ന്യൂദല്‍ഹി: പവര്‍ വിന്‍ഡോ മാസ്റ്റര്‍ സ്വിച്ചിലെ തകരാര്‍ കാരണം ടൊയോട്ട ഇന്ത്യയില്‍ നിന്നും 8,700 യൂണിറ്റ് കൊറോള ആള്‍ട്ടിസ്, കാംമ്രി മോഡലുകള്‍ തിരിച്ച് വിളിക്കുന്നു.
2008 ജൂലൈ 30 നും ഡിസംബര്‍ 31 നും ഇടയില്‍ വിറ്റ കൊറോള ആള്‍ട്ടിസും 2006 സപ്തംബര്‍ ഒന്നിനും 2008 ജൂലൈ 31 നും ഇടയില്‍ വിറ്റ് കാംമ്രി കാറുകളുമാണ് തിരിച്ച് വിളിച്ചിട്ടുള്ളത്.
അതേസമയം പവര്‍ വിന്‍ഡോ സ്വിച്ചുകളുടെ തകരാറ് മൂലം ടൊയോട്ട ആഗോള തലത്തില്‍ 7.4 ദശലക്ഷം വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നു. വിറ്റ്സ്, യാരിസ്, കോറോള മോഡലുകളാണ് തിരിച്ച് വിളിക്കുന്നത്. 2.47 ദശലക്ഷം വാഹനങ്ങള്‍ യുഎസില്‍ നിന്നും 1.40 ദശലക്ഷം വാഹനങ്ങള്‍ ചൈനയില്‍ നിന്നും 1.39 ദശലക്ഷം വാഹനങ്ങള്‍ യൂറോപ്പില്‍ നിന്നുമാണ് തിരിച്ച് വിളിക്കുന്നത്.
സപ്തംബറില്‍ ചൈനീസ് വിപണിയില്‍ ടൊയോട്ടയുടെ വില്‍പനയില്‍ 48.9 ശതമാനം ഇടിവാണ് നേരിട്ടത്. ജപ്പാനില്‍ നിന്നും വിറ്റ്സ് മോഡല്‍ ഉള്‍പ്പെടെ 459,300 വാഹനങ്ങളാണ് ടൊയോട്ട തിരിച്ച് വിളിച്ചത്.
കാനഡ, ഓസ്ട്രേലിയ, മിഡില്‍ ഈസ്റ്റ്, എന്നീ രാജ്യങ്ങളില്‍ നിന്നും വിവിധ മോഡല്‍ കാറുകള്‍ തിരിച്ചുവിളിച്ചതായി ടോയൊട്ട വക്താവ് ഷിനോ യമാദ പറഞ്ഞു.
2005 നും 2010 നും ഇടയില്‍ ഉത്പാദിപ്പിച്ച യാരിസ്, വിയോസ്, കൊറോള, മാട്രിക്സ്, കാംമ്രി തുടങ്ങിയ മോഡലുകളാണ് ടൊയോട്ട പ്രധാനമായും തിരിച്ച് വിളിക്കുന്നത്.
















