Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അബുയഹിയയുടെ മരണം യുഎസ്‌ സ്ഥിരീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2012, 08:46 pm IST
inWorld

വാഷിംഗ്ടണ്‍: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ യുഎസിന്റെ പെയിലറ്റില്ലാ വിമാനം നടത്തിയ മിസെയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ഖ്വയ്ദ ഉപമേധാവി അബുയഹിയ ലിബിയുടെ മരണം യുഎസ്‌ സ്ഥിരീകരിച്ചു. വിവിധ പ്രദേശങ്ങളില്‍ അല്‍ഖ്വയ്ദക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്‌ ലിബിയുടെ മരണമെന്ന്‌ വൈറ്റ്‌ ഹൗസ്‌ വക്താവ്‌ ജെ കാര്‍ണി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. തിങ്കളാഴ്ച യുഎസ്‌ നടത്തിയ വ്യോമാക്രമണത്തില്‍ ലിബി കൊല്ലപ്പെട്ടുവെന്നാണ്‌ യുഎസ്‌ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നത്‌. അല്‍ഖ്വയ്ദ നേതാവ്‌ ഒസാമ ബിന്‍ലാദനെ അബോട്ടാബാദിലെ ഒളിത്താവളത്തില്‍ യുഎസ്‌ സേന കൊലപ്പെടുത്തിയതിനുശേഷം യുഎസ്‌ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്‌. കഴിഞ്ഞ വര്‍ഷം മെയ്‌ രണ്ടിനാണ്‌ ലാദന്‍ കൊല്ലപ്പെട്ടത്‌. ലാദന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ തല്‍സ്ഥാനം അല്‍സാവിഹിരി ഏറ്റെടുത്തതിനെ തുടര്‍ന്ന്‌ അല്‍ഖ്വയ്ദയുടെ രണ്ടാമനായി ലിബി എത്തുകയായിരുന്നു.

പടിഞ്ഞാറന്‍ മേഖലയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ ലിബി വലിയ പങ്ക്‌ വഹിച്ചിരുന്നു. 2009 ഡിസംബറിലും യുഎസ്‌ മിസെയില്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം പരന്നിരുന്നു. കഴിഞ്ഞയാഴ്ച യുഎസ്‌ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴ്‌ വിദേശ ഭീകരവാദികളില്‍ ഒരാള്‍ ലിബിയാണെന്ന്‌ പാക്‌ ഇന്റലിജന്റ്സ്‌ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ലിബി കൊല്ലപ്പെട്ടിട്ടില്ല എന്നാണ്‌ വടക്കന്‍ വസീരിസ്ഥാനിലെ ഒരു തീവ്രവാദി കമാന്‍ഡര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്‌.

ഇതിനിടെ പാക്കിസ്ഥാനിലെ ഹക്കാനി ശൃംഖലക്കെതിരെ പ്രവര്‍ത്തിക്കാന്‍ സൈനിക മേധാവി അഷ്ഫാക്ക്‌ പര്‍വേസ്‌ കയാനിക്ക്‌ യുഎസ്‌ മുന്നറിയിപ്പ്‌ നല്‍കിയതായി പുതിയ വെളിപ്പെടുത്തല്‍.ന്യൂയോര്‍ക്ക്‌ ടൈംസിലെ മാധ്യമ പ്രവര്‍ത്തകനായ ഡേവിഡ്‌ സാഗറാണ്‌ തന്റെ പുതിയ പുസ്തകത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌.എന്നാല്‍ ഇക്കാര്യം കയാനി നിരാകരിച്ചു.10,000 നും 15,000 നും ഇടയിലുള്ള സൈന്യത്തെയാണ്‌ യുഎസ്‌ അഫ്ഗാനില്‍ വിന്യസിച്ചിരിക്കുന്നത്‌.2014 ഓടെ ഭുരിഭാഗം സൈന്യവും ഇവിടെനിന്ന്‌ പിന്‍വാങ്ങുമ്പോഴും പാക്കിസ്ഥാനിലുടനീളം പ്രതിസന്ധി ഉണ്ടാകുമ്പോള്‍ സൈന്യം പ്രവര്‍ത്തിക്കും.എന്നാല്‍ യുഎസ്‌ പ്രസിഡന്റ്‌ ബരാക്ക്‌ ഓബാമയുടെ അടുത്ത അനുയായിയാണ്‌ ഹക്കാനി ശൃംഖലക്കെതിരെ പ്രവര്‍ത്തിക്കാന്‍ കയാനിക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌.കഴിഞ്ഞ ഓക്ടോബറില്‍ അബുദാബിയില്‍ ചേര്‍ന്ന രഹസ്യ ചര്‍ച്ചയിലാണ്‌ കയാനിക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയതെന്നും പുസ്തകത്തില്‍ പറയുന്നു.

പ്രസിഡന്റ്‌ ബരാക്ക്‌ ഓബാമയുടെ ഭരണകാലത്തെ പ്രതിസന്ധികളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌.യുഎസ്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ടോം ഡോണിലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘവും ദുബായിലെ രഹസ്യകേന്ദ്രത്തിലെത്തിയാണ്‌ കയാനിയുമായ്‌ ചര്‍ച്ച നടത്തിയത്‌.

പാക്ക്‌ അതിര്‍ത്തിയില്‍ നിന്നും യുഎസ്‌ സൈന്യം പിന്‍വാങ്ങുവാന്‍ തയ്യാറാണ്‌.പാക്ക്‌ സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രമെന്നും പുസ്തകത്തില്‍ ചുണ്ടിക്കാട്ടുന്നു.അഫ്ഗാനില്‍ അടുത്തിടെ രണ്ട്‌ വലിയ ആക്രമണങ്ങളാണ്‌ ഉണ്ടായത്‌.എന്നാല്‍ ഇതുകൊണ്ടൊന്നും കയാനിക്ക്‌ യാതൊരുവിധ ദോഷവും ഉണ്ടായിട്ടില്ല.എന്നാല്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇനി യുഎസിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകില്ലെന്ന്‌ കയാനിക്ക്‌ യുഎസ്‌ ഉറപ്പ്‌ നല്‍കിയിരുന്നുവെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അല്‍ഖ്വയ്ദ തലവന്‍ ഓസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയത്‌ പാക്ക്‌ സര്‍ക്കാരിന്റെ പരമാധികാരത്തെ ലംഘിച്ചുവെന്നാണ്‌ പുസ്തകത്തിലെ മറ്റൊരു പരാമര്‍ശം. തങ്ങളുടെ സേനയെ സംരക്ഷിക്കാന്‍ എന്തു നടപടിയും തങ്ങള്‍ സ്വീകരിക്കുമെന്ന്‌ സുരക്ഷാ ഉപദേഷ്ടാവ്‌ ഡോണിലോണ്‍ പറഞ്ഞിരുന്നു.തിങ്കളാഴ്ചയാണ്‌ ഡേവിഡ്‌ സാഗറിന്റെ പുസ്തകം പ്രസിദ്ധീകരിച്ചത്‌.അതേസമയം,ഹഖാനി ശൃംഖലക്കെതിരെ പ്രവര്‍ത്തിക്കുന്നതിന്‌ യുഎസിന്‌ താന്‍ ഒരു തരത്തിലുള്ള ഉറപ്പും നല്‍കിയിട്ടില്ലെന്ന്‌ കയാനി മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.