Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം വാര്‍ഡ്തലത്തില്‍ വ്യാപിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2012, 10:47 pm IST
in Ernakulam

കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തില്‍ രോഗപ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ തീരുമാനമായി. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം വാര്‍ഡ്‌ തലത്തില്‍ ഊര്‍ജിതമാക്കും. ജില്ലാ ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. രോഗം കൂടുതലായി കണ്ടെത്തിയ പഞ്ചായത്തുകളില്‍ ജില്ലാതല സൂപ്പര്‍വൈസര്‍മാരെ നിയോഗിച്ച്‌ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. മഴക്കാലപൂര്‍വ ശുചീകരണത്തിന്‌ ശുചിത്വമിഷന്‍ അനുവദിച്ച 10000 രൂപ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കാനും തീരുമാനമായി.

പോത്താനിക്കാട്‌, പൈങ്ങോട്ടൂര്‍, പണ്ടപ്പിള്ളി, കുട്ടമ്പുഴ, ആരക്കുഴ പഞ്ചായത്തുകളില്‍ കൊതുകുജന്യരോഗങ്ങള്‍ കൂടുന്നതായി അഡീ. ഡിഎംഒ ഡോ. ഹസീന മുഹമ്മദ്‌ വിശദീകരിച്ചു. മഞ്ഞപ്പിത്തവും മലേറിയയും പോലുള്ളവയും കൂടുന്നതായാണ്‌ റിപ്പോര്‍ട്ട്‌. പ്രതിരോധപ്രവര്‍ത്തനം ഗ്രാമപഞ്ചായത്ത്‌ തലത്തില്‍ ഊര്‍ജിതമാക്കണമെന്ന്‌ പി.ടി. തോമസ്‌ എം.പി. നിര്‍ദേശിച്ചു. ഓരോ വകുപ്പുകളും ഇക്കാര്യം യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുക്കണമെന്നും ഗ്രാമതലത്തില്‍ വാര്‍ഡംഗങ്ങള്‍ തന്നെ പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാര്‍ഡ്‌ തലത്തില്‍ വാര്‍ഡംഗങ്ങള്‍,ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്‌മയില്‍ കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിങ്‌, ശുചീകരണം എന്നിവ നടത്താന്‍ തീരുമാനമായി. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളുടെ കിഴക്കന്‍ മേഖലകളില്‍ റബര്‍, പൈനാപ്പിള്‍ തോട്ടങ്ങള്‍ കൂടുതലായതിനാല്‍ കൊതുക്‌ വളരുന്നതിനുള്ള ഭൗതിക സാഹചര്യം കൂടുതലാണ്‌. തോട്ടമുടമകള്‍ ചിരട്ട പോലെ കൊതുക്‌ വളരുന്നതിന്‌ സഹായിക്കുന്നവ കമഴ്‌ത്തിടണമെന്നും ആവശ്യമായ പ്രതിരോധപ്രവര്‍ത്തനം നടത്തണമെന്നും ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിര്‍ദേശിച്ചു. മുന്‍കരുതല്‍ നടപടി സ്വീകരിക്കാത്ത തോട്ടമുടമകള്‍ക്കെതിരെ പഞ്ചായത്ത രാജ്‌, പൊതുജനാരോഗ്യ നിയമങ്ങളിലെ വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കാന്‍ പഞ്ചായത്ത്‌ സെക്രട്ടറിമാര്‍ക്ക്‌ അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ. കുഞ്ഞമുഹമ്മദ്‌, കെ.ഐ. ജേക്കബ്‌, ജോസ്‌ പെരുമ്പിള്ളിക്കുന്നേല്‍,പോള്‍ ഉതുപ്പ്‌, കോതമംഗലം, മൂവാറ്റുപുഴ താലൂക്ക്‌ പരിധിയിലുള്ള ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, ആരോഗ്യസമതി അധ്യക്ഷന്മാര്‍, താലൂക്ക്‌ ആശുപത്രി സൂപ്രണ്ടുമാര്‍, ബ്ലോക്ക്‌ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍മാര്‍, റവന്യു,പഞ്ചായത്ത്‌,വിദ്യാഭ്യാസം, തൊഴില്‍ സാമൂഹ്യക്ഷേമം, ട്രൈബല്‍, ആയുര്‍വേദം. ഹോമിയോ, കൃഷി, കുടുംബശ്രീ, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ അധികൃതര്‍, ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

പുതിയ വാര്‍ത്തകള്‍

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.