Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രാജാ പര്‍വേസിന്‌ വീണ്ടും പാക്‌ സുപ്രീംകോടതിയുടെ അന്ത്യശാസനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2012, 09:46 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്‌ പ്രധാനമന്ത്രി രാജാപര്‍വേസ്‌ അഷ്‌റഫിന്‌ വീണ്ടും സുപ്രീം കോടതിയുടെ അന്ത്യശാസനം. പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരന്വേഷിക്കുന്നതിന്‌ സ്വിസ്‌ ബാങ്കിന്‌ കത്തയക്കുന്നതിന്‌ അഷ്‌റഫിന്‌ കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചു. ഈ കാലയളവിനുള്ളില്‍ അഴിമതിക്കേസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഈ കേസ്‌ വീണ്ടും ഓഗസ്റ്റ്‌ എട്ടിന്‌ പരിഗണിക്കും.

സര്‍ക്കാരിന്‌ വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ കൂടുതല്‍ സാവകാശം തേടുകയായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ഗൗരവപരമായ പരിശ്രമങ്ങള്‍ നടത്തുകയാണെന്ന്‌ അറ്റോര്‍ണി ജനറല്‍ അറിയിച്ചു. രണ്ടുപദവികളും തമ്മില്‍ വിടവ്‌ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ കേസ്‌ പരിഗണിച്ച ജസ്റ്റിസ്‌ അസിഫ്‌ ഖോസയുടെ നേതൃത്വത്തിലുള്ള ബെഞ്ച്‌ അറിയിച്ചു.

രാജ്യത്തെയോ അതിന്റെ ജനാധിപത്യ സമ്പ്രദായത്തെയോ ബാധിക്കുന്ന തരത്തിലുള്ള ഒരു തീരുമാനവും തങ്ങള്‍ എടുക്കില്ലെന്ന്‌ ബെഞ്ച്‌ കൂട്ടിച്ചേര്‍ത്തു.

ഈദുള്‍ഫിത്തര്‍വരെ കേസ്‌ പരിഗണിക്കുന്നത്‌ നീട്ടിവെക്കണമെന്ന്‌ അറ്റോര്‍ണി ജനറല്‍ ചൊവ്വാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ കോടതി അപേക്ഷ തള്ളി.

അഴിമതിക്കേസില്‍ പുനരന്വേഷണം നടത്തുന്നതിന്‌ സ്വിസ്‌ അധികൃതര്‍ക്ക്‌ കത്തെഴുതുവാന്‍ കോടതി ഇന്നലെ വരെയാണ്‌ പ്രധാനമന്ത്രി രാജാപര്‍വേസ്‌ അഷ്‌റഫിന്‌ സമയം നല്‍കിയിരുന്നത്‌. എന്നാല്‍ കത്തെഴുതുന്ന കാര്യത്തില്‍ പാക്‌ സര്‍ക്കാര്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന്‌ അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു.

സര്‍ദാരിക്കെതിരായ അഴിമതിക്കേസുകളില്‍ അന്വേഷണം നടത്താന്‍ വിമുഖത കാണിച്ചതിനാണ്‌ മുന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനിയെ കോടതിയലക്ഷ്യക്കേസില്‍ അയോഗ്യനാക്കിയത്‌. 1990 കളില്‍ ഭാര്യ ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രിയായിരിക്കെ സര്‍ദാരി നടത്തിയ അഴിമതികളാണ്‌ ഇപ്പോള്‍ സര്‍ക്കാരിനെ വേട്ടയാടുന്നത്‌. വിവിധ കമ്പനികളില്‍നിന്ന്‌ ഇക്കാലയളവില്‍ സര്‍ദാരി 12 കോടി ഡോളര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ്‌ ആരോപണം.
2009 മുതല്‍ സര്‍ദാരിക്കെതിരായ അഴിമതിക്കേസില്‍ പുനരന്വേഷണം നടത്തുമെന്ന്‌ കോടതി സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശം പരിഗണിക്കാതെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉരുണ്ടുകളിക്കുകയാണ്‌ ചെയ്യുന്നത്‌.

അതേസമയം മുന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനിക്ക്‌ ഉണ്ടായ അവസ്ഥ പുതിയ പ്രധാനമന്ത്രി രാജാ പര്‍വേസ്‌ അഷ്‌റഫിന്‌ ഉണ്ടാകില്ലെന്നാണ്‌ നിരീക്ഷികര്‍ വിലയിരുത്തുന്നത്‌. രാജ്യത്തെ ഉന്നത ഭരണാധികാരികളെ കോടതിയലക്ഷ്യംപോലുള്ള നടപടികളില്‍നിന്നും സംരക്ഷിക്കുന്ന നിയമം അടുത്തിടെ പാക്‌ പാര്‍ലമെന്റ്‌ പാസ്സാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇനിയൊരു കോടതിയലക്ഷ്യ നടപടി കൂടി ഉണ്ടാകില്ലെന്നാണ്‌ അധികൃതരുടെ നിഗമനം. എന്നാല്‍ സര്‍ദാരി വിഷയത്തില്‍ പാക്‌ സുപ്രീംകോടതിയും സര്‍ക്കാരും വലിയ ഏറ്റുമുട്ടലിലേക്ക്‌ തന്നെയാണ്‌ പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നാണ്‌ നിരീക്ഷകരുടെ വിലയിരുത്തല്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.