Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജലസ്രോതസ്സുകള്‍ മാലിന്യകൂമ്പാരം; പെരുമ്പാവൂര്‍ നഗരവാസികള്‍ കുടിക്കുന്നത്‌ മലിനജലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2012, 10:46 pm IST
inErnakulam

പെരുമ്പാവൂര്‍: ചേലാമറ്റം വല്ലം പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകളെല്ലാം മാലിന്യകൂമ്പാരമായി മാറിയിരിക്കുന്നു. ഈ പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന അരിമില്ലുകള്‍, പ്ലൈവുഡ്‌ കമ്പനികള്‍ തുടങ്ങിയ വ്യവസായ ശാലകളില്‍ നിന്നും സമീപപ്രദേശത്തെ കോഴിഫാമുകളില്‍ നിന്നും അറവ്‌ ശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങളും തള്ളുന്നത്‌ ഓവുങ്ങതോട്‌, തോണോതോട്‌ എന്നിവിടങ്ങളിലേക്കാണ്‌. ഈ തോടുകളില്‍ നിന്നും കക്കൂസ്‌ മാലിന്യങ്ങള്‍ അടക്കമുള്ളവ പെരിയാറിലെ വല്ലം കടവിലേക്കാണ്‌ വന്നെത്തുന്നത്‌. പെരുമ്പാവൂര്‍ വാട്ടര്‍ അതോറിട്ടിയുടെ പമ്പ്‌ ഹൗസുകള്‍ സ്ഥിതിചെയ്യുന്ന വല്ലം കടവില്‍ മാലിന്യം അടിഞ്ഞ്‌ കൂടി ജൂര്‍ണ്ണിച്ച അവസ്ഥയാണുള്ളത്‌. ഈ മലിനജലമാണ്‌ പെരുമ്പാവൂര്‍ നഗരസഭയിലും ഒക്കല്‍ കൂവപ്പടി പഞ്ചായത്തുകളിലേക്കും എത്തിക്കുന്നത്‌.

എന്നാല്‍ നിയമാനുസൃതം ഏര്‍പ്പെടുത്തേണ്ട മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഒന്നുമില്ലാതെയാണ്‌ ഇവിടെ വ്യവസായ ശാലകള്‍ പ്രവര്‍ത്തിച്ചുവരുന്നതെന്ന്‌ ഓവുങ്ങതോട്‌- തോണത്തോട്‌- പെരിയാര്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നു. ഇത്തരം സ്ഥാപനങ്ങള്‍ സമീപത്തെ പാടശേഖങ്ങള്‍ വാങ്ങിക്കൂട്ടി മലിനജലം കെട്ടിനിര്‍ത്തുന്നതിനുപയോഗിച്ചുവരികയാണ്‌. ഇതുമൂലം വല്ലം ചേലാമറ്റം പ്രദേശത്തെ ജലസ്രോതസുകളിലെല്ലാം വെള്ളത്തിന്‌ നിറം മാറിയ അവസ്ഥയാണുള്ളത്‌. ഓവുങ്ങതോടിന്‌ കരയിലുള്ള പ്ലൈവുഡ്‌ കമ്പനികളില്‍ നിന്നും കക്കൂസ്‌ മാലിന്യം നേരിട്ട്‌ ഇവിടേക്ക്‌ ഒഴുക്കുകയാണ്‌. ഇതിന്റെ ദുര്‍ഗന്ധം മൂലം പരിസരവാസികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്‌.

മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ അധികൃതരും, ഭരണകര്‍ത്താക്കളും, കമ്പനിഉടമകളും ഒറ്റക്കെട്ടാണെന്നും ഇവര്‍ ജനവഞ്ചനയാണ്‌ നടത്തുന്നതെന്നുമാണ്‌ സമിതി ഭാരവാഹികള്‍ പറയുന്നത്‌. പെരിയാറിലും ജലം മലിനമാകുന്നതിനെ തുടര്‍ന്ന്‌ ഇവിടെ ഇറങ്ങുന്നവര്‍ക്ക്‌ മാരകമായ രോഗങ്ങളാണ്‌ പിടിപെടുന്നത്‌. ഈ ജലം വിദഗ്‌ദ്ധപരിശോധന നടത്തിയപ്പോള്‍ കോളിഫോം ബാക്ടീരിയയുടെ അളവ്‌ വളരെ കൂടുതലാണെന്നും കുടിക്കുന്നവര്‍ക്ക്‌ അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നുമാണ്‌ ഭാരവാഹികള്‍ പറയുന്നത്‌. ഓരോ വ്യവസായ ശാലയിലും മലിനജല സംസ്കരണ പ്ലാന്റുകള്‍ നിയമം അനുസരിച്ച്‌ സ്ഥാപിക്കണമെന്നും ഇതിന്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പ്രസിഡന്റ്‌ വി.എന്‍.എന്‍.നമ്പൂതിരി, വല്ലം ഫെറോന പള്ളി വികാരി സക്കറിയാസ്‌ പറനിലം, മുസ്ലീംജമാ അത്‌ പ്രസിഡന്റ്‌ എന്‍.എ.കരീം തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.