Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യയില്‍ മതംമാറ്റം നിരോധിച്ചതില്‍ അമേരിക്കക്ക്‌ അരിശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2012, 10:34 pm IST
inWorld

വാഷിംഗ്ടണ്‍: ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം നിരോധിച്ചതില്‍ അമേരിക്കക്ക്‌ അമര്‍ഷം. ഒഡീഷ, ഗുജറാത്ത്‌, ഛത്തീസ്ഗഢ്‌, മധ്യപ്രദേശ്‌, ഹിമാചല്‍ പ്രദേശ്‌ എന്നീ അഞ്ച്‌ സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവന്നതാണ്‌ അമേരിക്കയെ ചൊടിപ്പിച്ചിട്ടുള്ളത്‌.

ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ മതപരമായ സംഘര്‍ഷങ്ങള്‍ക്കെതിരെയുള്ള നിയമനടപടികള്‍ ദുര്‍ബലമാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

കേന്ദ്രസര്‍ക്കാര്‍ മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ മതപരമായ സ്വാതന്ത്ര്യത്തിനുമേല്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങളും നടപടികളും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റ ്പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌.

ഗുജറാത്ത്‌, കര്‍ണാടക, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഹിമാചല്‍പ്രദേശ്‌, ജമ്മുകാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ച്‌ നിയമം കൊണ്ടുവന്നതിനെ റിപ്പോര്‍ട്ട്‌ വിമര്‍ശിക്കുന്നു. ഇത്‌ ഹിന്ദുവിശ്വാസമനുസരിച്ചാണ്‌ നടപ്പാക്കിയിരിക്കുന്നത്‌. എന്നാലിത്‌ ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യത്തിന്മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരിക്കുന്നു.

മതപരമായ സംഘര്‍ഷങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിന്‌ ഇന്ത്യയിലെ നിയമം വളരെ ദുര്‍ബലമാണ്‌. പരിശീലനം സിദ്ധിച്ച പോലീസുകാരുടെ എണ്ണം കുറവാണ്‌. അഴിമതി എല്ലാവരെയും പിടികൂടിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും മതന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച്‌ ഹിന്ദുക്കള്‍ വിവേചനം അനുഭവിക്കുന്നതില്‍ റിപ്പോര്‍ട്ട്‌ ആശങ്ക രേഖപ്പെടുത്തി. പാക്കിസ്ഥാനില്‍ ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതം മാറ്റത്തിന്‌ വിധേയമാക്കുന്നത്‌ ഒരു തുടര്‍ക്കഥയാണ്‌. അതേസമയം ബംഗ്ലാദേശിലെ ക്രിസ്ത്യാനികള്‍ ഭൂരിപക്ഷക്കാരായ മുസ്ലീങ്ങളുടെ വിവേചനത്തിനും ആക്രമണത്തിനും ഇരയാകുന്നുണ്ട്‌. യുഎസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ പുറത്തുവിട്ട മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌.

പാക്കിസ്ഥാനില്‍ അഞ്ച്‌ ശതമാനത്തില്‍ താഴെ വരുന്നത്‌ ഹിന്ദുക്കള്‍ ഉള്‍പ്പെട്ട ന്യൂനപക്ഷ വിഭാഗമാണ്‌. മുസ്ലീങ്ങള്‍ നടത്തുന്ന നിര്‍ബന്ധിത മതംമാറ്റത്തിനെതിരെയും ആക്രമണങ്ങള്‍ക്കെതിരെയും സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്‌. ഓരോ മാസവും ഹിന്ദു മതത്തില്‍ പെട്ട ഇരുപതിലധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതംമാറ്റത്തിന്‌ വിധേയമാക്കുന്നതായി പാക്കിസ്ഥാന്‍ മനുഷ്യാവകാശ കൗണ്‍സിലും പാക്കിസ്ഥാന്‍ ഹിന്ദു കൗണ്‍സിലും വ്യക്തമാക്കിയിട്ടുണ്ട്‌.

നാല്‌ ഹിന്ദു ഡോക്ടര്‍മാരെ പാക്കിസ്ഥാനില്‍ വെടിവെച്ച്‌ കോന്നിരുന്നു. ഒരു ഹിന്ദു വിശ്വാസി മുസ്ലീം യുവതിയെ പ്രണയിച്ചതിന്റെ പേരിലുണ്ടായ സംഭവത്തെത്തുടര്‍ന്ന്‌ കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്‍പതിനാണ്‌ നാല്‌ ഹിന്ദു ഡോക്ടര്‍മാരെ വെടിവെച്ച്‌ കൊന്നത്‌. 2012 അവസാനിക്കാറായിട്ടുപോലും കേസ്‌ അന്വേഷണം നടക്കുന്നില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാക്കിസ്ഥാനില്‍ മാത്രമല്ല ബംഗ്ലാദേശിലെയും സ്ഥിതി ഇതുതന്നെയാണ്‌. ബംഗ്ലാദേശിലെ ന്യൂനപക്ഷക്കാരുടെ സ്ഥിതിയും വളരെ ദയനീയമാണ്‌. മുസ്ലീം ഭൂരിപക്ഷമുള്ള ഇവിടെ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമത വിശ്വാസികള്‍ എന്നിവര്‍ക്ക്‌ നേരെ കടുത്ത വിവേചനമാണ്‌. കൂടാതെ മുസ്ലീങ്ങളില്‍നിന്നുള്ള ആക്രമണങ്ങളും ഇവര്‍ക്ക്‌ സഹിക്കേണ്ടിവരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണ നിരക്ക്‌ കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഇത്തരത്തില്‍ വിവേചനത്തിന്‌ ഇരയായ ഹിന്ദുക്കള്‍ക്ക്‌ സ്വന്തം ഭൂമിയടക്കം നഷ്ടമായിരിക്കുകയാണ്‌. വെസ്റ്റഡ്‌ പ്രൊപ്പര്‍ട്ടി നിയമമപ്രകാരമാണ്‌ ഇവരില്‍നിന്ന്‌ ഭൂമി കൈയടക്കിയിരിക്കുന്നത്‌. ഈ നിയമപ്രകാരം ഹിന്ദു സമൂഹത്തിന്റെ 2.6 ദശലക്ഷം ഏക്കര്‍ സ്ഥലമാണ്‌ പാക്‌ സര്‍ക്കാര്‍ ജപ്തി ചെയ്തിരിക്കുന്നത്‌. ധാക്കാ സര്‍വകലാശാലയിലെ ഒരു പ്രഫസര്‍ നടത്തിയ ഗവേഷണമനുസരിച്ച്‌ ഏകദേശം രണ്ട്‌ ലക്ഷം ഹിന്ദുക്കള്‍ക്ക്‌ 2001 മുതല്‍ 40,667 ഏക്കര്‍ സ്ഥലം നഷ്ടമായിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.