Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പോളിയോ പ്രതിരോധ കുത്തിവെപ്പിന്‌ വീണ്ടും താലിബാന്റെ വിലക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2012, 10:51 pm IST
in World

ഇസ്ലാമബാദ്‌: ഗോത്ര മേഖലകളില്‍ യുഎസ്‌ സൈന്യം വ്യോമാക്രമണം നിര്‍ത്തുന്നതുവരെ തെക്കന്‍ വസീരിസ്ഥാന്‍ മേഖലകളില്‍ പോളിയോ പ്രതിരോധ കുത്തിവെപ്പ്‌ നടത്തുന്നതിന്‌ താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തി. ഇത്‌ പാക്കിസ്ഥാന്‌ വീണ്ടും തിരിച്ചടിയായിരിക്കുകയാണ്‌. ഇത്‌ 80,000 കുട്ടികളെ പ്രതികൂലമായി ബാധിക്കും.

പ്രതിരോധ കുത്തിവെപ്പിന്റെ പേരില്‍ പാശ്ചാത്യശക്തികള്‍ ചാരപ്രവര്‍ത്തനം നടത്തുകയാണെന്ന്‌ കുറ്റപ്പെടുത്തി താലിബാനിലെ മുല്ല നസീര്‍ എന്ന സംഘടന തെക്കന്‍ വസീരിസ്ഥാന്‍ നഗരത്തില്‍ ലഘുരേഖകള്‍ വിതരണം ചെയ്തു. വാക്സിനേഷന്റെ പേരില്‍ ഒസാമ ബിന്‍ലാദനെ പിടികൂടാന്‍ സിഐഎയെ സഹായിച്ച പാക്‌ ഡോക്ടര്‍ ഷക്കില്‍ അഫ്രീദിയുടെ കാര്യവും ലഘുരേഖയില്‍ സൂചിപ്പിച്ചിട്ടുണ്ട്‌.

ഇതിനുമുമ്പ്‌ ഹഫീസ്‌ ഗുള്‍ ബഹദൂറിന്റെ നേതൃത്വത്തിലുള്ള മറ്റൊരു താലിബാന്‍ സംഘടന വടക്കന്‍ വസീരിസ്ഥാനില്‍ പോളിയോ വാക്സിനേഷന്‌ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. യുഎസ്‌ വ്യോമാക്രമണം നടത്തുന്ന സ്ഥലത്ത്‌ നിരോധനം തുടരുമെന്നും അവര്‍ അറിയിച്ചിരുന്നു.

പോളിയോ തുള്ളിമരുന്ന്‌ പഞ്ചസാരയില്‍ പൊതിഞ്ഞ വിഷമാണെന്നും പാശ്ചാത്യ ശക്തികള്‍ ഒരിക്കലും മുസ്ലീങ്ങളോട്‌ നീതി പുലര്‍ത്തിയിട്ടില്ലെന്നും ലഘുരേഖയില്‍ പറയുന്നു. അവര്‍ മുസ്ലീങ്ങളോട്‌ നീതി പുലര്‍ത്തുന്നുണ്ടെങ്കില്‍ എന്തുകൊണ്ട്‌ കരുണയില്ലാതെ കൊന്നൊടുക്കുന്നുവെന്നും അമേരിക്കയുടെ ഇത്തരത്തിലുള്ള നടപടി കാരണം 1990ല്‍ രണ്ട്‌ ദശലക്ഷം കുട്ടികള്‍ മരുന്നുകളുടെ അഭാവം മൂലം ധാരാളം കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ടെന്നും വ്യോമാക്രമണത്തില്‍ ഗോത്ര മേഖലയിലെ കുട്ടികള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായും ലഘുരേഖയില്‍ വിശദീകരിച്ചിട്ടുണ്ട്‌.

ഒരു രീതിയില്‍ കുട്ടികളെ വ്യോമാക്രമണത്തില്‍ കൊല്ലുകയും മറ്റൊരു വഴിക്ക്‌ പോളിയോ നല്‍കി രക്ഷിക്കുകയാണെന്നും പറയുന്ന അമേരിക്ക ആട്ടിന്‍ തോലിട്ട ചെന്നായയെപ്പോലെയാണെന്ന്‌ അവര്‍ കുറ്റപ്പെടുത്തുന്നു. പോളിയോ വാക്സിനേഷന്‍ പരിപാടി അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ജൂലൈ 17ന്‌ ആരംഭിക്കുന്ന പോളിയോ പ്രതിരോധ കുത്തിവെപ്പ്‌ പരിപാടിക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയതോടെ വടക്കന്‍ വസീരിസ്ഥാനിലെ 1,61,000 കുട്ടികളും തെക്കന്‍ വസീരിസ്ഥാനിലെ 80,000 കുട്ടികളുമുള്‍പ്പെടെ 2,41,000 കുട്ടികള്‍ക്ക്‌ പ്രതിരോധമരുന്ന്‌ നല്‍കാന്‍ കഴിയാതെ വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

Kerala

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

Kerala

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

ഹുമയൂൺ കബീർ ബാബറി മസ്ജിദിന്റെ നിർമ്മാണം പ്രഖ്യാപിച്ച മുർഷിദാബാദിലും കാവിക്കൊടി ;  ടിഎംസിയുടെ മുസ്ലീം പ്രീണന രാഷ്‌ട്രീയവും പാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.