മുംബൈ: മുംബൈയിലേക്കു കുടിയേറിപ്പാര്‍ക്കുന്നവരില്‍ 70 ശതമാനവും സംസ്ഥാനത്തുനിന്നുള്ളവര്‍ തന്നെയെന്നു നാഷണല്‍ സാംപ്ള്‍ സര്‍വെ ഓര്‍ഗനൈസേഷന്റെ (എന്‍എസ്എസ്ഒ )റിപ്പോര്‍ട്ട്. മഹാനഗരത്തിലേക്കു ചേക്കേറുന്നവരില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
1,000 കുടിയേറ്റക്കാരില്‍ 370 പേരും സംസ്ഥാനത്തു നിന്നുള്ളവരാണ്. 198 പേര് മാത്രമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി മുംബയില്‍ കുടിയേറുന്നത്. മുംബൈയില്‍ രാജ് താക്കറെയുടെ മഹരാഷ്ട്ര നവ നിര്മാണ് സേന മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി നയിക്കുന്ന പ്രതിഷേധങ്ങള്‍ക്കു റിപ്പോര്‍ട്ട് തിരിച്ചടിയാകും.
കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും ബിഹാറികളും യുപിക്കാരുമാണെന്നാണ് എംഎന്‍എസ് പ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: