Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ ഭൂമി ഏറ്റെടുക്കല്‍: വിലനിര്‍ണയത്തിന്‌ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2012, 11:05 pm IST
in Ernakulam

കൊച്ചി: മെട്രോ പദ്ധതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി കൊച്ചി നഗരത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിന്‌ ജില്ലാതല പര്‍ച്ചേസ്‌ കമ്മറ്റി നിശ്ചയിച്ച നിരക്കിന്‌ സംസ്ഥാന എംപവേഡ്‌ കമ്മറ്റിയുടെ അംഗീകാരം. പ്രധാന നിരത്തുകളായ ബാനര്‍ജി റോഡ്‌, എം.ജി റോഡ്‌, സൗത്ത്‌ റെയില്‍വെ സ്റ്റേഷന്‍ റോഡ്‌ എന്നിവ വീതി കൂട്ടുന്നതിന്‌ ഏറ്റെടുക്കുന്ന സ്ഥലത്തിന്‌ സെന്റിന്‌ 52 ലക്ഷം രൂപ നിരക്കില്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു.

സ്ഥലമുടമകളുമായി ജില്ലാ കളക്ടര്‍ നിരവധി തവണ ചര്‍ച്ച നടത്തി എത്തിച്ചേര്‍ന്ന തുകയ്‌ക്ക്‌ എംപവേഡ്‌ കമ്മറ്റി അംഗീകാരം നല്‍കുകയായിരുന്നു. നിരക്കിന്‌ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ വിലയുടെ 80 ശതമാനം നല്‍കി സ്ഥലം ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന്‌ കഴിയും. സെന്റിന്‌ 52 ലക്ഷം രൂപ നിരക്കില്‍ സ്ഥലം വിട്ടുകൊടുക്കാന്‍ മുഴുവന്‍ ഉടമകളും സമ്മതം അറിയിച്ചിരുന്നു.

കെഎസ്‌ആര്‍ടിസി സ്റ്റാന്റിന്‌ സമീപം ഫുട്‌ ഓവര്‍ ബ്രിഡ്ജിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്‌ സെന്റിന്‌ 28 ലക്ഷം രൂപ വീതം നല്‍കാനുള്ള ജില്ലാതല പര്‍ച്ചേസ്‌ കമ്മറ്റിയുടെ ശുപാര്‍ശയും എംപവേഡ്‌ കമ്മറ്റി അംഗീകരിച്ചു. പുന്നുരുന്നി റെയില്‍വെ മേല്‍പ്പാലത്തിനും അപ്രോച്ച്‌ റോഡിനുമായി ഏറ്റെടുക്കുന്ന സ്ഥലത്തിന്‌ സെന്റിന്‌ 18.50 ലക്ഷം രൂപ നല്‍കാനുള്ള ശുപാര്‍ശയ്‌ക്കും അംഗീകാരം ലഭിച്ചതായി തിരുവനന്തപുരത്ത്‌ നടന്ന യോഗത്തില്‍ ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത ഡപ്യൂട്ടി കളക്ടര്‍ മോഹന്‍ദാസ്‌ പിള്ള അറിയിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മറ്റ്‌ നാല്‌ പദ്ധതികള്‍ക്ക്‌ സ്ഥലം ഏറ്റെടുക്കുന്നതിന്‌ ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗവും അംഗീകാരം നല്‍കി. തമ്മനം – പുല്ലേപ്പടി റോഡ്‌ വീതി കൂട്ടല്‍, കോരങ്കടവ്‌ പാലം, സീ പോര്‍ട്ട്‌ – എയര്‍ പോര്‍ട്ട്‌ റോഡില്‍ പെരിയാറിന്‌ കുറുകെയുള്ള പാലങ്ങള്‍, മറ്റത്താംകടവ്‌ പാലം എന്നിവയ്‌ക്ക്‌ സ്ഥലം ഏറ്റെടുക്കുന്നതിനാണ്‌ അനുമതി ലഭിച്ചിരിക്കുന്നത്‌.

തമ്മനം – പുല്ലേപ്പടി റോഡ്‌ വികസനത്തിനായി മൊത്തം ഏറ്റെടുക്കേണ്ട 20 ഏക്കറില്‍ 8.51 ഏക്കര്‍ ഏറ്റെടുക്കുന്നതിനാണ്‌ അനുമതി. എറണാകുളം, എളംകുളം വില്ലേജുകളിലായാണ്‌ ഈ സ്ഥലം. ഐക്കരനാട്‌, രാമമംഗലം വില്ലേജുകളെ ബന്ധിപ്പിക്കുന്ന കോരങ്കടവ്‌ പാലത്തിനായി 86 സെന്റ്‌ സ്ഥലമാണ്‌ ഏറ്റെടുക്കുന്നത്‌. സീപോര്‍ട്ട്‌ – എയര്‍പോര്‍ട്ട്‌ റോഡില്‍ പെരിയാറിന്‌ കുറുകെയുള്ള പാലങ്ങള്‍ക്കായി ചെങ്ങമനാട്‌, ചൊവ്വര, ആലുവ വില്ലേജുകളിലായി 2.6505 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കും. ആമ്പല്ലൂരിനെയും ഉദയംപേരൂരിനെയും ബന്ധിപ്പിക്കുന്ന മറ്റത്താംകടവ്‌ പാലത്തിനായി മണകുന്നം, ആമ്പല്ലൂര്‍ വില്ലേജുകളില്‍ 51 സെന്റ്‌ സ്ഥലം ഏറ്റെടുക്കുന്നതിനും സമിതി അംഗീകാരം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

News

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.