Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഹരിതനഗരം പദ്ധതി മുനിസിപ്പാലിറ്റികളിലേക്ക്‌ വ്യാപിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2012, 10:12 pm IST
inErnakulam

കൊച്ചി: കൊച്ചിയെ ഹരിതനഗരമാക്കാന്‍ ലക്ഷ്യമിട്ട്‌ ആരംഭിച്ച ‘പച്ചക്കറി സമൃദ്ധി നാടിനും നഗരത്തിനും’ പദ്ധതി കൂടുതല്‍ വ്യാപിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടം മുനിസിപ്പാലിറ്റികളില്‍ ആരംഭിക്കുമെന്ന്‌ ജില്ലകളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. നഗരത്തില്‍ പദ്ധതി വിജയം കണ്ടതിന്റെ ഭാഗമായാണ്‌ ഈ തീരുമാനം. താത്പര്യമുളള മുനിസിപ്പാലിറ്റികളിലെ വീടുകളിലേക്ക്‌ തൈകള്‍ നേരിട്ടെത്തിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

ജില്ലാ ഭരണകൂടം സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ സഹകരണത്തോടെ നഗരപ്രദേശങ്ങളില്‍ ആരംഭിച്ച മട്ടുപ്പാവ്‌ കൃഷിയുടെ ഒന്നാം ഘട്ടത്തില്‍ എണ്ണൂറിലേറെ വീടുകളില്‍ പച്ചക്കറി തൈകള്‍ ഇതുവരെ വിതരണം ചെയ്തു. ഗുണമേന്മയുളള വിത്തുകളും അനുബന്ധ സാമഗ്രികളുമാണ്‌ വീട്ടുടമകള്‍ക്ക്‌ നല്‍കുന്നത്‌. അഞ്ച്‌ വ്യത്യസ്ത ഇനങ്ങളില്‍ കുറയാത്ത 20 പച്ചക്കറി തൈകള്‍ ടെറസില്‍ നടുവാന്‍ സാധിക്കുന്ന രീതിയില്‍ പ്രത്യേകം തയാര്‍ ചെയ്ത ഗ്രോബാഗുകളിലാണ്‌ വിതരണം ചെയ്യുക. ഓരോ ഉപഭോക്താവിന്റെയും വീടുകളില്‍ നേരിട്ടെത്തിച്ച്‌ ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും പദ്ധതിയിലൂടെ ഉറപ്പു വരുത്തുന്നുണ്ട്‌.

ഇതിനായി അതത്‌ പ്രദേശത്തെ കൃഷി ഓഫീസര്‍മാര്‍, ജില്ലയിലെ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ ഉദ്യോഗസ്ഥര്‍, പ്രത്യേക പരിശീലനം നല്‍കിയ വി.എച്ച്‌.എസ്‌.സി വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടുന്ന സംഘത്തിന്റെ നിരീക്ഷണവുമുണ്ടാകും. ഈ സംഘം ഉപഭോക്താവിന്റെ വീട്ടിലെത്തി തൈകള്‍ ടെറസില്‍ നട്ടുപിടിപ്പിച്ചു നല്‍കും. നല്‍കിയ തൈകള്‍ നശിച്ചു പോയാല്‍ പുതിയ തൈകള്‍ സൗജന്യമായി നല്‍കുകയും ചെയ്യുമെന്ന്‌ കളക്ടര്‍ വ്യക്തമാക്കി.

90 ദിവസത്തിനു ശേഷം, ഓണത്തോടെ ഹരിതനഗരം ഒന്നാംഘട്ടം പദ്ധതിയുടെ വിളവെടുപ്പു മഹോത്സവം നടത്താനാവുമെന്ന്‌ കളക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തോടൊപ്പം വെജിറ്റബിള്‍ ആന്റ്‌ ഫ്രൂട്ട്സ്‌ പ്രമോഷന്‍ കൗണ്‍സില്‍, നഗരസഭ, വിവിധ റെസിഡന്റ്സ്‌ അസോസിയേഷനുകളുടെ അപ്പെക്സ്‌ കൗണ്‍സിലുകളും ബെറ്റര്‍ കൊച്ചി തുടങ്ങിയ സാമൂഹ്യ സന്നദ്ധ സംഘടനകളും ഈ പദ്ധതിയില്‍ പങ്കാളികളാകുന്നുണ്ട്‌. മുന്‍സിപ്പാലിറ്റികളില്‍കൂടി പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ ജില്ലയ്‌ക്കാവശ്യമായ പച്ചക്കറി ജില്ലയില്‍തന്നെ ഉദ്പാദിപ്പിക്കാനാവുമെന്നാണ്‌ പ്രതീക്ഷ. രണ്ടാംഘട്ടം മുന്‍സിപ്പാലിറ്റികളുടെ സഹകരണത്തെടെ വിജയകരമായാല്‍ ഗ്രാമപ്രദേശങ്ങളുള്‍പെടെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കുമായി പ്രത്യേക പച്ചക്കറി സമൃദ്ധി പദ്ധതി ആരംഭക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.