Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫാസിഹ്‌ മുഹമ്മദിനെ സൗദി കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2012, 09:47 pm IST
in World

ന്യൂദല്‍ഹി: ബംഗളൂരു സ്ഫോടനക്കേസിലെ പ്രതി ഫാസിഹ്‌ മുഹമ്മദിനെ(28) സൗദിഅറേബ്യ ഇന്ത്യക്കു കൈമാറി. ഇന്നലെ രാവിലെ ദല്‍ഹി വിമാനത്താവളത്തിലിറങ്ങിയെ ഫാസിഹിനെ ദല്‍ഹി പോലീസിന്റെ പ്രത്യേകസെല്‍ കസ്റ്റഡിയിലെടുത്തു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്ഫോനം, 2010ലെ ദല്‍ഹിയിലെ ജുമാമസ്ജിദ്‌ സ്ഫോടനം, എന്നിവക്ക്‌ പിന്നില്‍ ഫാസിഹിന്‌ പങ്കുണ്ടെന്നാണ്‌ അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

ബീഹാര്‍ സ്വദേശിയായ ഫാസിഹ്‌ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനയിലെ അംഗമാണ്‌. കഴിഞ്ഞ മെയിലാണ്‌ ഫാസിഹിനെ സൗദി സര്‍ക്കാര്‍ അറസ്റ്റ്‌ ചെയ്തത്‌. ഫാസിഹിന്റെ ഭീകരബന്ധം തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ സൗദി സര്‍ക്കാരിന്‌ കൈമാറിയിരുന്നു. വിചാരണക്കായി ഫാസിഹിനെ കൈമാറണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഫാസിഹിനെ സൗദി കൈമാറിയത്‌. ലഷ്കറെ തൊയ്ബയുമായി ഇയാള്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഫാസിഹിനെക്കുറിച്ച്‌ വിവരമില്ലെന്ന്‌ കാട്ടി ഇയാളുടെ ഭാര്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സൗദി-ഇന്ത്യ അന്വേഷണ ഏജന്‍സികള്‍ സംയുക്തമായാണ്‌ ഫാസിഹിനെ കസ്റ്റഡിയിലെടുത്തതെന്ന്‌ കാട്ടിയാണ്‌ കോടതിയെ സമീപിച്ചത്‌. പരാതിയില്‍ കേന്ദ്രത്തിന്റെ വിശദീകരണവും കോടതി തേടിയിരുന്നു.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ ലഷ്കര്‍ ഭീകരന്‍ അബുജുണ്ടാലിനെ സമാന രീതിയില്‍ സൗദി ഇന്ത്യക്ക്‌ കൈമാറിയിരുന്നു. ഫാസിഹിനെതിരെ ഇന്റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ദീര്‍ഘനാളത്തെ ശ്രമത്തെതുടര്‍ന്നാണ്‌ ഫാസിഹിനെ സൗദി അറേബ്യ ഇന്ത്യക്കു വിട്ടുനല്‍കിയത്‌. ഭീകരസംഘടനകളുമായി ബന്ധപ്പെട്ടതിന്‌ സൗദി അറേബ്യയിലും ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു.

ഫാഹിസിന്റെ അറസ്റ്റ്‌ വലിയ വഴിത്തിരിവായിരിക്കുമെന്ന്‌ ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിംഗ്‌ പറഞ്ഞു. സൗദി അറേബ്യയിലെ ശിക്ഷാകാലാവധി പൂര്‍ത്തിയായതിനുശേഷമാണ്‌ ഫാസിഹിനെ ഇന്ത്യയിലേക്കയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ ഹാഫിസിന്‌ പങ്കുണ്ടെന്നും ഇതിന്‌ അന്വേഷണ ഏജന്‍സിയുടെ കൈവശം വ്യക്തമായ തെളിവുകളുണ്ടെന്നും സിംഗ്‌ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഫാസിഹിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അറസ്റ്റിലായ ഫാസിഹിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെടുമെന്ന്‌ ബംഗളൂരു പോലീസ്‌ അറിയിച്ചു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആക്രമണവുമായി ബന്ധപ്പെട്ടായിരിക്കും കസ്റ്റഡി ആവശ്യപ്പെടുകയെന്നും ബംഗളൂരു ജോയിന്റ്‌ കമ്മീഷണര്‍ ബി.ദയാനന്ദ്‌ പറഞ്ഞു. ഇത്‌ സംബന്ധിച്ച്‌ ഔദ്യോഗിക നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഫാസിഹിനെതിരെ റെഡ്കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിച്ചിട്ടുണ്ടെന്നും, ഉടന്‍ തന്നെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

World

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

Kerala

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

Kerala

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

India

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

പുതിയ വാര്‍ത്തകള്‍

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

RKS Bhadauria

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി രാജ്യസുരക്ഷയ്‌ക്ക് നിര്‍ണായകമെന്ന് മുന്‍ വ്യോമസേനാ മേധാവി

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

വി.സദാശിവൻ അന്തരിച്ചു

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.