Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയെ തഴഞ്ഞ്‌ പാക്കിസ്ഥാന്‍ റഷ്യയുമായി അടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2012, 09:15 pm IST
inWorld

ഇസ്ലാമാബാദ്‌: രാജ്യത്ത്‌ അമേരിക്കന്‍ വിരുദ്ധ വികാരം ശക്തമാകുന്നതിനിടെ പാക്കിസ്ഥാന്‍ റഷ്യയുമായി കൂടുതല്‍ അടുക്കുന്നു. ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ പാക്കിസ്ഥാനും റഷ്യയും ഉന്നതതല ചര്‍ച്ച തുടങ്ങി. രാഷ്‌ട്രീയവും സാമ്പത്തികവും സൈനികവുമായ മേഖലകളില്‍ ബന്ധം ശക്തമാക്കാനാണ്‌ ഇരുരാജ്യങ്ങളുടെയും തീരുമാനം. അതേസമയം 2014 ല്‍ നാറ്റോ സേന അഫ്ഗാനിസ്ഥാനില്‍ നിന്ന്‌ പൂര്‍ണ്ണമായും പിന്‍വാങ്ങുന്ന സാഹചര്യം മുന്‍കൂട്ടിക്കണ്ടാണ്‌ റഷ്യയും പാക്കിസ്ഥാനും നയതന്ത്രബന്ധം ശക്തമാക്കുന്നതെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഉന്നതതല ചര്‍ച്ചകളുടെ ഭാഗമായി പാക്സൈനിക മേധാവി ജനറല്‍ പര്‍വേസ്‌ കയാനി റഷ്യ സന്ദര്‍ശിക്കുകയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗേയ്‌ ലാവ്‌റോവ്‌ ഇസ്ലാമാബാദിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിന്‍ ഈയാഴ്ച നടത്താനിരുന്ന പാക്‌ സന്ദര്‍ശനം മാറ്റിവച്ചു. റഷ്യന്‍ പ്രസിഡന്റ്‌ ആദ്യമായാണ്‌ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനെത്തുന്നത്‌.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, താജിക്കിസ്ഥാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ്‌ റഷ്യന്‍ പ്രസിഡന്റ്‌ പാക്കിസ്ഥാനിലെത്താനിരുന്നത്‌. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്‌ അവസരമൊരുക്കാനാണ്‌ പുടിന്‍ സന്ദര്‍ശനം മാറ്റി വച്ചതെന്നാണ്‌ കരുതുന്നത്‌. എന്നാല്‍ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനിയും റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്‌റോവും ഇത്‌ നിഷേധിച്ചു. അതേസമയം, റഷ്യയുമായുള്ള അടുപ്പം പാക്കിസ്ഥാന്‍-അമേരിക്ക ബന്ധത്തെ ബാധിച്ചേക്കുമെന്നാണ്‌ കരുതുന്നത്‌. അമേരിക്കന്‍ വിരുദ്ധവികാരം പാക്കിസ്ഥാനില്‍ വളരുന്ന സാഹചര്യത്തില്‍ റഷ്യയുമായുള്ള ബന്ധത്തെ ജനങ്ങള്‍ സ്വാഗതം ചെയ്യുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ പാക്കിസ്ഥാന്‍ മുന്‍ ആര്‍മി ബ്രിഗേഡിയര്‍ ഫറൂഖ്‌ ഹമീദ്‌ ഖാന്‍ പറഞ്ഞു.

എന്നാല്‍ റഷ്യയുമായി കൂടുതല്‍ അടുക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിനെതിരെ കടുത്ത വിമര്‍ശനവുമുയരുന്നുണ്ട്‌. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുമ്പ്‌ വഷളായ ചരിത്രം ചൂണ്ടിക്കാണിച്ചാണ്‌ വിമര്‍ശനം. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ്‌ ആധിപത്യം ചെറുക്കാന്‍ പാക്കിസ്ഥാന്‍ അമേരിക്കയുമായി ചേര്‍ന്ന്‌ അഫ്ഗാന്‍ മുജാഹിദ്ദീന്‍ രൂപീകരിച്ചത്‌ റഷ്യ-പാക്കിസ്ഥാന്‍ ബന്ധത്തെ സാരമായി ബാധിച്ച ഘടകമാണ്‌. അഫ്ഗാനിസ്ഥാനില്‍ നിന്ന്‌ നാറ്റോ സേന പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ റഷ്യയുമായുള്ള ബന്ധത്തിന്‌ ഏറെ രാഷ്‌ട്രീയ പ്രാധാന്യമുണ്ടെന്ന്‌ പാക്കിസ്ഥാന്റെ സെനറ്റ്‌ ഡിഫന്‍സ്‌ കമ്മറ്റി ചെയര്‍മാന്‍ മുഷാഹിദ്‌ ഹുസൈന്‍ പറഞ്ഞു. ശീതയുദ്ധത്തിന്‌ ശേഷം ഇരുരാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണ-വാതക വിതരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമെന്ന നിലയില്‍ റഷ്യയുമായുള്ള ബന്ധം സാമ്പത്തികമായും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇസ്ലാമാബാദില്‍ പാക്കിസ്ഥാനുമായി നടത്തിയ ചര്‍ച്ചയില്‍ അഫ്ഗാന്‍ പ്രശ്നത്തിനാണ്‌ ഏറെ പ്രാധാന്യം നല്‍കിയതെന്ന്‌ റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്‌റോവ്‌ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷം എങ്ങനെ പരിഹരിക്കാം എന്നതില്‍ ഇരുരാജ്യങ്ങളും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചതായും അദ്ദേഹം വ്യക്തമാക്കി. പാക്‌ ഭീകരസംഘടനയായ താലിബാന്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക്‌ അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുള്ള സാഹചര്യത്തില്‍ അഫ്ഗാന്‍ പ്രശ്നം പരിഹരിക്കുന്നതില്‍ പാക്കിസ്ഥാന്‌ നിര്‍ണ്ണായക പങ്കുണ്ടെന്നും ലാവ്‌റോവ്‌ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

India

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)
India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ സംഘങ്ങള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

Kerala

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

പുതിയ വാര്‍ത്തകള്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.