Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

രണ്ടാമങ്കത്തില്‍ ഒബാമ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2012, 09:03 pm IST
inWorld

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടന്ന രണ്ടാമത്തെ സംവാദത്തില്‍ ഒബാമ വിജയിച്ചതായി അഭിപ്രായ സര്‍വെ. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഇരുവരേയും സംബന്ധിച്ചുള്ള നിര്‍ണായകമായ സംവാദമാണ്‌ ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ നടന്നത്‌. 46 ശതമാനം പേര്‍ ഒബാമയെ പിന്തുണച്ചപ്പോള്‍ റോമ്മ്നിയെ പിന്തുണച്ചത്‌ 39 ശതമാനം പേര്‍ മാത്രമായിരുന്നു. റോമ്മ്നിയുടെ സാമ്പത്തിക നയങ്ങളെ ഒബാമ രൂക്ഷഭാഷയിലാണ്‌ വിമര്‍ശിച്ചത്‌. മധ്യവര്‍ഗത്തിലെ സമ്പന്നരെ സഹായിക്കുന്നതാണ്‌ റോമ്മ്നിയുടെ സാമ്പത്തിക നയങ്ങളെന്ന്‌ ഒബാമ പറഞ്ഞു. എന്നാല്‍ മധ്യവര്‍ഗത്തെ കഴിഞ്ഞ നാല്‌ വര്‍ഷമായി ഒബാമ ചവിട്ടിയരച്ചുവെന്നാണ്‌ റോമ്മ്നിയുടെ മറുപടി.

രണ്ടാഴ്ച മുന്‍പ്‌ നടന്ന ആദ്യ സംവാദത്തില്‍ പിന്നിലായിപ്പോയ ഒബാമ ഇത്തവണ റോംനി കൊണ്ടുവരാനിരിക്കുന്ന സാമ്പത്തിക പുരോഗതിയെ പാടെ വിമര്‍ശിച്ചാണ്‌ ശ്രദ്ധേയനായത്‌. റോമ്മ്നിയുടേത്‌ ഏകപക്ഷീയമായ പദ്ധതികളാണെന്നും ഇടത്തരക്കാര്‍ക്ക്‌ ചെലവ്‌ കൂടുന്നതുമായ പദ്ധതിയെന്നുമാണ്‌ ഒബാമ വിമര്‍ശിച്ചത്‌.

ലിബിയയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തില്‍ നാല്‌ യുഎസ്‌ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം താന്‍ പൂര്‍ണമായും ഏറ്റെടുക്കുന്നതായി ഒബാമ വ്യക്തമാക്കി. ബന്‍ഗാസിയില്‍ സപ്തംബര്‍ 11 ന്‌ നടന്ന ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സംഭവം തെരഞ്ഞെടുപ്പ്‌ വേളയില്‍ മുഖ്യ വിഷയമാകുമെന്ന്‌ നേരത്തെ സൂചനയുണ്ടായിരുന്നു. ഇക്കാര്യം സംവാദത്തില്‍ ഉയര്‍ത്തി ഒബാമയുടെ നേതൃത്വം പരാജയപ്പെട്ടെന്ന്‌ റോമ്മ്നി നേരത്തെ ആരോപിച്ചിരുന്നു.

രാജ്യത്ത്‌ 1.2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‌ താന്‍ പഞ്ചകര്‍മ്മ പദ്ധതി തയ്യാറാക്കിയതായി റോമ്മ്നി പറഞ്ഞു. എന്നാല്‍ തന്റെ പക്കല്‍ അഞ്ചിന പദ്ധതിയില്ലെന്നും എല്ലാവര്‍ക്കും തൊഴില്‍ നല്‍കുകയെന്ന ഒരു പദ്ധതി മാത്രമാണുള്ളതെന്ന്‌ ഒബാമ തിരിച്ചടിച്ചു. മികച്ച ശമ്പളവും കൂടുതല്‍ തൊഴിലും അമേരിക്കന്‍ ജനതയ്‌ക്ക്‌ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക്‌ സുരക്ഷ വരുത്തുക ലക്ഷ്യമാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

ഊര്‍ജ്ജ മേഖലയിലെ പ്രശ്നങ്ങളും സംവാദത്തില്‍ ചര്‍ച്ചാ വിഷയമായി. കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ എണ്ണ ഉല്‍പ്പാദനത്തില്‍ കൈവരിച്ച റെക്കോര്‍ഡ്‌ നേട്ടം റോമ്മ്നി സൗകര്യപൂര്‍വം മറന്നുകളഞ്ഞെന്ന്‌ ഒബാമ കുറ്റപ്പെടുത്തി. എന്നാല്‍ ഇന്ധനവില നാലു വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ധിച്ചുവെന്നും റോമ്മ്നി ചൂണ്ടിക്കാട്ടി. ആരോഗ്യസുരക്ഷാ പദ്ധതി, സാമൂഹ്യ സുരക്ഷ എന്നീ വിഷയങ്ങളില്‍ വാക്കു പാലിക്കാന്‍ ഒബാമയ്‌ക്കായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടത്തരക്കാര്‍ക്കും യുവജനങ്ങള്‍ക്കും ഒബാമയുടെ ഭരണം തിരിച്ചടികളുടെ കാലമായിരുന്നു. ഒബാമയുടേത്‌ പൊളിഞ്ഞ വാഗ്ദാനങ്ങളായിരുന്നുവെന്നും റോമ്മ്നി വിമര്‍ശിച്ചു. ന്യൂയോര്‍ക്കിലെ ഹോഫ്സ്ട്രാ യൂണിവേഴ്സിറ്റിയില്‍ 90 മിനിറ്റ്‌ നീണ്ടുനിന്ന സംവാദത്തില്‍ കാണികളും ചോദ്യങ്ങള്‍ ഉന്നയിച്ചു.

ആദ്യ സംവാദത്തില്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയെ റോമ്മ്നി കടന്നാക്രമിക്കുകയാണ്‌ ചെയ്തത്‌. മികച്ച പ്രകടനം കാഴ്ചവെച്ച റോമ്മ്നി അഭിപ്രായവോട്ടെടുപ്പില്‍ ഒബാമയേക്കാള്‍ മുന്നിലെത്തിയിരുന്നു. നിര്‍ണായകമായ രണ്ടാം സംവാദത്തില്‍ പങ്കെടുക്കാന്‍ ഒബാമ വലിയ മുന്‍കരുതലുകളാണ്‌ എടുത്തത്‌. ആദ്യ സംവാദത്തിലെ പരാജയം കണക്കിലെടുക്കാതെ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെയാണ്‌ അദ്ദേഹം നേരിടുന്നത്‌. നവംബര്‍ ആറിനാണ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌. ഇതിന്‌ മുന്‍പ്‌ മൂന്നാമത്തേയും അവസാനത്തേയും സംവാദം നടക്കും. ഈ മാസം 22 നാണ്‌ ഒബാമയുടെയും റോമ്മ്നിയുടേയും നേര്‍ക്കുനേര്‍ക്കുള്ള പോരാട്ടം. പിന്നീട്‌ തീപാറുന്ന പോരാട്ടത്തിന്‌ ലോകം സാക്ഷ്യം വഹിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.