Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 7, 2026, 08:42 am IST
inEditorial

മുസ്ലിം ലീഗിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളോര്‍ത്ത് വര്‍ഗീയ രാഷ്‌ട്രീയത്തെ എതിര്‍ക്കുന്നവര്‍, പ്രത്യേകിച്ച് ഹിന്ദു സമൂഹം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്തു തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മതമാണ് തങ്ങള്‍ക്ക് വലുതെന്നും, ഭരണമില്ലാതിരുന്ന പത്ത് വര്‍ഷക്കാലം നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനാണ് മുസ്ലിം ലീഗ് അധികാരത്തില്‍ വരുന്നതെന്നും ആ പാര്‍ട്ടിയുടെ ഒരു പ്രമുഖ നേതാവ്തന്നെ പരസ്യമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ ആശങ്ക വര്‍ധിക്കുകയുണ്ടായി. കേരളത്തിന്റെ മതേതര മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന വിധം ഈ വിദ്വേഷ പ്രസംഗം നടത്തിയ ലീഗ് നേതാവ് കെ.എന്‍. ഷാജി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. മത്സരിച്ച സീറ്റുകളിലെല്ലാം എന്നുതന്നെ പറയാം, മതപരമായ ധ്രുവീകരണത്തിലൂടെ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതോടെ യുഡിഎഫിലും, പുതുതായി രൂപീകരിക്കാന്‍ പോകുന്ന സര്‍ക്കാരിലും മുസ്ലിം ലീഗ് അമിതാധികാരം പ്രയോഗിക്കുമെന്ന് ഉറപ്പാണ്.

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ കാത്തുനില്‍ക്കാതെ മുസ്ലിംലീഗിലെ തീവ്രവാദികള്‍ തനിനിറം കാണിച്ചു തുടങ്ങി. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെ മതപരമായി വോട്ട് ചെയ്ത് തോല്‍പ്പിച്ചതിനെ തുടര്‍ന്ന് ലീഗുകാര്‍ നടത്തിയ ആഹ്ലാദ പ്രകടനം കേരളത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. കെ.സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബ് ഉപയോഗിച്ച് താലിബാന്‍ ശൈലിയില്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മലപ്പുറത്ത് ഈ സമാധാന മതക്കാര്‍ ആഹ്ലാദപ്രകടനം നടത്തിയത് ഒരാടിന്റെ അറുത്തെടുത്ത തലയുമായാണ്. ചോരത്തുള്ളികള്‍ ഇറ്റു വീഴുന്ന ഈ സാധുജീവിയുടെ തല ഒരു വടിയില്‍ കെട്ടിത്തൂക്കിയുള്ള ആഹ്ലാദ പ്രകടനം ബീഭത്സമായിരുന്നു. ഇങ്ങനെയൊരു ചെയ്തിയിലൂടെ ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജമ്മു കശ്മീരിലും മറ്റും ഇസ്ലാമിക ഭീകരര്‍ മനുഷ്യരുടെ തലകളാണ് ഇങ്ങനെ അറുത്തുമാറ്റാറുള്ളത്.

മുസ്ലിംലീഗിന് ആധിപത്യമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുള്ള അപകടം ഇതിനു മുന്‍പും കേരളം അനുഭവിച്ചിട്ടുള്ളതാണ്. മലപ്പുറം ജില്ല രൂപീകരണം മുതല്‍ അഞ്ചാം മന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും വേണ്ടിയുള്ള അവകാശവാദങ്ങളും മാറാട് കൂട്ടക്കൊലയും വരെയുള്ള നിരവധി കാര്യങ്ങള്‍ ഇതിന് തെളിവ് നല്‍കുന്നു. മതത്തിന്റെ പേരില്‍ രൂപീകരിക്കപ്പെടുകയും, മതവിഭാഗീയത സൃഷ്ടിച്ചു രാഷ്‌ട്രത്തെ വിഭജിക്കുകയും, മതപരമായ താല്പര്യം സംരക്ഷിക്കാനാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് സുപ്രീം കോടതിയില്‍ പോലും സത്യവാങ്മൂലം നല്‍കുകയും ചെയ്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ഈ ചരിത്രമൊക്കെ സമര്‍ത്ഥമായി മറച്ചുപിടിച്ച് മതേതരവാദികളായി മേനി നടിക്കുന്ന മുസ്ലിം ലീഗ് മതപരമായ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഉറപ്പാണ്. മതത്തിന്റെ പേരില്‍ വാങ്ങിയെടുത്ത മലപ്പുറം ജില്ല വിഭജിച്ച് മറ്റൊരു ജില്ല കൂടി രൂപീകരിക്കണമെന്നതാണ് ഇക്കൂട്ടരുടെ പുതിയ ആവശ്യം. അധികാരത്തിനു വേണ്ടി രാജ്യതാല്‍പ്പര്യം ബലി കഴിക്കാന്‍ മടിക്കാത്ത കോണ്‍ഗ്രസ് ഭരണത്തില്‍ വരുമ്പോള്‍ ലീഗിന്റെ അജണ്ട യാതൊരു എതിര്‍പ്പുമില്ലാതെ അംഗീകരിച്ച് കൊടുക്കുകയും ചെയ്യും.

മുസ്ലിം ലീഗ് എത്ര മറച്ചു പിടിക്കാന്‍ ശ്രമിച്ചാലും അവരുടെ മതഭീകരതയാണ് ഇപ്പോള്‍ ഒരിക്കല്‍ക്കൂടി പുറത്തുവരുന്നത്. മണിപ്പൂര്‍ കലാപത്തിനെതിരെ എന്ന പേരില്‍ മുസ്ലിം ലീഗുകാര്‍ കാഞ്ഞങ്ങാട്ട് നടത്തിയ കൊലവിളി പ്രകടനം മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ഹിന്ദുക്കളെ അമ്പലത്തിലിട്ട് പച്ചക്ക് ചുട്ടുകൊല്ലും എന്നായിരുന്നു ഈ പ്രകടനത്തില്‍ ലീഗുകാര്‍ വിളിച്ച മുദ്രാവാക്യം. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം തയ്യാറായില്ല. മാറാട് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തവരെയും മുസ്ലിം ലീഗ് സംരക്ഷിക്കുകയായിരുന്നല്ലോ. ലീഗിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുള്ള അവസ്ഥ എന്തായിരിക്കും എന്നതിന്റെ തിരനോട്ടമാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇതിനെതിരെ യഥാര്‍ത്ഥ മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ജാഗ്രത പുലര്‍ത്തണം.

Tags: Muslim Leaguereligious terrorism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

Kerala

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

കാന്തപുരം പറഞ്ഞത് പണ്ഡിതന്റെ അഭിപ്രായം; അദ്ദേഹം ഉദ്ദേശിച്ചത് സ്ത്രീകളുടെ സുരക്ഷ, ന്യായീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബുദ്ധിജീവി മരിച്ചു, എഐ കാലത്ത് ബുദ്ധിജീവിക്ക് പ്രസക്തിയില്ല

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

‘ എന്റെ ഭാര്യയുടെ അനിയത്തി ബികോം പാസായതാണ് , എന്നിട്ടും ഞാൻ ജോലി കൊടുത്തില്ല , സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കാണ് ഞാൻ ജോലി കൊടുത്തത് ‘

എഐ ഈ ദശകത്തിന്റെ അവസാനത്തില്‍ മനുഷ്യരാശിയെ ഇല്ലാതാക്കിയേക്കാം…പക്ഷെ എഐയെ സുരക്ഷിതമാക്കാന്‍ മനുഷ്യന് സാധിക്കും: ആന്ത്രോപിക് സിഇഒ

ഉച്ചകോടിക്ക് അടുത്തൂടെ പോയിട്ടില്ല, അത്താഴ വിഭവത്തെക്കുറിച്ച് രാഹുലിന്റെ വിമർശനം; മറുപടി നൽകി കേന്ദ്രമന്ത്രി

ഇതൊക്കെ വിളമ്പാൻ നിങ്ങളോടാരാ പറഞ്ഞത് ? ബ്രിക്സ് ഉച്ചകോടിയിൽ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെതിരെ രാഹുല്‍

മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞത് ഇഷ്ടമായില്ല ; ഉർവശിയ്‌ക്കെതിരെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ

മോദിയുടെ ഭരണത്തില്‍ സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

ഓടയില്‍ വീണ സ്മാര്‍ട് ഫോണ്‍ പുറത്തെടുത്ത് ഉടമയ്‌ക്ക് നല്‍കി അഗ്‌നിരക്ഷാ സേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.