Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നായത്തോട്‌ ജംഗ്ഷന്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2012, 10:57 pm IST
in Ernakulam

അങ്കമാലി: എം.സി റോഡിലെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക്‌ തിരിയുന്ന നായത്തോട്‌ ജംഗ്ഷന്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട്‌ മാസങ്ങളായി. രാത്രികാലങ്ങളില്‍ ഈ പ്രദേശത്തെ വഴിവിളക്കുകള്‍ കത്താത്തതും ഈ ഭാഗത്ത്‌ അപകടങ്ങള്‍ കൂട്ടാന്‍ കാരണമായിട്ടുണ്ട്‌. തകര്‍ന്നുകിടക്കുന്ന റോഡ്‌ അപകടഭീഷണി ഉയര്‍ത്തുന്നതൊടൊപ്പം എം.സി റോഡില്‍ ഗതാഗതക്കുരുക്ക്‌ സൃഷ്ടിക്കുന്നതിനും കാരണായിട്ടുണ്ട്‌. ഈ പ്രദേശത്തെ വഴിവിളക്കുകള്‍ കത്താത്തതില്‍ മുനിസിപ്പല്‍ അധികൃതരോട്‌ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗതാഗതകുരുക്കും അപകടങ്ങളും ഉണ്ടാകുന്ന വിധം ഈ റോഡ്‌ തകര്‍ന്നിട്ടും കാണേണ്ടവര്‍ കാണാതിരിക്കുകയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുയും ചെയ്യുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. ഇരുന്നൂറു മീറ്ററോളം ഭാഗത്തെ ടാറിംഗ്‌ പൂര്‍ണമായും ഇളകിപ്പോയ നിലയിലാണ്‌. പെയ്‌ത്തുവെള്ളം കുത്തിയൊഴുകി റോഡ്‌ തോടായി മാറിയിരിക്കുന്നു. കുഴികളില്‍ ഇറങ്ങികയറി വാഹനങ്ങള്‍ നിരങ്ങിനീങ്ങുന്നത്‌ വന്‍ ഗതാഗതക്കുരുക്കാണ്‌ സൃഷ്ടിക്കുന്നത്‌. വിമാനത്താവള റോഡിലേക്ക്‌ പ്രവേശിക്കേണ്ട വാഹനങ്ങള്‍ ഏറെ നേരം കാത്തുകിടക്കേണ്ട സ്ഥിതിയാണ്‌. മൂന്നു മാസത്തോളം മുമ്പാണ്‌ ഇവിടെ ചെറിയ കുഴികള്‍ കണ്ടു തുടങ്ങിയത്‌.
തുടര്‍ച്ചയായി വാഹനങ്ങള്‍ ചാടിയതോടെ മെറ്റലുകള്‍ ഇളകി വലിയ കുഴികള്‍ രൂപപ്പെടുകയായിരുന്നു. മഴ തുടങ്ങിയതോടെ കുഴികള്‍ വ്യാപകമായി. മഴ സമയത്ത്‌ വെള്ളം കെട്ടിക്കിടക്കുമ്പോള്‍ കുഴികള്‍ തിരിച്ചറിയാന്‍ കഴിയാതെ വാഹനങ്ങള്‍ ഇതില്‍ ചാടുന്നു. കുഴികളില്‍ നിന്നു ഇളകിത്തെറിച്ച മെറ്റലുകള്‍ റോഡിലാകെ പരന്നു കിടക്കുന്നത്‌ ഇരുചക്രവാഹന യാത്രികര്‍ക്ക്‌ വലിയ ഭീഷണിയാണ്‌. കുഴികളില്‍ ചാടി സ്വകാര്യബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുന്നതായും പരാതിയുണ്ട്‌. അങ്കമാലി ഭാഗത്തേയ്‌ക്കുള്ള യാത്രക്കാര്‍ ബസ്‌ കാത്തുനില്‍ക്കുന്ന വെയിറ്റിംഗ്‌ ഷെഡിന്റെ മുന്നിലും നിരവധി കുഴികളുണ്ട്‌. കുഴികള്‍ ഒഴിവാക്കാന്‍ വാഹനങ്ങള്‍ റോഡിന്റ ഇടതുവശത്തേക്ക്‌ ചേര്‍ത്ത്‌ എടുക്കുന്നതിനാല്‍ ജീവന്‍ പണയംവച്ചാണ്‌ യാത്രക്കാര്‍ ഇവിടെ ബസ്‌ കാത്തുനില്‍ക്കുന്നത്‌. റോഡ്‌ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന്‌ ആവശ്യമുയര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

പുതിയ വാര്‍ത്തകള്‍

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.