Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നേരറിവിന്റെ ആള്‍രൂപമായിരുന്നു ലോഹിതദാസെന്ന്‌ ജോണ്‍പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2012, 11:14 pm IST
in Ernakulam

കൊച്ചി: കടന്നുവന്ന വഴികളിലെ കൊച്ചു സ്വപ്നങ്ങളെയും ദുരന്തങ്ങളെയും ഒരുപോലെ മനസില്‍ ആവാഹിച്ച നേരറിവിന്റെ ആള്‍രൂപമായിരുന്നു ലോഹിതദാസെന്ന്‌ തിരക്കഥാകൃത്ത്‌ ജോണ്‍പോള്‍ അനുസ്മരിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജില്‍ നടന്നുവന്ന ലോഹിതദാസ്‌ സ്മാരക അഖിലേന്ത്യ ഹ്രസ്വചിത്രോല്‍സവ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമ്മമാരെ അഭ്രപാളിയില്‍ സൃഷ്ടിച്ചപ്പോള്‍ സ്വന്തം ജീവിതാനുഭവം കൂടി ചേര്‍ത്ത ലോഹിയെ പക്ഷേ ജീവിതം കടുത്ത യാഥാര്‍ഥ്യങ്ങളോടെയാണ്‌ പുണര്‍ന്നത്‌. അതുകൊണ്ടുതന്നെയാണ്‌ ലോഹിയുടെ എഴുത്തുവഴി ഇന്നും നമ്മുടെ സ്വാസ്ഥ്യം കെടുത്തുന്ന ഓര്‍മയായി നില്‍ക്കുന്നത്‌. ആര്‍ദ്രമായ മനസിന്റെ ഉടമയായ അദ്ദേഹം മാനവികതയുടെ സുവിശേഷമാണ്‌ തന്റെ കഥകളിലൂടെ പ്രചരിപ്പിച്ചത്‌- ജോണ്‍ പോള്‍ നിരീക്ഷിച്ചു.

കടലാസില്‍ വിജയിച്ച ഒരഴുത്തുകാരനല്ല ലോഹിതദാസെന്നും സെല്ലുലോയിഡില്‍ വിജയിച്ച അപൂര്‍വം എഴുത്തുകാരില്‍ ഒരാളായിരുന്നു അദ്ദേഹമെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. എണ്‍പതുകളിലും തൊണ്ണൂറുകളിലും സിനിമയില്‍ എഴുത്തുകാരുടെ ഭരണമായിരുന്നുവെങ്കില്‍ അതിന്‌ നേതൃത്വം നല്‍കിയവര്‍ ലോഹിയും ശ്രീനിവാസനുമായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

അവഗണിക്കപ്പെടുന്ന ഒരു ജനതയെ അടുത്തറിയുന്ന മനസായിരുന്നു ലോഹിയുടേത്‌. എണ്‍പതുകളില്‍ മലയാളിയെ വിഷമിപ്പിച്ച കഥാപാത്രങ്ങളിലേറെയും അദ്ദേഹത്തിന്റേതായിരുന്നു. ധാരണയുടെ അതിമാനം ഓരോ കഥാപാത്രത്തിലും സൂക്ഷിച്ചുവയ്‌ക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞതായും കല്‍പ്പറ്റ ചൂണ്ടിക്കാട്ടി.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംവിധായകനും തിരക്കഥകൃത്തുമായ വി.ആര്‍. ഗോപിനാഥന്‍, നിര്‍മാതാവ്‌ ശശി അയ്യഞ്ചിറ, മറാത്തി ഹ്രസ്വചിത്ര സംവിധായകനും ചിത്രോല്‍സവ ജൂറിയുമായ ഉമേഷ്‌ വിനായക്‌ കുല്‍ക്കര്‍ണി, സംവിധായകന്‍മാരായ ആഷിഖ്‌ അബു, വി.കെ. സുഭാഷ്‌, മഹാരാജാസ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ പ്രൊഫ.മേരി മെറ്റില്‍ഡ എന്നിവര്‍ പ്രസംഗിച്ചു. ചിത്രോല്‍സവ ഡയറക്ടര്‍ പ്രൊഫ. സി.ആര്‍. ഓമനക്കുട്ടന്‍ സ്വാഗതവും മഹാരാജാസ്‌ യൂത്ത്‌ തീയറ്റര്‍ ചെയര്‍മാന്‍ ടി.ടി. ശിവരാജ്‌ നന്ദിയും പറഞ്ഞു. ലോഹിതദാസിന്റെ ഭാര്യ സിന്ധു, മക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

Kerala

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

Kerala

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

Kerala

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

ഫിഫ ലോകകപ്പ് 2026: എംബാപ്പെയ്‌ക്ക് ഇരട്ടഗോള്‍; ഫ്രാന്‍സ് സ്വീഡനെ തോല്‍പ്പിച്ചു

ഫിഫ ലോകകപ്പ് 2026: ഇക്വഡോറിനെ പരാജയപ്പെടുത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ (2-0)

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.