ന്യൂദല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സിബിഎഫ്‌സി) ചെയര്‍മാനായി ശശി ശേഖര്‍ വെമ്പതിയെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. പ്രസാര്‍ ഭാരതിയുടെ ചെയര്‍മാനായി പ്രസൂണ്‍ ജോഷി നിയമിതനായതിനെ തുടര്‍ന്ന് സിബിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ വെമ്പതി, 2017 മുതല്‍ 2022 വരെ പ്രസാര്‍ ഭാരതിയുടെ സിഇഒ ആയി സേവനമനുഷ്ഠിച്ചു. 2017 ആഗസ്റ്റ് മുതല്‍ 2019 മെയ് വരെ രാജ്യസഭാ സക്രട്ടേറിയറ്റിന്റെ സിഇഒ ആയി അധിക ചുമതലയും വഹിച്ചു.











