Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശ്രീകൃഷ്ണജയന്തി: ആഗമന കാഹളവുമായി പതാകദിനം കൊണ്ടാടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2012, 10:44 pm IST
inErnakulam

കൊച്ചി: ശ്രീകൃഷ്ണജയന്തിയുടെ വരവ്‌ അറിയിച്ച്‌ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ എമ്പാടും പതാകദിനം കൊണ്ടാടി. പ്രധാന കേന്ദ്രങ്ങളിലും, ക്ഷേത്ര സന്നിധികളിലും കാവി പതാക ഉയര്‍ത്തി ജയന്തി സന്ദേശം പകര്‍ന്നു. സപ്തംബര്‍ 8നാണ്‌ ശ്രീകൃഷ്ണജയന്തി. ഗോപൂജ, ഉറിയടി, ഭജന തുടങ്ങിയ പരിപാടികളോടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷം ഉയര്‍ത്തിയ പതാകദിനത്തില്‍ നിരവധി ഗോകുലം പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

ആലുവ: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്‌ ബാലഗോകുലം സംഘടിപ്പിച്ച പതാകദിനവും ഗോപൂജയും ആലുവ താലൂക്കില്‍ വിപുലമായ സാംസ്ക്കാരിക പരിപാടികളോടെ ആഘോഷിച്ചു. ആലുവയില്‍ പതാകദിന പരിപാടിയില്‍ ബാലഗോകുലം സംസ്ഥാന സംഘടനാ കാര്യദര്‍ശി വി.വി.പ്രദീപ്‌, വിഭാഗ്‌ പ്രൗഢ പ്രമുഖ്‌ കെ.സദന്‍കുമാര്‍, ജില്ലാ പ്രചാരക്‌ പ്രമോദ്‌, ജില്ലാ സംഘചാലക്‌ ഡോ.അയ്യപ്പന്‍പിള്ള, പ്രൊഫ.ഗോപാലകൃഷ്ണ മൂര്‍ത്തി. യു.രാജേഷ്കുമാര്‍, എം.മോനിഷ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ ആലുവ കേശവസ്മൃതി ഹാളില്‍ കുട്ടികളുടെ വിവിധ സാംസ്ക്കാരിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബാലഗോകുലം ജില്ലാ ഭഗിനി പ്രമുഖ ജയശ്രീ സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. തോട്ടയ്‌ക്കാട്ടുകരയില്‍ നടന്ന മഹാഗോപൂജയും ശിവരാത്രി പൈതൃക ഗ്രാമത്തിലെ ആര്‍മുത്തശ്ശിയേയും ക്ഷീരകര്‍ഷകരേയും ആദരിക്കുന്ന ചടങ്ങും നടന്നു. പി.ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്കിലെ ആഘോഷപരിപാടികള്‍ക്ക്‌ ജനറല്‍ കണ്‍വീനര്‍ എം.മോനിഷ്‌, ആഘോഷപ്രമുഖ്‌ ആര്‍.രൂപേഷ്‌, കാര്യദര്‍ശി ഷനോജ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

വൈപ്പിന്‍: മുനമ്പം ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ച്‌ പതാകദിനം ആചരിച്ചു. ക്ഷേത്രങ്ങളിലും പ്രധാന കവലകളിലും കാവിപതാക ഉയര്‍ത്തി. ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ മുനമ്പം വ്യാസ നഗറില്‍ വച്ച്‌ പ്രശ്നോത്തരി, ഉറിയടി, ശ്രീകൃഷ്ണ കഥാപ്രവചനം എന്നീ മത്സരങ്ങള്‍ നടന്നു. നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

വൈകിട്ട്‌ 4 മണിക്ക്‌ നടന്ന കുടുംബ സംഗമം പരിപാടി സ്വാഗതസംഘം അദ്ധ്യക്ഷന്‍ പി.പി.പിമല്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബസംഗമം ബാലഗോകുലം സംസ്ഥാന സംഘടനാ സെക്രട്ടറി കെ.കെ.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ സംഘടന സെക്രട്ടറി കെ.കെ.ഷാജി കെ.കെ.പുഷ്ക്കരന്‍, പി.സി.ചിന്നപ്പന്‍ പരമേശ്വരന്‍ വൈദ്ധ്യര്‍, എന്‍.എസ്‌.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പുത്തന്‍കുരിശ്‌: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്‌ പരിയാരം മഹാവിഷ്ണുക്ഷേത്രത്തില്‍ പതാകദിനാചരണവും ഗോപൂജയും നടത്തി. ഗോഹത്യക്കെതിരെ പ്രതിജ്ഞയെടുത്തു. ആഘോഷപ്രമുഖ്‌ രാഹുല്‍ പരിയാരം പതാക ഉയര്‍ത്തി. ക്ഷേത്രമേല്‍ശാന്തി മണിസ്വാമി ഗോപൂജ നടത്തി. മഹേഷ്‌ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ക്ഷേത്രഭരണ സമിതി പ്രസിഡന്റ്‌ പി.ഡി.സുധാകരന്‍, സെക്രട്ടറി പി.എന്‍.ഹരി, പുത്തന്‍കുരിശ്‌ മഹാശോഭായാത്ര ആഘോഷപ്രമുഖ്‌ വിനീഷ്‌ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂവാറ്റുപുഴ: ടൗണ്‍ ബാലഗോകുലത്തിന്‍രെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി. നഗരത്തിലെ പത്തോളം കേന്ദ്രങ്ങളില്‍ പതാക ദിനം ആചരിച്ചു. ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാനും ക്ഷേത്ര പ്രസിഡന്റുമായ കെ. എ. ഗോപകുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന്‌ വിവിധ കേന്ദ്രങ്ങളില്‍ ചടങ്ങുകള്‍ക്ക്‌ ജില്ലാ സഹ സംഘടന കാര്യവാഹ്‌ പി. പി. രാജീവ്‌, ജനറല്‍ കണ്‍വീനര്‍ പി. ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

വെള്ളൂര്‍ക്കുന്നം ക്ഷേത്രാങ്കണത്തില്‍ നടത്തിയ ഗോപൂജക്ക്‌ ക്ഷേത്ര പൂജാരി വൈശാഖ്‌ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ശ്രീകൃഷ്ണ ജയന്തി ദിനമായ ശനിയാഴ്ച വൈകിട്ട്‌ 4ന്‌ മൂവാറ്റുപുഴ നഗരത്തില്‍ മഹാശോഭായാത്ര നടക്കും. നന്ദനാര്‍പുരം, ശിവപുരം, വാഴപ്പിള്ളി, പുളിഞ്ചുവട്‌, ശാസ്താംകുടി ക്ഷേത്രം, തൃക്ക, മുടവൂര്‍, തെക്കന്‍കോട്‌ എന്നിവടങ്ങില്‍ നിന്നുള്ള ശോഭയാത്രകള്‍ പി. ഒയില്‍ സംഗമിച്ച്‌ മഹാശോഭയാത്രയായി നഗരം ചുറ്റി വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന്‌ വിശേഷാല്‍ പൂജയും ദീപാരാധനയും നടക്കും.

മരട്‌: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി മരടിലും, കുമ്പളത്തും വിവിധ പ്രദേശങ്ങളില്‍ പതാകാദിനാചരണവും, ഗോപൂജയും നടന്നു. മരട്‌ നഗരസഭ ശ്രീകൃഷ്ണജയന്തി ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ കുണ്ടന്നൂരിലും, കുമ്പളം പഞ്ചായത്തില്‍ പനങ്ങാട്‌ ഉദയത്തും വാതിലിലും പതാകദിനം ആചരിച്ചു. നെട്ടൂര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുനെട്ടൂര്‍ മഹാദേവക്ഷേത്രത്തിനു മുമ്പിലാണ്‌ പതാകാദിനാചരണവും ഗോപൂജയും നടന്നത്‌.

ആഘോഷസമിതി കണ്‍വീനര്‍ കെ.കെ.വാസു പതാക ഉയര്‍ത്തി. രക്ഷാധികാരി വി.ബാഹുലേയന്‍, കുരുക്ഷേത്ര ജനറല്‍ മാനേജര്‍ ഇ.എന്‍.നന്ദകുമാര്‍, ഹിന്ദുഐക്യവേദി നെട്ടൂര്‍ മേഖലാ പ്രസിഡന്റ്‌ സി.എസ്‌.ശശിധരന്‍, തുടങ്ങിയവരും ഭക്തജനങ്ങളും പങ്കെടുത്തു. തുടര്‍ന്ന്‌ മഹാദേവര്‍ ക്ഷേത്രസമുച്ചയത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുമ്പില്‍ ഗോപൂജയും നടത്തി. ക്ഷേത്രം ശാന്തി തേനാളി മഠം ഗണേശന്‍ എമ്പ്രാന്തിരി ഗോപൂജക്ക്‌ കാര്‍മികത്വം വഹിച്ചു. മരട്‌ നഗരസഭാ കൗണ്‍സിലര്‍ സുകുമാരി ഇന്ദ്രന്‍, തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.

പനങ്ങാട്‌: ശ്രീകൃഷ്ണജയന്തി പതാക ദിനാചരണം പനങ്ങാട്‌ ഗോപൂജയോടുകൂടി നടത്തി. പനങ്ങാട്‌ ഉദയത്തും വാതില്‍ ക്ഷേത്രത്തിനു മുമ്പില്‍ ഡോ.മഹേഷ്‌ പതാക ഉയര്‍ത്തി. തുടര്‍ന്ന്‌ ഗോപൂജയും നടന്നു. പൊതുകാര്യദര്‍ശി രാമചന്ദ്രന്‍ പനങ്ങാട്‌, സുന്ദരന്‍ എം.എ, ഭാനുവിക്രമന്‍, രാജാറാം, ഭഗിനി പ്രമുഖമാരായ രാജി വേണുഗോപാല്‍, മായാഷാജന്‍, രാധാ ഉദയത്തും വാതില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രദേശത്ത്‌ ചേപ്പനം കോതേശ്വര ക്ഷേത്രം, വ്യാസപുരം ക്ഷേത്രം, നടുത്തുരുത്തി ശ്രീപരമേശ്വരക്ഷേത്രം, ഉദയത്തും വാതില്‍ ഘണ്ടാകര്‍ണ ക്ഷേത്രം, മാടവനജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പതാക ഉയര്‍ത്തി. നടുത്തുരുത്തി ക്ഷേത്രത്തിലും ഗോപൂജ നടന്നു. ചേപ്പനത്ത്‌ വിജീഷ്‌ പാതക ഉയര്‍ത്തി. ഉയത്തും വാതില്‍ ശ്രീകൃഷ്ണ ക്ഷേത്രപരിസരത്തു നടന്ന പതാക ദിനാചരണത്തില്‍ അമ്മമാരും, കുട്ടികളും ഉള്‍പ്പടെ നിരവധി ഭക്തര്‍ പങ്കെടുത്തു.

മരട്‌ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി മരട്‌,കുണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ പതാക ദിനാചരണവും, ഗോപൂജയും, വിപുലമായ പരിപാടികളോടുകൂടി ആചരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.