കോട്ടയം: നീണ്ടൂറ്‍ ശ്രീകൃഷ്ണവിലാസം ഗവണ്‍മെണ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനുവേണ്ടി നിര്‍മ്മിച്ച പുതിയ മന്ദിരം സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി. നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി ജോര്‍ജ് ക്ളാസ് മുറികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ മാരായ തോമസ് ചാഴിക്കാടന്, സ്റ്റീഫന്‍ ജോര്‍ജ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് സന്ധ്യാ ബാനര്‍ജി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് ലൂക്കോസ് തോമസ്, ജില്ലാ പഞ്ചായത്തംഗം ലാലി സത്യന്, പി.ടി.എ പ്രസിഡണ്റ്റ് വി.എന്‍. മധുസൂദനന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സാലി മാത്യു സ്വാഗതവും കെ.പി. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. പൂര്‍വ്വാധ്യാപക-രക്ഷാകര്‍തൃസംഗമം ചലച്ചിത്ര സംവിധായകന് എം.പി. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്റ്റ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: