Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചോറ്റാനിക്കരയില്‍ നാദവിസ്മയമൊരുക്കി ജയറാമിന്റെ പഞ്ചാരിമേളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2012, 10:44 pm IST
in Ernakulam

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ദേവിക്ഷേത്രനടയില്‍ 111 കലാകാരന്മാരുടെ മേള പ്രമാണിയായി അണിചേര്‍ന്ന്‌ നടന്‍ പത്മശ്രീ ജയറാം നടത്തിയ പഞ്ചാരിമേളം തിങ്ങിനിറഞ്ഞ കാണികള്‍ക്ക്‌ നാദവിസ്മയമായ വിരുന്നൂട്ടി.

നവരാത്രി ആഘോഷങ്ങളുടെ 7-ാ‍ം ദിവസമായ ഞായറാഴ്ച വൈകീട്ടാണ്‌ ജയറാമിന്റെ നേതൃത്വത്തില്‍ ക്ഷേത്രം കിഴക്കെ നടപ്പുരയില്‍ പഞ്ചാരിമേളം അരങ്ങേറിയത്‌. സിനിമാതാരം മേള പ്രമാണിയായി 111 കലാകാരന്മാര്‍ അണിനിരന്ന്‌ നടത്തിയ പഞ്ചാരിമേളം കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇതാദ്യമാണ്‌.

പഞ്ചാരിയുടെ പതികാലത്തില്‍ ആരംഭിച്ച്‌ ചെണ്ടയില്‍ അഞ്ച്‌ കാലങ്ങളിലേക്കും ക്രമേണ കൊട്ടിക്കയറിയ ജയറാമും സംഘവും രണ്ടര മണിക്കൂറോളം മേള പ്രേമികളില്‍ അമൃതമഴ പെയ്യിച്ചു. ക്ഷേത്രാങ്കണത്തില്‍ അലയടിച്ച പഞ്ചാരിയില്‍ തുലാവര്‍ഷവും ഒഴിഞ്ഞുനിന്നു.

മേളപ്രമാണിയായി ഇടംതലയില്‍ നിന്ന ജയറാമിനടുത്തായി ചോറ്റാനിക്കര സത്യന്‍ നാരായണ മാരാര്‍, തിരുമറയൂര്‍ രാജേഷ്‌, എന്നിവരുള്‍പ്പെടെ 15 പേരാണ്‌ ഉണ്ടായത്‌. വലംതലയില്‍ കുഴൂര്‍ ബാലന്‍, പള്ളിപ്പുറം ജയന്‍, തിരുവാങ്കുളം രഞ്ജിത്ത്‌ എന്നിവരെയടക്കം 36 പേര്‍ അണിനിരന്നു.

ഇലത്താളത്തിന്‌ ചോറ്റാനിക്കര സുകുമാരന്‍, ചോറ്റാനിക്കര സുനില്‍, പറവൂര്‍ സോമന്‍, ചോറ്റാനിക്കര വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം 36 പേരാണ്‌ ഉണ്ടായത്‌. കുഴല്‍ വാദ്യകുലപതിവാദ്യകലാരത്നകൊടകര ശിവരാമന്‍ നായര്‍, പറവൂര്‍ പെരുവാരം സതീശന്‍ തുടങ്ങി 15 പേര്‍ അണിനിരന്നു. കൊമ്പ്‌ വാദ്യത്തില്‍ പ്രസിദ്ധനായ വാദ്യകലാരത്നകുമ്മത്ത്‌ രാമന്‍ കുട്ടിനായര്‍, ഓടക്കാലി മുരളി, കുമ്മത്ത്‌ ഗിരീഷ്‌ ഉള്‍പ്പടെ 15 പേരും ചേര്‍ന്നു. സിനിമാതാരം നേതൃത്വം നല്‍കിയ പഞ്ചാരിമേളത്തിന്‌ ആസ്വാദകരായി ക്ഷേത്രാങ്കണം തിങ്ങിനിറഞ്ഞാണ്‌ കാണികളെത്തിയത്‌.

രാവിലെ അമ്പലപ്പുഴ തുളസിയുടെ സംഗീതാര്‍ച്ചന, ആനപ്പുറത്ത്‌ ശിവേലി എഴുന്നള്ളിപ്പ്‌, കെ.ജി.ജയന്റെ (ജയവിജയ)അയ്യപ്പഗാനജ്യോതി, പത്മഭൂഷന്‍ ടി.എന്‍.കൃഷ്ണന്റെ വയലിന്‍ കച്ചേരി എന്നിവയും ഉണ്ടായി. ദുര്‍ഗ്ഗാഷ്ടമി പൂജവെയ്‌പ്‌ ഇന്ന്‌ വൈകീട്ട്‌ ക്ഷേത്രത്തില്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

India

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

പുതിയ വാര്‍ത്തകള്‍

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.