Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആവേശത്തിരയിളക്കി ചമ്പക്കര ജലോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2012, 10:29 pm IST
inErnakulam

മരട്‌: കായലോളങ്ങളില്‍ ആവേശതിരയിളക്കി എരൂര്‍- ചമ്പക്കര ജലോത്സവം ഇന്നലെ ചമ്പക്കരയില്‍ നടന്നു. ആയിരങ്ങളുടെ ആര്‍പ്പുവിളികളെ സാക്ഷിയാക്കി നടന്ന ആവേശകരമായ മത്സരവള്ളം കളിയില്‍ ചമ്പക്കുളം ചുണ്ടനും, താണിയനും, ജിബിതട്ടകനും ജല രാജാക്കന്മാരായി. ഉച്ചകഴിഞ്ഞ്‌ മൂന്നുമണിക്കാണ്‌ ചമ്പക്കര കായലിന്റെ ഇരുകരകളിലും ജലോത്സവത്തിനു തുടക്കം കുറിച്ചുകൊണ്ട്‌ കൊടിഉയര്‍ന്നത്‌.

മൂന്നരയോടെ ആരംഭിച്ച മത്സര വള്ളംകളിയില്‍ ചുണ്ടന്‍, ഓടി, ഇരുട്ടുകുത്തി വിഭാഗങ്ങളിലെ ഹീറ്റ്സ്‌ മത്സരങ്ങളാണ്‌ ആദ്യം നടന്നത്‌. തുടര്‍ന്ന്‌ വിവിധ വിഭാഗങ്ങളിലെ ലൂസേഴ്സ്‌ ഫൈനലും ഏറ്റവും ഒടുവില്‍ ആവേശകരമായ ഫൈനല്‍ മത്സരങ്ങളും അരങ്ങേറി. ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ സിബി ക്യാപ്റ്റനായ തൈക്കൂടം ബോട്ട്ക്ലബ്‌ തുഴയെറിഞ്ഞ ചമ്പക്കുളം ചുണ്ടന്‍ ഒന്നാം സ്ഥാനത്തെത്തി ജലരാജ പട്ടം കരസ്ഥമാക്കി. ടോമി ആന്റണി തോപ്പില്‍ ക്യാപ്റ്റനായ മേണശിശി ദേവമാതാ ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ ചെറുതനചുണ്ടന്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി. പുളിങ്കുന്ന്‌ ചുണ്ടനാണ്‌ ഈ ഇനത്തില്‍ മൂന്നാമത്‌. എഗ്രേഡ്‌ ഓടിവള്ളങ്ങളുടെ മത്സരവിഭാഗത്തില്‍ രതീഷ്‌ കെ.ആര്‍.ക്യാപ്റ്റനായ ടിബിസിതാന്തോന്നിതുരുത്ത്‌ തുഴഞ്ഞ താണിയന്‍ ഒന്നാം സ്ഥാനത്തും, സിയാദ്‌.പി.എ ക്യാപ്റ്റനായ വളന്തക്കാട്‌ രാഗം ബോട്ട്ക്ലബിന്റെ ശ്രീഗുരുവായൂരപ്പന്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഓടിവള്ളങ്ങളുടെ ബിഗ്രേഡ്‌ വിഭാഗത്തില്‍ വി.എസ്‌.രൂപേഷ്‌ ക്യാപ്റ്റനായ കുറുംകോട്ട ബോട്ട്‌ ക്ലബ്‌ ഉന്നം പിടിച്ച ജിബി തട്ടകന്‍ ഒന്നാമതും, ഗണേഷ്‌ ക്യാപ്റ്റനായ പനമ്പുക്കാട്‌ വിസിബിസി ബോട്ട്ക്ലബ്‌ തുഴഞ്ഞ മയില്‍ വാഹനന്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

ചമ്പക്കര കായലോരത്ത്‌ പ്രത്യേകം സജ്ജമാക്കിയ വേദിക്കുമുന്‍പില്‍ കൊച്ചിമേയര്‍ ടോണിചമ്മണി ജലോത്സവത്തിന്റെ പതാക ഉയര്‍ത്തി. സംസ്ഥാന തുറമുഖ, എക്സൈസ്‌ വകുപ്പ്‌ മന്ത്രി കെ.ബാബു മത്സര വള്ളംകളി ഉദ്ഘാടനം ചെയ്തു. മരട്‌ നഗരസഭാചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍ അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.എ.ദേവസി സ്വാഗതം പറഞ്ഞു. തുടര്‍ന്ന്‌ എസ്‌.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ വര്‍ണശബളമായ മാസ്ഡ്രില്‍ നടന്നു. പി.രാജീവ്‌ എംപി ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. കൊച്ചികോര്‍പ്പറേഷന്‍ ഡെ.മേയര്‍ ഭദ്ര സതീഷ്‌, മരട്‌ നഗരസഭാ വൈസ്‌ ചെയര്‍ പേഴ്സണ്‍ അജിതാനന്ദകുമാര്‍, തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍മാന്‍ ആര്‍.വേണുഗോപാല്‍, കെ.ജെ.ജേക്കബ്‌, ഫാ.പോള്‍ കോലഞ്ചേരി, എ.ജി.സാബു (രക്ഷാധികാരി), സി.എന്‍.സുന്ദരന്‍, നഗരസഭാ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മത്സരങ്ങള്‍ക്കുശേഷം നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക്‌ സമ്മാനവിതരണം നടത്തി. ചുണ്ടന്‍വള്ളങ്ങളുടെ മത്സരവിഭാഗത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചമ്പക്കുളം ചുണ്ടന്‍, സിപിഎം തൃപ്പൂണിത്തുറ ഏരിയാകമ്മറ്റി സ്പോണ്‍സര്‍ ചെയ്ത ടി.കെ.രാമകൃഷ്ണന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിയും, ക്യാഷ്‌ പ്രൈസും കരസ്ഥമാക്കി. രണ്ടാംസ്ഥാനത്തെത്തിയ ചെറുതനചുണ്ടന്‌ പണ്ഡിറ്റ്‌ കറുപ്പന്‍ ട്രോഫിയും, ക്യാഷ്‌ അവാര്‍ഡും കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തെത്തിയ ചെറുതന ചുണ്ടന്‌ ട്രാഫിയും ക്യാഷ്‌ അവാര്‍ഡും നല്‍കി. ഓഡിവള്ളങ്ങളുടെ ബി ഗ്രേഡ്‌ വിഭാഗത്തില്‍ ജിബിതട്ടകന്‍ വി.എന്‍.രാജേഷ്‌ മെമ്മോറിയല്‍ ഏവറോളിങ്ങ്‌ ട്രോഫി കരസ്ഥമാക്കി. സമാപനസമ്മേളനത്തില്‍ മരട്‌ നഗരസഭ വൈസ്‌ ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.