Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനില്‍നിന്ന്‌ ഭീകരരെ പുറന്തള്ളും: യുഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2012, 10:17 pm IST
inWorld

വാഷിങ്ങ്ടണ്‍: അഫ്ഗാനിലെ യുഎസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നേരെയുള്ള ഭീകരാക്രണങ്ങള്‍ ചെറുക്കുവാന്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ അഫ്ഗാനുമായി ചേര്‍ന്ന്‌ യുഎസ്‌ പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്നും അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.പാക്കിസ്ഥാനില്‍ ആരംഭിക്കുന്ന പുതിയ തെരച്ചില്‍ നടപടികളിലൂടെ ഭീകരരെ രാജ്യത്തുനിന്ന്‌ ഉന്മൂലനം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

അല്‍ഖ്വയ്ദ ബന്ധമുള്ള ഹഖാനി ശൃംഖല രാജ്യത്ത്‌ ഭീകരവാദത്തെ കേന്ദ്രമാക്കി വരുകയാണ.്‌ യുഎസ്‌ വ്യോമാക്രമണത്തിലൂടെ പലതവണ ഇവര്‍ക്കെതിരെ നടപടി ലക്ഷ്യം വച്ചതാണ്‌. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിക്കുകയാണെന്ന ചിലരുടെ അഭിപ്രായങ്ങളാണ്‌ ഇതില്‍ നിന്നും പിന്‍വാങ്ങാന്‍ യുഎസ്‌ തയ്യാറായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഹഖാനി ശൃംഖല രാജ്യത്ത്‌ ഒരു മാഫിയ സംഘത്തെപോലെയാണെന്നും ഭീകരവാദ പരിശീലനത്തിന്‌ പാക്‌ മണ്ണ്‌ ഉപയോഗിക്കുകയും ആയുധ പരിശീലനം നല്‍കുകയുമാണ്‌ ചെയ്യുന്ന്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അഫ്ഗാനിലെ യുഎസ്‌ ഉദ്യോഗസ്ഥര്‍ക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കുവാനും അതിര്‍ത്തി സുരക്ഷിതമാക്കുവാനും യുഎസ്‌ പുതിയ പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നുമാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.ജൂണ്‍ ഒന്നിന്‌ വടക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ആക്രമണത്തില്‍ 100 യുഎസ്‌ അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ക്കാണ്‌ പരിക്കേറ്റത്‌.ആക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ ഹഖാനി ശൃംഖലയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കാബൂളിനു വടക്ക്‌ സ്പോഷ്മെയ്‌ ഹോട്ടലില്‍ വെള്ളിയാഴ്‌ച്ചയുണ്ടായ ചാവേറാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ട സംഭവം ഹഖാനി ശൃംഖലയുടെ ഏറ്റവും ഒടുവിലത്തെ ആക്രമണത്തിന്‌ ഉദാഹരണമാണെന്ന്‌ പെന്റഗണ്‍ വക്താവ്‌ ജോര്‍ജ്‌ ലിറ്റില്‍ ആരോപിച്ചു.

അബോട്ടാബാദ്‌ സംഭവത്തിന്‍ശേഷമാണ്‌ യുഎസ്‌ പാക്ക്‌ ബന്ധം ഇത്ര മോശമായത്‌.ആക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.എന്നാല്‍ സംഭവത്തെ യുഎസ്‌ അപലപിക്കുകമാത്രമാണ്‌ ചെയ്തത.യുഎസ്‌ നടത്തിയ ആക്രമണത്തിന്‌ മാപ്പ്‌ പറയണമെന്ന പാക്‌ സര്‍ക്കാരിന്റെ ആവശ്യം യുഎ സ്‌ ഇതുവരെ അംഗീകരിച്ചിട്ടുമില്ല.പാക്‌ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന്‌ ശേഷം അടച്ചിട്ട നാറ്റോ പാത തുറക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാത്തത്‌ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തെ കൂടുതല്‍ ഉലച്ചിരിക്കുകയാണ്‌.അതേസമയം രാജ്യത്ത്‌ യുഎസ്‌ നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന പാക്ക്‌ ആവശ്യം യുഎസ്‌ അംഗീകരിക്കാത്തതാണ്‌ നാറ്റോ പാത തുറക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാത്തതെന്നുമുള്ള നിഗമനങ്ങളും നിലവിലുണ്ട്‌.

ഹഖാനി ശൃംഖലയെ രാജ്യത്തു നിന്ന്‌ ഉന്മൂലനം ചെയ്യുന്നതിന്‌ പാക്ക്‌ സര്‍ക്കാര്‍ അധികം പരിശ്രമിക്കണമെന്ന്‌ കഴിഞ്ഞ മാസം കാബൂള്‍ സന്ദര്‍ശിച്ച യുഎസ്‌ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പറഞ്ഞിരുന്നു.രാജ്യത്ത്‌ ഭീകരസംഘടനകള്‍ക്ക്‌ ഒളിത്താവളമൊരുക്കിക്കൊടുക്കുന്നത്‌ പാക്‌ സര്‍ക്കാര്‍ തന്നെയാണെന്ന്‌ പനേറ്റ പറഞ്ഞിരുന്നു.എന്നാല്‍ ഈ ആരോപണത്തെ പാക്കിസ്ഥാന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഒസാമ ബിന്‍ ലാദനെ അബോട്ടാബാദില്‍ വധിക്കാന്‍ സഹായിച്ച പാക്‌ ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ 33 വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ച പാക്‌ സര്‍ക്കാരിന്റെ നടപടിയും ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുകയായിരുന്നു.

അതേസമയം,കാബൂളിലുണ്ടായ ആക്രമണത്തെ ത്തുടര്‍ന്ന്‌ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേര്‍ന്നു.പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹഖാനി ശൃംഖലയാണ്‌ ആക്രമണത്തിന്‌ ഉത്തരവാദികളെന്നും പാക്കിസ്ഥാനിലെ ഒളിത്താവളങ്ങള്‍ തകര്‍ക്കുന്നതിനും മറ്റ്‌ ഭീഷണികള്‍ തടയുന്നതിനും ആവശ്യമായ നടപടികള്‍ എടുക്കുമെന്ന്‌ യുഎസ്‌ പ്രസ്‌ സെക്രട്ടറി ജോഷ്‌ ഏണസ്റ്റ്‌ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.