Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

എയര്‍ വൈസ് മാര്‍ഷല്‍ പി.കെ. ശ്രീകുമാര്‍ AVSM VSM (റിട്ട.)byഎയര്‍ വൈസ് മാര്‍ഷല്‍ പി.കെ. ശ്രീകുമാര്‍ AVSM VSM (റിട്ട.)
May 7, 2026, 06:05 am IST
inSamskriti
ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

കലാഭംഗി നിറഞ്ഞ ദാരുശില്‍പങ്ങള്‍ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളുടെ ഭാഗമാണ്. മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍ ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടതുണ്ട്. ഏറെ സാംസ്‌കാരിക സവിശേഷതകള്‍ നിറഞ്ഞവയാണ് ഗര്‍ഭഗൃഹത്തിലും, ശ്രീകോവില്‍ ചുമരിലും, നമസ്‌കാര മണ്ഡപത്തിന്റെ മച്ചിലും ഉള്ള ശില്‍പങ്ങള്‍. പുരാണേതിഹാസ സന്ദര്‍ഭങ്ങള്‍, സിദ്ധിവിനായകന്‍, പ്രദോഷനൃത്തം, മൃത്യുഞ്ജയശിവന്‍, ത്രിപുരാന്തകന്‍, ഗായത്രി, വാജിവാഹനന്‍ തുടങ്ങിയവ ഏറെ ശ്രദ്ധേയമാണ്.

ഈ ശില്‍പ്പങ്ങളെപ്പറ്റി ഡോ. എം.ജി. ശശിഭൂഷണ്‍ വിശദ പഠനം നടത്തിയിട്ടുണ്ട്. മഹാദേവന്റെ ത്രിപുരാന്തകഭാവം ഇവിടുത്തെ പ്രധാന ശില്‍പമാണ്. ഉദരത്തില്‍ നാല് ശിരസ്സുകള്‍ ചേര്‍ത്തുവെച്ചതു പോലെയുള്ള ഈ ശില്‍പത്തിന്റെ പിന്‍കൈകളില്‍ ശംഖുചക്രങ്ങളും മുന്‍കൈകളില്‍ ഡമരു, ഗദ എന്നിവയുമുണ്ട്. ത്രിപുരാന്തകന്റെ ആയുധങ്ങളായ ‘ശംഖുചക്രങ്ങള്‍ ഉള്‍പ്പെടുന്നതിനാലും ഒട്ടിച്ചുവച്ചതെന്നോണം മുഖങ്ങള്‍ കാണുന്നതിനാലും ഈ മൂര്‍ത്തി ത്രിപുരാന്തകനാണെന്നു ശശിഭൂഷണ്‍ പറയുന്നു. ‘വിഗ്രഹശാസ്ത്ര പ്രഹേളിക’ എന്നാണ് ത്രിപുരാന്തകമൂര്‍ത്തിയെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.

ഗായത്രി, പ്രദോഷനൃത്തം, ത്രിപുരാന്തകന്‍ എന്നീ ശില്‍പങ്ങള്‍ ആവര്‍ത്തിച്ചു കാണാം. ക്ഷേത്രത്തില്‍ കൊത്തുപണി നടത്തിയത് രണ്ട് കുടുംബങ്ങളിലെ തച്ചന്മാര്‍ ആയതിനാല്‍ മത്സരബുദ്ധിയോടെ ചെയ്തതാവാം ഇവ. മാന്നാര്‍ തിരുവഞ്ചേരി, ചെറിയനാട് ഇടവംകോട്ട് ആശാരിമാരാണ് ഈ ദാരുശില്‍പങ്ങള്‍ കൊത്തിയത്. ഇവര്‍ക്ക് ശില്‍പാലേഖന നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് മിത്രാനന്ദപുരം മുഞ്ചിറമഠം സ്വാമിയാരോ നടുവില്‍മഠം സ്വാമിയാരോ ആവണം.

ശ്രീകോവില്‍ ഭിത്തിയുടെ ചുറ്റുമായി മൂന്ന് നിരയിലായാണ് ദാരുശില്‍പങ്ങളുള്ളത്. ഏറ്റവും മുകളില്‍, ഒന്നാം നിരയിലെ ചതുരങ്ങളില്‍ 18 ശില്‍പങ്ങളുണ്ട്. ഈ ശില്‍പചതുരങ്ങള്‍ക്ക് 54 സെ.മീ. നീളവും 50 സെ.മി. വീതിയും ഉണ്ട്. രണ്ടാം നിരയില്‍ മഹാഭാരത-രാമായണ കഥാശില്‍പങ്ങളാണ് കൊത്തിയിരിക്കുന്നത്. ഏറ്റവും താഴെ, മൂന്നാം നിരയില്‍ പരസ്പരം മല്ലിടുന്ന ആന, സിംഹം, വ്യാളി എന്നിവയൊക്കെ മൃഗമാല കണക്കെ കൊത്തിയിരിക്കുന്നു. നാലു ദിക്കിലെയും വാതിലുകളുടെ ഇരുവശങ്ങളിലും വാതിലിനോളം തന്നെ ഉയരമുള്ള ദ്വാരപാലക ശല്‍പങ്ങളുണ്ട്. കിഴക്കുവശത്തെ ദ്വാരപാലകര്‍ക്ക് രണ്ട് മീറ്ററോളം ഉയരമുണ്ട്. മറ്റു മൂന്നു വശങ്ങളിലേയും ദ്വാരപാലകരുടെ ഉയരം ഒരു മീറ്ററാണ്.

ശ്രീകോവിലിന്റെ കിഴക്ക് സോപാനം മുതല്‍ പ്രദക്ഷിണദിശയിലൂടെ നാല് ഖണ്ഡങ്ങളായി ഈ ദാരുശില്‍പങ്ങളെ ഭാഗിക്കാം. നാല് ഖണ്ഡങ്ങളിലുമായി കാണുന്ന ഒന്നാം നിരയിലെ 18 ശില്പങ്ങള്‍ സിദ്ധിവിനായകന്‍, പ്രദോഷനൃത്തമൂര്‍ത്തി, ത്രിപുരാന്തകന്‍, മൃത്യുഞ്ജയശിവന്‍, പ്രദോഷനൃത്തമൂര്‍ത്തി (ആവര്‍ത്തനം), ത്രിപുരാന്തകന്‍ (ആവര്‍ത്തനം), ഗായത്രി, വാജിവാഹനനായ ശാസ്താവ് (വേട്ടക്കൊരുമകന്‍), ഹിരണ്യകശിപുവിനെ വധിക്കുന്ന നരസിംഹം, വേതാളപ്പുറത്തിരിക്കുന്ന കാളി, ദുര്‍ഗ, രാവണന്‍, ദിവ്യാസ്ത്രങ്ങളാല്‍ രാവണനെ വധിക്കുന്ന ശ്രീരാമന്‍, രാമ-രാവണയുദ്ധവും യജ്ഞം മുടക്കുവാനായി രാവണന്റെ മുമ്പില്‍ വച്ച് മണ്ഡോദരിയുടെ മുടി പിടിച്ചുവലിക്കുന്ന അംഗദനും കൂട്ടരും, ഗോപികമാരോടുത്തുള്ള ശ്രീകൃഷ്ണന്‍, മഹാഗായത്രി (ആവര്‍ത്തനം), സിംഹാരൂഢയായ ദുര്‍ഗ, പരിവാരങ്ങളോടൊപ്പം പാര്‍വതി എന്ന ക്രമത്തിലാണ്. ധ്യാനശ്ലോക ആവിഷ്‌കാരങ്ങളായിട്ടാണ് മിക്ക ശില്പങ്ങളുടെയും നിര്‍മ്മാണം.

രണ്ടാമത്തെ നിരയില്‍ കിഴക്ക് സോപാനം തൊട്ട് പ്രദക്ഷിണ ദിശയിലൂടെ തെക്ക് ഭാഗത്തുള്ള ഗണപതി-ദക്ഷിണാമൂര്‍ത്തി നട വരെയുള്ള ഒന്നാം ഖണ്ഡത്തിലെ പ്രതിപാദ്യം മഹാഭാരത കഥകള്‍ ആണ്. പരാശരമുനിയും സത്യവതിയും തോണിയില്‍, അവരുടെ സംഗമം. വേദവ്യാസന്റെ ജനനം ഇവയാണ് തുടക്കത്തില്‍. പരമ്പര നിലനിര്‍ത്തുന്നതിനായി സത്യവതിയുടെ അഭ്യര്‍ത്ഥനയില്‍ വേദവ്യാസനിലൂടെ ഗര്‍ഭവതികള്‍ ആകുന്ന അംബിക, അംബാലിക, ദാസി എന്നിവരും, അവര്‍ ജന്മം നല്‍കുന്ന ധൃതരാഷ്‌ട്രര്‍, പാണ്ഡു, വിദുരര്‍ എന്നിവരുമാണ് അടുത്തത്.

 

Tags: Mannar Thrikkurutty Mahadeva Templeദാരുശില്‍പങ്ങള്‍മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.