളുകളില്‍ താത്പര്യം ഉണര്‍ത്തുന്നവയാണ്‌.

ഹെല്‍ത്ത്‌ ടോണിക്കുകളില്‍ അടങ്ങിയിരിക്കുന്ന അമുക്കുരവും ബ്രഹ്മി ഉത്പന്നങ്ങളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മിപ്പൊടിയും നാഡിഞ്ഞരമ്പുകള്‍ക്ക്‌ ശക്തിപകരുന്ന നായ്‌ക്കുരണപൊടിയും കലര്‍പ്പുകളില്ലാതെ പ്രദര്‍ശനമേളയില്‍ ലഭ്യമാണ്‌. മെഴുകുതിരി, ചന്ദനത്തിരി, കുട എന്നിവ അടങ്ങിയ നാടന്‍ ഉത്പന്ന പ്രദര്‍ശനം ആളുകള്‍ക്ക്‌ നമുക്കാവശ്യമുള്ള ഉത്പന്നങ്ങളില്‍ നല്ലൊരു പങ്കും വീടുകളില്‍തന്നെ ഉണ്ടാക്കാന്‍ സാധിക്കുമെന്നുള്ള പുത്തനറിവ്‌ പകര്‍ന്നുകൊടുക്കുന്നതിന്‌ പര്യാപ്തമാണ്‌.

ചക്കവരട്ടി, ചക്ക ജാം, ചക്ക ജെല്ലി, ചക്ക സ്ക്വാഷ്‌, ചക്ക ഹെല്‍ത്ത്‌ ടോണ്‍, ചക്കക്കുരു തോരന്‍പരിപ്പ്‌, ചക്കക്കുരു അവലോസുപൊടി എന്നീ ഉത്പന്നങ്ങള്‍ ധാരാളമായി പ്രദര്‍ശനത്തിന്‌ എത്തിയിരിക്കുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന പരശീലനപരിപാടികളില്‍ അവസാനത്തെ ഇനമായ പേപ്പര്‍ബാഗ്‌ നിര്‍മാണം 30, 31 തീയതികളില്‍ നടക്കും. പരിശീലനപ്രദര്‍ശനപരിപാടികള്‍ 31 ന്‌ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.