സ്വന്തം ലേഖകന്‍
വൈക്കം: വിദ്യാഭ്യാസ മേഖലയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാണക്കാട്ടാണെന്നും ഇവര്‍ വിദ്യാഭ്യാസത്തെ വികലമാക്കുകയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ പറഞ്ഞു. വൈക്കം എന്‍എസ്എസ് യൂണിയന് പ്ളാറ്റിനം ജൂബിലി സമാപനവും നായര്‍ മഹാസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിണ്റ്റെ മക്കള്‍ വഴിയാധാരമാകുകയാണ്. ഇത് കാണുവാന്‍ ആരുമില്ല. അതിനാലാണ് ഈ വൈകിയ വേളയിലെങ്കിലും ഒന്നിക്കുവാന്‍ എസ്എന്‍ഡിപിയും എന്‍എസ്എസ്സും തീരുമാനിച്ചത്. ചുവട്ടിലെ മണ്ണ് ഒഴുകിമാറുകയാണ്. ഇതിണ്റ്റെ അടിസ്ഥാനത്തിലാണ് ഇരുസമുദായങ്ങളും ചേര്‍ന്ന് ഭൂരിപക്ഷ സമുദായത്തിന് നേതൃത്വം നല്കാന് തീരുമാനിച്ചത്. ഇതിനെ മറ്റ് ഇതര സമുദായങ്ങള്‍ സംശയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ്സും എസ്എന്‍ഡിപി യും പലതും കൊണ്ടുപോയി എന്നു പറയുന്നവര്‍ എന്താണെന്ന് വ്യക്തമാക്കണം. വര്‍ഗീയത വളരുന്നു എന്ന് പ്രധാനമന്ത്രി പറയുന്നു. ഇതിന് മറുപടി പറയേണ്ടത് കേരളവും കേന്ദ്രവുമാണ്. രാഷ്ട്രീയ നേട്ടത്തിനായി ന്യൂനപക്ഷ പ്രീണനം അമിതമായി നടത്തിയതിണ്റ്റെ ഫലമാണ് പൊറുതിമുട്ടി ഭൂരിപക്ഷ സമുദായം സടകുടഞ്ഞ് എഴുന്നേല്ക്കാന് സാഹചര്യമുണ്ടായത്. ഭൂരിപക്ഷ സമുദായ ഐക്യത്തിനെതിരെ പിണറായി വിജയണ്റ്റെ പ്രസ്താവന അദ്ദേഹത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പിഴവുകളുടെ ഭാഗമാണ്. സമുദായ ഐക്യത്തെ അപമാനിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാര്‍ ദുഃഖിക്കേണ്ടി വരുമെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന് എസ്എന്‍ഡിപി നേതൃത്വ സ്ഥാനത്ത് എത്തിച്ചതിന് ശേഷം സംഘടനക്കുള്ള നേട്ടം നാം കണ്ടുപഠിക്കേണ്ടതാണ്. സാധാരണക്കാരായ ഈഴവ സമൂഹങ്ങളുടെ വളര്‍ച്ചയ്ക്ക് അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തനത്തെ നാം ബഹുമാനിക്കണമെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു. പ്ളാറ്റിനം ജൂബിലിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ടെലിഫോണ്‍ ഡയറക്ടറി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രകാശനം ചെയ്തു. താലൂക്ക് വനിതാ യൂണിയണ്റ്റെ ശ്രീപാര്‍വ്വതി വിവാഹബ്യൂറോയുടെ വെബ്സൈറ്റ് ഉദ്ഘാടനം കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍പിള്ള നിര്‍വ്വഹിച്ചു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഹരികുമാര്‍ കോയിക്കല്‍, അഡ്വ.എം.എസ്.മോഹന്‍, പി.ബാലകൃഷ്ണപിള്ള, എം.എം.ഗോവിന്ദന്‍കുട്ടി, കെ.പങ്കജാക്ഷപ്പണിക്കര്‍, സി.പി.ചന്ദ്രന് നായര്‍, താലൂക്ക് യൂണിയന് പ്രസിഡണ്റ്റ് ഡോ.സി.ആര്.വിനോദ് കുമാര്‍, വൈസ് പ്രസിഡണ്റ്റ് എസ്.മധു, വനിതാ യൂണിയന് പ്രസിഡണ്റ്റ് റ്റി.എന്‍.ലീലാവതിക്കുഞ്ഞമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: