Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മരതൂര്‍ സ്കൂള്‍ അടച്ചുപൂട്ടുമെന്ന പ്രസ്താവനക്കെതിരെ പിടിഎ രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2012, 10:41 pm IST
in Ernakulam

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട്‌ ഗ്രാമപഞ്ചായത്തിലെ മരതൂര്‍ യു പി സ്കൂള്‍ അടച്ചുപൂട്ടുവാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമമുണ്ടെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ഫ്രാന്‍സിസ്‌ തെക്കേക്കരയുടെ പ്രചരണത്തിനെതിരെ സ്കൂള്‍ പേരന്റസ്‌ ടീച്ചേഴ്സ്‌ അസോസിയേഷന്‍ രംഗത്ത്‌. പ്രസിഡന്റ്‌ സത്യവിരുദ്ധവും അവാസ്തവവും സ്കൂളിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതുമാണ്‌ പ്രചരണമെന്ന്‌ പിടിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സ്കൂളിലെ കുട്ടികള്‍ പെരുവഴിയിലല്ലെന്നും അവര്‍ക്ക്‌ അര്‍ഹതപ്പെട്ട വിദ്യാഭ്യാസവും സംരക്ഷണവും പിടിഎ നല്‍കുമെന്നും അവര്‍ അറിയിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ഈ സ്കൂളില്‍ അദ്ധ്യാപകരെല്ലാം പി എസ്‌ സി നിയമനം വഴി വന്നവരാണെന്നും ദൂരെ നിന്നും യാത്ര ചെയ്ത്‌ എത്തുന്ന ഇവര്‍ക്ക്‌ വീടിനടുത്തുള്ള സ്കൂളിലേക്ക്‌ സ്ഥലംമാറ്റം ആവശ്യപ്പെടുകയും കഴിഞ്ഞ മെയ്‌ 31ന്‌ സ്ഥലംമാറ്റ ഉത്തരവ്‌ ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അവര്‍ കൂട്ടത്തോടെ സ്ഥലം മാറിപോകുന്നത്‌ ഒഴിവാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടക്കമുള്ളവരോട്‌ അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന്‌ പിടിഎ നേരിട്ട്‌ എ ഇ ഒ, ഡി ഡി ഇ എന്നിവരെ അറിയിക്കുകയും തുടര്‍ന്ന്‌ ഒന്നര ആഴ്ചകൂടി അദ്ധ്യാപകര്‍ ഇവിടെ പഠിപ്പിക്കുകയും ചെയ്തു.

പോകുന്ന അദ്ധ്യാപകര്‍ക്ക്‌ പകരമായി എം എല്‍ എയുടെയും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെയും ഇടപെടലിനെ തുടര്‍ന്ന്‌ ദിവസക്കൂലിക്ക്‌ അദ്ധ്യാപകരെ നിയമിക്കുവാന്‍ ഉത്തരവ്‌ പുറപ്പെടുവിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി പരിചയമുള്ള അദ്ധ്യാപകരെ ഇവിടെ നിയമിക്കുകയും ചെയ്തിട്ടുണ്ട്‌.
ഇവര്‍ ക്ലാസുകള്‍ സുഗമമായി കൊണ്ടുപോകവെയാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്കൂള്‍ പൂട്ടുന്നുവെന്ന രീതിയില്‍ പ്രഖ്യാപനം നടത്തുകയും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരില്‍ ആശങ്ക പടര്‍ത്തുകയും ചെയ്തിട്ടുള്ളത്‌. പഞ്ചായത്ത്‌ പ്രസിഡന്റിന്റെ പ്രസ്താവനയെത്തുടര്‍ന്ന്‌ രക്ഷിതാക്കളില്‍ ഉണ്ടായിട്ടുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന്‌ 18ന്‌ വിദ്യാഭ്യാസ ഉന്നത ഉദ്യോഗസ്ഥരുടെയും വാര്‍ഡ്‌ മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ പൊതുയോഗം വിളിക്കുവാന്‍ തീരുമാനിച്ചതായി പിടിഎ പ്രസിഡന്റ്‌ ബെന്നി വെട്ടിയാങ്കല്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

പുതിയ വാര്‍ത്തകള്‍

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.