Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റോമ്മ്നിയുടെ ജനസമ്മതി ഉയര്‍ന്നതായി സര്‍വേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2012, 10:39 pm IST
in World

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ആദ്യ ടെലിവിഷന്‍ സംവാദത്തിനുശേഷം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ്‌ റോമ്മ്നിയുടെ ജനസമ്മതി ഉയര്‍ന്നതായി സര്‍വേകള്‍. ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥി ബരാക്‌ ഒബാമയേക്കാള്‍ രണ്ട്‌ പോയിന്റ്‌ മാത്രം പിന്നിലാണ്‌ റോമ്മ്നിയെന്നാണ്‌ സര്‍വെ ഫലം. വിര്‍ജീനിയയില്‍ നടക്കുന്ന പ്രചാരണത്തില്‍ ബരാക്‌ ഒബാമയുടെ വിദേശ നയത്തിനെതിരെ റോമ്മ്നി ആഞ്ഞടിക്കുമെന്ന്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്‌. ആദ്യ തെരഞ്ഞെടുപ്പ്‌ സംവാദത്തിലെ മികവ്‌ നല്‍കിയ ആത്മവിശ്വാസവുമായാണ്‌ റോമ്മ്നി അടുത്ത സംവാദത്തിനൊരുങ്ങുന്നത്‌. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ പ്രസ്താവന വാര്‍ത്തയായതൊഴിച്ചാല്‍ അമേരിക്കയുടെ വിദേശനയങ്ങള്‍ ഈ ഘട്ടംവരെ തെരഞ്ഞെടുപ്പ്‌ വിഷയമായിട്ടില്ല.

ലിബിയയിലെ അമേരിക്കന്‍ എംബസിക്ക്‌ നേരെയുണ്ടായ ആക്രമണവും അറബ്‌ രാജ്യങ്ങളിലെ സംഘര്‍ഷവും കൈകാര്യം ചെയ്തതില്‍ ബരാക്‌ ഒബാമക്ക്‌ വീഴ്ച സംഭവിച്ചെന്ന്‌ റോമ്മ്നി ചൂണ്ടിക്കാട്ടും. ദേശീയ സുരക്ഷ ഉറപ്പാക്കാന്‍ ഒബാമയ്‌ക്ക്‌ കഴിയില്ലെന്ന വാദവും റോമ്മ്നി ഉന്നയിക്കാനിടയുണ്ട്‌. എന്നാല്‍ ഒബാമയുടെ നയങ്ങളെ വിമര്‍ശിക്കുന്നതിനപ്പുറം, തെരഞ്ഞെടുപ്പില്‍ സ്വന്തം നിലപാട്‌ എന്തായിരിക്കുമെന്ന്‌ വിശദീകരിക്കാനോ സ്വന്തം പാര്‍ട്ടിയിലെ ആശയ ഭിന്നത പരിഹരിക്കാനോ റോമ്മ്നിക്ക്‌ കഴിഞ്ഞിട്ടില്ല.

അതേസമയം, 21-ാ‍ം നൂറ്റാണ്ടില്‍ യുഎസ്‌-ഇന്ത്യ പങ്കാളിത്തം വലിയ പ്രാധാന്യത്തോടെയാണ്‌ ഒബാമ സംവാദത്തില്‍ പറഞ്ഞത്‌. അമേരിക്കയുടെ വിദേശ നയത്തില്‍ ഇന്ത്യ മുഖ്യ കക്ഷിയാണെന്നും ഒബാമ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയെക്കുറിച്ച്‌ യാതൊരു പരാമര്‍ശവും മിറ്റ്‌ റോമ്മ്നി സംവാദത്തില്‍ വ്യക്തമാക്കിയില്ല. റോമ്മ്നി അധികാരത്തിലേറിയാല്‍ ഇന്ത്യയുമായി യാതൊരു സഹകരണവും ഉണ്ടാകില്ലെന്നാണ്‌ ഒബാമയുടെ മുഖ്യ ആരോപണം. അതേസമയം, ലോക രാജ്യങ്ങളുമായി പ്രത്യേകിച്ച്‌ ഇസ്രായേലുമായുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിന്‌ വിദേശനയം ഉപയോഗപ്പെടുത്തുമെന്ന്‌ റോമ്മ്നി സംവാദത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വിഷയം പരാമര്‍ശിക്കാതെയാണ്‌ ഒബാമ സംവാദം അവസാനിപ്പിച്ചതെന്നാണ്‌ റോമ്മ്നിയുടെ ആരോപണം. ആഗോള നേതൃത്വവുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതില്‍ ഒബാമ, പരാജയപ്പെടുമെന്നും റോംനി പറഞ്ഞു. എന്നാല്‍ സംവാദത്തിലേറ്റ തിരിച്ചടികള്‍ കാര്യമാക്കേണ്ടതില്ലെന്ന്‌ പറഞ്ഞ ഒബാമ ഇതിനുമുന്‍പും ഇത്തരം തിരിച്ചടികളിലൂടെയാണ്‌ താന്‍ വൈറ്റ്‌ ഹൗസിലെത്തിയതെന്നും പറഞ്ഞു, തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടന്ന സംവാദം വാശിയേറിയതായിരുന്നു. എന്തായാലും നവംബറില്‍ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ തീ പാറുന്ന പോരാട്ടമായിരിക്കും എന്നതില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.