ടോക്കിയോ: തെക്കന്‍ ചീനാ കടലിലെ പ്രകൃതി വാതക സമ്പുഷ്ടമായ ദ്വീപുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതായി ജപ്പന്‍ പ്രധാനമന്ത്രി യൊഷികൊ നോദ പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ ഇവിടെയുള്ള അഞ്ച് ദ്വീപുകളില്‍ മൂന്നെണ്ണം വാങ്ങാന്‍ ഉടമകളുമായി ചര്‍ച്ച നടതിയെന്ന് ടോക്കിയോ ഗവര്‍ണര്‍ ഷിന്റോ ഇഷിഹാര വെളിപെടുത്തിയിരുന്നു.
ഇതിനായി ഏകദേശം 16.3 മില്യണ്‍ ഡോളര്‍ സമാഹരിച്ചു കഴിഞ്ഞതായും ഇഷിഹാര പറഞ്ഞിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രിയുടെ പുതിയ വെളിപ്പെടുത്തല്‍ ഏഷ്യയിലെ രണ്ടു സാമ്പത്തിക ശക്തികളായ ജപ്പാനും ചൈനയും ഈ മേഘലയെ ചൊല്ലിയുള്ള തര്‍ക്കം ഇതോടുകൂടി മുറുകും.
നേരത്തേ ചൈനയും ജപ്പാനും ചേര്‍ന്നുള്ള പര്യവേഷണം ചൈന കരാര്‍ ലംഘിചു എന്നു ആരോപിച്ച് 2008ല്‍ ജപ്പാന്‍ അവസനിപ്പിച്ചിരുന്നു. ചൈനയും ജപ്പാനും ഒരേ പോലെ ഉടമസ്ഥാവകാശം ഉന്നയിക്കുന്നതാണ് ജപ്പനില്‍ സെനക്കു എന്നും ചൈനയിംല്‍ ദിയൂയു എന്നും അറിയപ്പെടുന്ന മനുഷ്യവാസയോഗ്യമല്ലത്ത ഈ ദ്വീപുകള്‍.
















