Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

പരമാനന്ദ്byപരമാനന്ദ്
May 7, 2026, 08:45 am IST
inArticle

ദീദി പണ്ടേ ആള്‍ അരഗന്റ് ആണ്. പോരാളി എന്നൊക്കെയാണ് ചില ബംഗാളികള്‍ പറയുന്നതെങ്കിലും വഴക്കാളി എന്ന വാക്കാണ് കൂടുതല്‍ ചേരുക. ഇപ്പോഴിതാ ഒരു മമതയുമില്ലാതെ, തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ കലിപ്പു മൊത്തം തെരഞ്ഞെടുപ്പു കമ്മിഷന്റെ നെഞ്ചത്തു തീര്‍ക്കുകയാണ് ദീദി.

ബംഗ്ലാദേശില്‍ നിന്നു പതിറ്റാണ്ടുകളായി നുഴഞ്ഞു കയറിയവര്‍ക്കെല്ലാം ദീദിയുടെ തൃണമൂല ഖാന്‍ഗ്രാസ് സര്‍ക്കാര്‍ റേഷന്‍കാര്‍ഡ് നല്‍കി. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരും ചാര്‍ത്തിക്കൊടുത്തു. അവരില്‍ തണ്ടും തടിയും ഉള്ളവരെ പാര്‍ട്ടി ഗുണ്ടകളാക്കി. തിരുവായ്‌ക്ക് എതിര്‍വാ ഉരിയാടിയവരെയെല്ലാം പൊടിച്ചു പപ്പടപ്പരുവമാക്കി. പെണ്ണൊരുത്തി ഭരിച്ചിട്ടും പെണ്ണുങ്ങള്‍ക്കു വഴിനടക്കാനാവാത്ത വിധം ബംഗാളില്‍ ക്രമസമാധാനത്തിന്റെ രൂപം മാറ്റി. മൂന്നു തെരഞ്ഞെടുപ്പുകളില്‍ തുടര്‍ഭരണമുറപ്പാക്കിയതോടെ മരണംവരെയും ബംഗാള്‍ ബീഗമായി തുടരാമെന്നു ദീദി കരുതി. ഇസ്ലാമിക ചരിത്രത്തില്‍ ബിരുദാനന്തരബിരുദമുള്ള തന്നെ വംഗദേശത്തെ ന്യൂനപക്ഷങ്ങള്‍ ഒരിക്കലും കൈവിടില്ലെന്ന ഉറച്ച വിശ്വാസമായിരുന്നു ഈ അതിമോഹത്തിന്റെ ആകെ മൂലധനം. പോരെങ്കില്‍ 2007ല്‍ നേരിട്ടു നയിച്ച സിംഗൂര്‍, നന്ദിഗ്രാം സമരങ്ങളില്‍ വീഴ്‌ത്തിയ കര്‍ഷക രക്തത്തിലൂടെ ചോരച്ചെങ്കൊടി പിഴുതെറിഞ്ഞതിന്റെ വിട്ടൊഴിയാത്ത ഭൂത(കാല)ാവേശവും.സ്വര്‍ണം കായ്‌ക്കും മരമാണെങ്കിലും പുരയ്‌ക്കു മേലേ ചാഞ്ഞെന്നാല്‍ കടയ്‌ക്കല്‍ വെച്ചു വെട്ടണം എന്നാണല്ലോ ചാണക്യ വചനം.

അതിര്‍ത്തി കടന്നെത്തുന്ന ബംഗ്ലാദേശി അതിതീവ്രവാദികളെ സുരക്ഷിതമടയില്‍ ചെല്ലും ചെലവും കൊടുത്തു പാര്‍പ്പിക്കുന്ന ദീദീരാജ്, ഭരതന്‍ ഭരിച്ച മഹാരാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണിയാണെന്നു ബോധ്യപ്പെട്ടതോടെ അഭിനവ ചാണക്യന്‍ അമിത്ഷാ തന്നെ നേരിട്ടിറങ്ങിയപ്പോള്‍ വംഗദേശത്തെ തൃണമൂല ഭരണത്തിന്റെ പതനം എഴുതപ്പെട്ടു. ഇതു മനസ്സിലാക്കിയാണ് കൊല്‍ക്കത്ത ജോഗേഷ് ചന്ദ്ര ചൗധരി കോളേജില്‍ നിന്നു പണ്ടു പഠിച്ചുപാസായ നിയമബിരുദത്തിന്റെ ബലത്തില്‍ കറുത്ത ഗൗണിട്ട് രാജ്യത്തെ പരമോന്നത കോടതിയില്‍ എസ്‌ഐആറിനെതിരെ വാദിക്കാന്‍ ദീദി പാഞ്ഞു കയറിയത്. പാച്ചിലൊക്കൊ പാര്‍ട്ടിക്കാര്‍ക്കിടയില്‍ മതിയെന്നു പറഞ്ഞ് കോടതി, എസ്‌ഐആറിനും ഇ.സിക്കും അനുകൂല ഉത്തരവിട്ടതോടെ വെളിവും വെള്ളിയാഴ്ചയുമില്ലാത്ത ദീദിക്കു ശനി തുടങ്ങി.

വോട്ടെടുപ്പിനു മുമ്പ് കേന്ദ്രസേന വംഗദേശത്ത് എത്തിയപ്പോള്‍ ദീദിയുടെ ഗുണ്ടകള്‍ക്കു മുട്ടിടിച്ചു. അതിസാഹസത്തിനിറങ്ങിയ ഇരട്ടച്ചങ്കന്‍ന്മാര്‍ക്ക് കേന്ദ്രസേന കണക്കിനു കൊടുത്തതോടെ തെരഞ്ഞെടുപ്പു താരതമ്യേന സമാധാനപരമായി നടന്നു. വോട്ട് എണ്ണിയതോടെ തിങ്കളാഴ്ച നല്ലദിവസമെന്ന് ബംഗാളികള്‍ ഒന്നടങ്കം പറഞ്ഞു, അവര്‍ ആശ്വാസനിശ്വാസമുതിര്‍ത്തു. അപ്പോഴാണ് ആയമ്മയ്‌ക്കുള്ളില്‍ വെള്ളിടി വെട്ടിയത്. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോടും ഇലക്ഷനില്‍ തോറ്റാല്‍ ഇവിഎമ്മിനോടും ഇലക്ഷന്‍ കമ്മിഷനോടും എന്നാണല്ലോ. വോട്ടെണ്ണിത്തീരുംമുമ്പ് ദീദി പതിവു ചവിട്ടുനാടകത്തിന്റെ ചുവടുവെച്ച് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കുതിച്ചെത്തിയെങ്കിലും പല്ലിന്റെ ശൗര്യം പണ്ടേപ്പോലെ ഫലിച്ചില്ല. ഇപ്പോഴിതാ, അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മുമ്പൊരിക്കല്‍ തോറ്റ ട്രംപുരാനെപ്പോലെ, ജനവിധി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കില്ലെന്നും ഔദ്യോഗിക വസതിയൊഴിയില്ലെന്നും ആക്രോശിക്കുകയാണ് ആയമ്മ.

പോരെങ്കില്‍ ഇക്കാര്യത്തില്‍ ദീദിക്ക് ഇന്ദിരാ പ്രിയദര്‍ശിനിയുടെ മുന്‍മാതൃകയുമുണ്ടല്ലോ. തെരഞ്ഞെടുപ്പിലും കോടതിയിലും തോറ്റാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് വകുപ്പില്ലാത്തതു നന്നായി. അല്ലെങ്കില്‍ മമത അതും ചെയ്തേനേ. ട്രംപുരാന്റെ കൂലിപ്പട പണ്ട് കാപ്പിറ്റോള്‍ ഹില്‍സില്‍ നടത്തിയ താണ്ഡവത്തിന്റെ തനിയാവര്‍ത്തനം ബംഗാള്‍ ഭവനില്‍ ആടാന്‍ ആണ് ആയമ്മയുടെ ഭാവമെന്നു തോന്നുന്നു. അങ്ങനെയെങ്കില്‍ വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയേണ്ടൂ. അധികാരപദവി അന്തസ്സായി ഒഴിഞ്ഞില്ലെങ്കില്‍ ഒഴിപ്പിക്കാന്‍ ഭരണഘടനയില്‍ വകുപ്പുണ്ടെന്നകാര്യം, സുപ്രീംകോടതിയില്‍ വാദിച്ചു തോറ്റ ദീദി വക്കീലിന് അറിയാതിരിക്കുമോ? അല്ലെങ്കിലും ചില അറിയാത്ത പിള്ളകള്‍ ചൊറിയുമ്പോഴേ അറിയൂ. അതറിയാന്‍ അധികം വൈകില്ലെന്നും കരുതാം.

വാല്‍മുറി

കേരളത്തിലും തമിഴ്‌നാട്ടിലും ഇവിഎം 916 കാരറ്റ്. ബംഗാളിലും ആസാമിലും വെറും പൂശ് എന്നൊരു ചേട്ടന്‍. രാഗാ എന്ന വോട്ടുചോരിച്ചേട്ടനെ ചുമ്മാതല്ല ജനം പപ്പൂ എന്ന് ഓമനിച്ചു വിളിക്കുന്നത്. ദീദിക്കും രാഗായ്‌ക്കും രോഗം ഒന്നാണ്; അധികാരഭ്രാന്ത്. അല്ലാതെന്ത്?

Tags: Mamata banarjeeBengal Assembly elections 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

India

തോല്‍വി അംഗീകരിച്ച് മമത; എക്‌സിലെ പ്രൊഫൈല്‍ മാറ്റി

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

India

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.