Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വികസനത്തിലൂടെ കൈവരിക്കുന്ന സമ്പത്ത്‌ പാവപ്പെട്ടവരുടെ ക്ഷേമത്തിന്‌: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2012, 11:27 pm IST
in Ernakulam

കൊച്ചി: വികസനപ്രവര്‍ത്തനങ്ങളിലൂടെ കൈവരിക്കുന്ന സമ്പത്ത്‌ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വിനിയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ എമര്‍ജിങ്‌ കേരളയ്‌ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വികസനവും കരുതലുമെന്ന മുദ്രാവാക്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണ്‌ എമര്‍ജിങ്‌ കേരള. നിക്ഷേപകരുടെ സംഗമം എന്നതിലുപരിയായി സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന്‌ തുടക്കം കുറിക്കുന്ന സംരംഭമാണ്‌ എമര്‍ജിങ്‌ കേരളയെന്നും അദ്ദേഹം പറഞ്ഞു.

എമര്‍ജിങ്‌ കേരളയ്‌ക്ക്‌ മുന്നോടിയായി സംസ്ഥാന വ്യവസായ വകുപ്പും കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ചേര്‍ന്ന്‌ സംഘടിപ്പിച്ച വ്യവസായ സംഘടനകളുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോകം മുഴുവന്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തിന്‌ മാത്രമായി ഇതില്‍ നിന്നും മാറി നില്‍ക്കാനാകില്ല. കേരളത്തിന്റെ അവസരങ്ങളും സാധ്യതകളും ലോകത്തിന്‌ മുന്നില്‍ ബോധ്യപ്പെടുത്തണം. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്ന പ്രവര്‍ത്തനശൈലിയും കൈവരിക്കണം. എല്ലാ മേഖലകളിലെയും കടുത്ത മത്സരം തൊഴിലാളികളും തിരിച്ചറിഞ്ഞതോടെ ഇന്ന്‌ രാജ്യത്ത്‌ ഏറ്റവും കുറവ്‌ തൊഴില്‍ ദിന നഷ്ടമുള്ള സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. തൊഴിലാളി സഹകരണമില്ലെന്നും പണമില്ലെന്നുമുള്ള കേരളത്തെ കുറിച്ചുള്ള പ്രചരണം പഴങ്കഥയാണ്‌. നിക്ഷേപകരുടെ മനോഭാവത്തില്‍ മാത്രമാണ്‌ ഇനി മാറ്റം വരേണ്ടത്‌ – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനം നേരിടുന്ന വൈദ്യുതി ക്ഷാമം രണ്ട്‌ വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി പരിഹരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഈ ദിശയിലുള്ള മാറ്റം വ്യക്തമാകും. സൗരോര്‍ജവും കാറ്റും പോലുള്ള ഇതര മാര്‍ഗങ്ങളില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികള്‍ക്ക്‌ ഉടനെ സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ പരിസ്ഥിതിക്കും മറ്റ്‌ സാഹചര്യങ്ങള്‍ക്കും തികച്ചും അനുകൂലമായ പദ്ധതികള്‍ മാത്രമാണ്‌ എമര്‍ജിങ്‌ കേരളയില്‍ അവതരിപ്പിക്കുന്നതെന്ന്‌ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ എല്ലാം കേരളത്തിന്‌ ഹാനികരമാണെന്ന്‌ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത്‌ പറയുന്നവരുടെ കുഴപ്പമാണ്‌. വികസനപാതയില്‍ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം തന്നെയാണ്‌ ഈ പരിപാടിയുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

സമ്പത്ത്‌ സൃഷ്ടിക്കുകയും അത്‌ ജനങ്ങള്‍ക്കായി ചെലവഴിക്കുകയുമാണ്‌ ലോകത്തെ വികസിത രാജ്യങ്ങള്‍ ചെയ്യുന്നത്‌. സര്‍ക്കാരിന്റെ കൈവശമുള്ള പണം മാത്രം ചെലവിടുന്ന രീതി തുടര്‍ന്നാല്‍ പരമദരിദ്രമായ സംസ്ഥാനമായി കേരളം മാറും. ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാരിനും ഇത്‌ അനുവദിക്കാനാകില്ല. വികസനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന സമ്പത്തില്‍ 60 ശതമാനത്തോളം നികുതിയായി സര്‍ക്കാരിന്റെ കൈവശമെത്തുന്നതായാണ്‌ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ്‌ സെക്രട്ടറി വി. സോമസുന്ദരന്‍, സെക്രട്ടറിയും കെഎസ്‌ഐഡിസി മാനേജിങ്‌ ഡയറക്ടറുമായ അല്‍കേഷ്‌ കുമാര്‍ ശര്‍മ, സി.ഐ.ഐ കേരള ഘടകം ചെയര്‍മാന്‍ വി.കെ. മാത്യൂസ്‌, ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ എന്നിവരും പങ്കെടുത്തു. സിഐഐ, ടൈ കേരള, കേരള ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രി, ഇന്ത്യന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രി, കേരള മാനേജ്മെന്റ്‌ അസോസിയേഷന്‍, കേരള ട്രാവല്‍ മാര്‍ട്ട്‌ സൊസൈറ്റി തുടങ്ങി വിവിധ വ്യവസായ വാണിജ്യ സംഘടനകളുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമായി ആശയവിനിമയം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.